ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:17 June 2019
ന്യൂഡൽഹി: പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടന്നത്. മധ്യപ്രദേശിലെ ടികംഗഡിൽ നിന്നുള്ള മുതിർന്ന ലോക്സഭാംഗം വീരേന്ദ്രകുമാർ പ്രോടെം സ്പീക്കറായി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പ്രോടെം സ്പീക്കർക്ക് സത്യവാചകം ചൊല്ലികൊടുത്തത്.
തുടർന്നു വീരേന്ദ്രകുമാർ മറ്റ് സഭാംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. രണ്ടു ദിവസം നീളുന്ന ചടങ്ങിന് ആദ്യം വീരേന്ദ്രകുമാറിനെ സഹായിക്കുന്ന മുതിർന്ന നേതാക്കളായ കൊടിക്കുന്നിൽ സുരേഷും ഭർതൃഹരി മഹ്തബും സത്യപ്രതിജ്ഞ ചെയ്തു. ശേഷം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, രവിശങ്കർ പ്രസാദ് തുടങ്ങിയവർ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞ ശേഷം ഓരോ സംസ്ഥാനത്ത് നിന്നുള്ള എംപി മാരും സത്യപ്രതിജ്ഞ ചെയ്യും.
19നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 20ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. അന്നു തന്നെ എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നുമുണ്ടാകും. ജൂലൈ നാലിനാണു ബജറ്റ്.