വീണ്ടും വർധന; 1.45 ലക്ഷം പുതിയ കേസുകൾ
Published:17 June 2019
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്റ്റര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്റ്റർമാരുടെ സംഘടനയായ ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശവ്യാപക പണിമുടക്കിന് തുടക്കം. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്ന് അറിയിച്ചാണ് ഡോക്റ്റർമാരുടെ സമരം.
ചര്‍ച്ചയ്ക്കുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സ്വീകരിക്കുകയും ചര്‍ച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണമെന്ന ഉപാധിയും സമരക്കാര്‍ മുന്നോട്ടു വച്ചിരുന്നു.
ഉപാധിക്ക് മമത തയാറായാല്‍ ഇന്ന് ചര്‍ച്ച നടന്നേക്കും. ഡോക്റ്റര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയിലാണ്. കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്റ്ററെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്റ്റര്‍മാര്‍ പ്രതിഷേധ സമരം ആരംഭിച്ചത്. സമരക്കാർക്ക് അനുകൂല നിലപാടിലായിരുന്നു തുടക്കം മുതൽ കേന്ദ്ര സര്‍ക്കാറിന്
അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി കേരളത്തിലും ഡോക്റ്റർമാരുടെ പണിമുടക്ക് ആരംഭിച്ചു. പശ്ചിമ ബംഗാളിൽ ഡോക്റ്ററെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലും സമരം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നാളെ രാവിലെ ആറു മണി വരെ ഒ പി പ്രവർത്തിക്കില്ല.
ഐസിയു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒപി മുടങ്ങും. മെഡിക്കൽ കോളെജുകളിൽ 10 മുതൽ 11 വരെ ഡോക്റ്റർമാർ പണിമുടക്കും. എന്നാൽ ആർ സി സി യിൽ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സർക്കാർ ഡോക്റ്റർമാർ സ്വകാര്യ പ്രാക്റ്റീസും ബഹിഷ്കരിക്കും.