ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:17 June 2019
ന്യൂഡൽഹി: കൂടുതൽ ശക്തമായ എൻഡിഎയും ദുർബലമായ പ്രതിപക്ഷവുമായി പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം. വെല്ലൂരിലെ തെരഞ്ഞെടുപ്പു റദ്ദാക്കിയതിനാൽ 542 അംഗങ്ങളാണ് ഇന്നു ചേരുന്ന സഭയിലുണ്ടാകുക. രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ പിന്നീടു സർക്കാൻ നാമനിർദേശം ചെയ്യുന്നതോടെ 544 ആയി സഭയുടെ അംഗബലം ഉയരും. ആദ്യ രണ്ടു ദിനം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ്.
മധ്യപ്രദേശിലെ ടികംഗഡിൽ നിന്നുള്ള മുതിർന്ന ലോക്സഭാംഗം വീരേന്ദ്രകുമാറാണു പ്രോടെം സ്പീക്കർ. രാവിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു മുന്നിലാകും പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞ. തുടർന്നു വീരേന്ദ്രകുമാറാകും സഭാംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. രണ്ടു ദിവസം നീളുന്ന ചടങ്ങിൽ മുതിർന്ന നേതാക്കളായ കൊടിക്കുന്നിൽ സുരേഷും ഭർതൃഹരി മഹ്തബും വീരേന്ദ്രകുമാറിനെ സഹായിക്കും. 19ന് സ്പീക്കർ തെരഞ്ഞെടുപ്പ്. 20ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. അന്നു തന്നെ എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നുമുണ്ടാകും. ജൂലൈ നാലിനാണു ബജറ്റ്.
സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ചേർന്ന സർവകക്ഷിയോഗം പുതിയ സഭയും പ്രക്ഷുബ്ധമാകുമെന്ന സൂചനയാണു നൽകുന്നത്. യോഗത്തിൽ തൊഴിലില്ലായ്മ, കാർഷികരംഗത്തെ പ്രതിസന്ധി, വരൾച്ച, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ കോൺഗ്രസ് ഉന്നയിച്ചു. ജമ്മു കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പു നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വനിതാ സംവരണ ബിൽ പാസാക്കണമെന്നതായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം.