രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:17 June 2019
തിരുവനന്തപുരം: കേരളാ കോണ്ഗ്രസ് എമ്മിന്റെ പാർലമെന്ററി പാർട്ടി നേതാവായി പി.ജെ. ജോസഫ് തന്നെ തുടരണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ.
ചെയർമാൻ സ്ഥാനത്തിൽ മാത്രമാണ് തർക്കമുണ്ടായിരുന്നത്. പാർട്ടി ലീഡർ ജോസഫും ചെയർമാൻ ജോസ് കെ. മാണിയും എന്നതാണ് തങ്ങളുടെ നിലപാടെന്നും റോഷി പറഞ്ഞു.
ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം വിളിച്ചു ചേർത്ത പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിൽ മുതിർന്ന നേതാവ് സി.എഫ്. തോമസ് പങ്കെടുക്കാതിരുന്നത് വിട്ടു നിൽക്കലല്ലെന്നും റോഷി.
എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ തുടർ നടപടികൾക്കായി ജോസഫ് വിഭാഗം നിയമോപദേശം തേടിയേക്കും. കഴിഞ്ഞ ദിവസം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റർ ഹാളിൽ കേരള കോണ്ഗ്രസ് -എം ഹൈപവർ കമ്മിറ്റി അംഗം കെ.എ. ആന്റണിയുടെ അധ്യക്ഷതയിലാണു സംസ്ഥാന കമ്മിറ്റിയോഗം ഐകകണ്ഠ്യേന ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്.