17
September 2019 - 10:43 am IST

Download Our Mobile App

Flash News
Archives

Analysis

rohit-sharma-wcc-2019

കി​ങ് രോ​ഹി​ത്, പാ​വം ആ​മി​ർ

Published:17 June 2019

# ഇ. ​രു​ദ്ര​ൻ

ഇ​ന്ന​ലെ ടോ​സ് നേ​ടി​യ സ​ർ​ഫ്രാ​സ് കോ​ഹ്‌​ലി​യു​ടെ ടീ​മി​നെ ബാ​റ്റു ചെ​യ്യാ​ൻ വി​ട്ടു. ഇ​ന്ത്യ​ൻ മു​ൻ​നി​ര നി​റ​ഞ്ഞാ​ടി അ​ഞ്ചു വി​ക്ക​റ്റി​ന് 336 റ​ൺ​സും നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ൾ​ക്കു മു​ൻ​പ് മ​ഴ ക​ളി ത​ട​സ​പ്പെ​ടു​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ 350ലും ​തൊ​ട്ടേ​നേ ഒ​രു​പ​ക്ഷേ ഇ​ന്ത്യ. 

ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഇ​ങ്ങ​നെ​യും ചി​ല ട്വി​സ്റ്റു​ക​ളു​ണ്ട്. ടോ​സ് ന​ഷ്ടം ഒ​രി​ക്ക​ൽ ഭാ​ഗ്യ​മാ​യ​ത് പാ​ക് ക്യാ​പ്റ്റ​ൻ സ​ർ​ഫ്രാ​സി​നാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ അ​തു കോ​ഹ്‌​ലി​ക്കാ​യി. 2017ലെ ​ചാം​പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സ​ർ​ഫ്രാ​സി​ന്‍റെ പാ​ക്കി​സ്ഥാ​നെ ബാ​റ്റി​ങ്ങി​ന​യ​ച്ച​പ്പോ​ൾ ത​ക​ർ​ത്തു ക​ളി​ച്ച​ത് അ​വ​രു​ടെ ബാ​റ്റ്സ്മാ​ൻ​മാ​രാ​യി​രു​ന്നു. നാ​ലു വി​ക്ക​റ്റി​ന് 338 റ​ൺ​സും വാ​രി​ക്കൂ​ട്ടി അ​വ​ർ ക​പ്പും കൊ​ണ്ടു​പോ​യി. ഇ​ന്ന​ലെ ടോ​സ് നേ​ടി​യ സ​ർ​ഫ്രാ​സ് കോ​ഹ്‌​ലി​യു​ടെ ടീ​മി​നെ ബാ​റ്റു ചെ​യ്യാ​ൻ വി​ട്ടു. ഇ​ന്ത്യ​ൻ മു​ൻ​നി​ര നി​റ​ഞ്ഞാ​ടി അ​ഞ്ചു വി​ക്ക​റ്റി​ന് 336 റ​ൺ​സും നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ൾ​ക്കു മു​ൻ​പ് മ​ഴ ക​ളി ത​ട​സ​പ്പെ​ടു​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ 350ലും ​തൊ​ട്ടേ​നേ ഒ​രു​പ​ക്ഷേ ഇ​ന്ത്യ. 

 അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ൽ 38 റ​ൺ​സ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്കു കി​ട്ടി​യ​ത്. അ​തി​ൽ മു​ഹ​മ്മ​ദ് ആ​മി​റി​ന്‍റെ ത​ക​ർ​പ്പ​ൻ പേ​സ് ബൗ​ളി​ങ്ങി​നും പ​ങ്കു​ണ്ട്. സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ തെ​ളി​യാ​ത്ത ബാ​റ്റ് ട​ച്ച്  ഉ​റ​പ്പി​ച്ച് അം​പ​യ​റു​ടെ തീ​രു​മാ​ന​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ കോ​ഹ്‌​ലി ക​യ​റി​പ്പോ​യ​തും അ​വ​സാ​ന റ​ണ്ണൊ​ഴു​ക്കി​നു ചെ​റി​യ ബ്രേ​ക്കി​ട്ടു​വെ​ന്നു പ​റ​യാം. 

  മൂ​ന്ന് ഇ​ന്നി​ങ്സു​ക​ളി​ൽ ര​ണ്ടു സെ​ഞ്ചു​റി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ 122 എ​ങ്കി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ 140. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ അ​ർ​ധ സെ​ഞ്ചു​റി(57)​യും. രോ​ഹി​തി​ന് എ​ന്തൊ​രു ലോ​ക​ക​പ്പാ​ണി​ത്. ഈ ​ഓ​പ്പ​ണ​ർ​ക്കു തു​ട​ക്ക​ത്തി​ലേ ലൈ​ഫ് ന​ൽ​കി​യാ​ൽ കാ​ര്യം പോ​ക്കാ​ണെ​ന്ന് അ​റി​യേ​ണ്ട​വ​രൊ​ക്കെ അ​റി​ഞ്ഞു​കൊ​ള്ളു​ക. ഒ​മ്പ​താം ഓ​വ​റി​ലെ റ​ൺ ഔ​ട്ട് ചാ​ൻ​സ് ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​നു വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​ന്ന​ല്ലോ പാ​ക്കി​സ്ഥാ​ൻ. 

 ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ അ​ടു​ത്തൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല ഇ​ന്ന​ലെ പാ​ക് ബൗ​ള​ർ​മാ​ർ. നി​ർ​ണാ​യ​ക​മാ​യ ആ​ദ്യ 10 ഓ​വ​റി​ൽ ത​ന്നെ ചി​ത്രം തെ​ളി​ഞ്ഞു- ഇ​ന്ത്യ പോ​കു​ന്ന​ത് 300ന് ​അ​പ്പു​റ​ത്തേ​ക്ക്. അ​ത് ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഏ​ക​ദി​ന സ്കോ​റി​ലെ​ത്തി. 13 വ​ർ​ഷം മു​ൻ​പ് ഇം​ഗ്ല​ണ്ടി​നെ​തി​രേ ശ്രീ​ല​ങ്ക നേ​ടി​യ ഏ​ഴു വി​ക്ക​റ്റി​ന് 318 റ​ൺ​സാ​ണ് ഇ​വി​ടു​ത്തെ ഇ​തി​നു​മു​ൻ​പു​ള്ള ഉ​യ​ർ​ന്ന സ്കോ​ർ. 

 ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​വും ഓ​ൾ​ഡ്ട്രാ​ഫോ​ഡി​ൽ മ​ഴ​യു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ പി​ച്ച് തു​ട​ക്ക​ത്തി​ൽ ബൗ​ളി​ങ്ങി​ന് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ടോ​സ് കി​ട്ടി​യാ​ൽ ഫീ​ൽ​ഡ് ചെ​യ്യു​മെ​ന്ന് ഇ​രു ക്യാ​പ്റ്റ​ൻ​മാ​രും ആ​ദ്യ​മേ പ​റ​ഞ്ഞ​ത്. പ​ക്ഷേ, ബാ​റ്റി​ങ്ങി​നു തു​ണ​യാ​കു​ന്ന പി​ച്ചി​ൽ അ​ത്ഭു​ത​ങ്ങ​ളൊ​ന്നും കാ​ണി​ക്കാ​നാ​യി​ല്ല പാ​ക്കി​സ്ഥാ​ന്. 

 ന​ല്ലൊ​രു പേ​സ് പ​ട​യു​ണ്ട​വ​ർ​ക്ക്. ആ​മി​ർ ത​ന്നെ തു​റു​പ്പു​ചീ​ട്ട്. ഇ​ന്ത്യ​ക്കെ​തി​രേ ഇ​റ​ങ്ങും​മു​ൻ​പ് ഈ ​ലോ​ക​ക​പ്പി​ൽ 10 വി​ക്ക​റ്റു​ക​ൾ നേ​ടി​ക്ക​ഴി​ഞ്ഞി​രു​ന്ന ആ​മി​റി​ന്‍റെ സൂ​പ്പ​ർ പെ​ർ​ഫോ​മ​ൻ​സ് ഇ​ന്ത്യ സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യി. ഹ​സ​ൻ അ​ലി​യും വ​ഹാ​ബ് റി​യാ​സും ആ​മി​റി​നു പി​ന്തു​ണ ന​ൽ​കു​ക കൂ​ടി ചെ​യ്താ​ൽ ഇ​ന്ത്യ​ൻ മു​ൻ​നി​ര​യെ പി​ടി​ച്ചു​കെ​ട്ടാ​മെ​ന്ന​താ​വു​മ​ല്ലോ പാ​ക് പ​ദ്ധ​തി. പ​ക്ഷേ, എ​ല്ലാം പൊ​ളി​ഞ്ഞു. 

 ആ​മി​റി​ന്‍റെ ഗു​ഡ് ലെ​ങ്ത് ഡെ​ലി​വ​റി​ക​ൾ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രെ അ​ട​ക്കി​നി​ർ​ത്താ​ൻ പോ​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ, മ​റു​വ​ശ​ത്ത് ഹ​സ​ൻ അ​ലി​യു​ടെ അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത ബൗ​ളി​ങ് ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സ​മാ​യി. ഹ​സ​നി​ൽ നി​ന്ന് റ​ൺ​സ് നേ​ടാ​ൻ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രി​ൽ സ​മ്മ​ർ​ദ​മ​ക​ന്നു. ഹ​സ​ൻ അ​ലി​ക്കു പ​ക​രം ഏ​ഴാം ഓ​വ​റി​ൽ ത​ന്നെ വ​ഹാ​ബി​നെ കൊ​ണ്ടു​വ​രേ​ണ്ടി​വ​ന്നു സ​ർ​ഫ്രാ​സി​ന്. വ​ഹാ​ബും ക്ലി​ക്കാ​യി​ല്ല. 

 ഇ​തി​നി​ട​യി​ൽ അ​പ​ക​ട മേ​ഖ​ല​യി​ൽ ക​ട​ന്നു​ക​യ​റി​യു​ള്ള ഫോ​ളോ ത്രൂ​വി​ന് ആ​മി​ർ ര​ണ്ടു ത​വ​ണ വാ​ണി​ങ് നേ​ടു​ക കൂ​ടി ചെ​യ്ത​തോ​ടെ ഇ​ന്ത്യ​യെ ആ​ദ്യ പേ​സ് സ്പെ​ല്ലു​ക​ളി​ൽ ത​ക​ർ​ക്കാ​മെ​ന്ന വ്യാ​മോ​ഹം അ​സ്ത​മി​ച്ചു. പാ​ക് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ച "കി​ല്ലി​ങ് ഇ​ൻ​സ്റ്റി​ങ്റ്റ്' ഫീ​ൽ​ഡി​ൽ ക​ണ്ട​തേ​യി​ല്ല.   

 ധ​വാ​ന്‍റെ റോ​ൾ ഏ​റ്റെ​ടു​ത്ത് ആ​ദ്യ​മേ റ​ൺ​സ് നേ​ടാ​ൻ തീ​രു​മാ​നി​ച്ച രോ​ഹി​ത് സെ​റ്റി​ൽ ചെ​യ്യാ​ൻ രാ​ഹു​ലി​നെ അ​നു​വ​ദി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് രോ​ഹി​തും രാ​ഹു​ലും ഓ​പ്പ​ണി​ങ് പ​ങ്കാ​ളി​ക​ളാ​യി വ​രു​ന്ന​ത്. റ​ൺ ഔ​ട്ട് സാ​ധ്യ​ത​യി​ൽ തെ​ളി​ഞ്ഞ ആ​ശ​യ​ക്കു​ഴ​പ്പ​വും രാ​ഹു​ലി​ന്‍റെ തു​ട​ക്ക​ത്തി​ലെ ചാ​ഞ്ച​ല്യ​വു​മൊ​ഴി​ച്ചാ​ൽ കൂ​ട്ടു​കെ​ട്ടി​നു താ​ള​പ്പി​ഴ​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. സ്പി​ന്ന​ർ​മാ​ർ എ​ത്തി​യ​തോ​ടെ രാ​ഹു​ലും അ​നാ​യാ​സം സ്കോ​ർ ചെ​യ്യാ​ൻ തു​ട​ങ്ങി. സിം​ഗി​ളു​ക​ൾ എ​ളു​പ്പം പി​റ​ന്ന​തോ​ടെ റി​സ്ക് എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും ഒ​ഴി​ഞ്ഞു. 

 വി​ക്ക​റ്റി​നു പി​ന്നി​ൽ നി​ന്ന് നി​രാ​ശ​യു​ടെ ശ​രീ​ര​ഭാ​ഷ​യി​ൽ സ​ർ​ഫ്രാ​സ് പ​ല​തും ഉ​പ​ദേ​ശി​ച്ചു കൂ​ട്ടു​കാ​രോ​ട്. എ​ന്തു ഫ​ലം. സെ​ഞ്ചു​റി​യും ക​ട​ന്നു കു​തി​ച്ച ഒ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ന് ര​ണ്ടാം വ​ര​വി​ൽ അ​ന്ത്യം കു​റി​ച്ച ഹ​സ​ൻ അ​ലി​ക്കു കി​ട്ടി​യ രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റ് പോ​ലും അ​ത്ര ന​ല്ല പ​ന്തി​ലൊ​ന്നു​മ​ല്ല. യാ​തൊ​രു മൂ​വ്മെ​ന്‍റു​മി​ല്ലാ​തി​രു​ന്ന പ​ന്തി​ൽ അ​ല​സ​മാ​യി ബാ​റ്റു വ​ച്ചു തി​രി​ച്ച് അ​നാ​യാ​സ ക്യാ​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു അ​തു​വ​രെ ന​ന്നാ​യി ക​ളി​ച്ച രാ​ഹു​ൽ. സെ​റ്റി​ൽ ചെ​യ്തി​ട്ടും ബി​ഗ് സ്കോ​റു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ നി​ൽ​ക്കു​ന്നു ഇ​പ്പോ​ഴും രാ​ഹു​ലി​ൽ.   

 ആ​മി​റി​നെ വി​ട്ട് മ​റ്റു​ള്ള​വ​രെ അ​ടി​ക്കു​ക​യെ​ന്ന ഓ​സ്ട്രേ​ലി​യ പ്ര​യോ​ഗി​ച്ച അ​തേ ത​ന്ത്ര​മാ​ണ് ഇ​ന്ത്യ​ൻ മു​ൻ​നി​ര​യും സ്വീ​ക​രി​ച്ച​ത്. 30 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​മി​ർ അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്തി​ട്ടും ക​ങ്കാ​രു​ക്ക​ൾ അ​ടി​ച്ചു​കൂ​ട്ടി​യ​ത് 307 റ​ൺ​സാ​യി​രു​ന്നു. ചേ​സ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ 266നു ​പു​റ​ത്താ​കു​ക​യും ചെ​യ്തു.   


വാർത്തകൾ

Sign up for Newsletter



top