14
November 2019 - 2:42 pm IST

Download Our Mobile App

Flash News
Archives

National

പൗരന്മാർ നൽകിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published:17 June 2019

വലിയ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ജനങ്ങൾ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റും. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്‍റെ സ്വരം പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂഡൽഹി: പൗരന്മാർ നൽകിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ജനങ്ങൾ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റും. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്‍റെ സ്വരം പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്നും നാളെയും ലോക്സഭാസമ്മേളനത്തിൽ നടക്കുക. പ്രോടേം സ്പീക്കർ ഡോ. വീരേന്ദ്ര കു​മാറാണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലികൊടുക്കുന്നത്. 

ഇത്തവണ 543 അംഗങ്ങളിൽ 267 പേരും പുതുമുഖങ്ങളാണ്. 12 ശതമാനം അംഗങ്ങളും 40 വയസിന് താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. 16-ാം ലോക്സഭയിൽ എട്ട്  ശതമാനമായിരുന്നു 40 വയസിന് താഴെയുള്ള അംഗങ്ങൾ. കൂടുതൽ വനിത പ്രതിനിധികൾ എത്തുന്നു എന്നതും 17-ാം ലോക്സഭയുടെ പ്രത്യേകതയാണ്.

78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്. ഒന്നാം ലോക്സഭയിൽ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായാണ് 17-ാം ലോക്സഭയിൽ വർധിച്ചിരിക്കുന്നത്. 

 

 


വാർത്തകൾ

Sign up for Newsletter



top