17
September 2019 - 10:30 am IST

Download Our Mobile App

Flash News
Archives

സൗമ്യയെ കൊന്ന് ആത്മഹത്യയായിരുന്നു ലക്ഷ്യം; അജാസിന്‍റെ മൊഴി രേഖപ്പെടുത്തി

Published:17 June 2019

വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അജാസ് മജിസ്ട്രേറ്റിന് നൽകിയ മൊഴി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ്. 

ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അജാസിന്‍റെ മൊഴി രേഖപ്പെടുത്തി.

സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകിയത്. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. മറ്റാർക്കും കൃത്യത്തിൽ പങ്കില്ലെന്നും അജാസിന്‍റെ മൊഴി. 

നാൽപ്പത് ശതമാനത്തോളം ശരീരത്തിൽ പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളെജിലെ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അജാസ് മജിസ്ട്രേറ്റിന് നൽകിയ മൊഴി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ്. 
 


വാർത്തകൾ

Sign up for Newsletter



top