Published:17 June 2019
മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി മാസ്റ്റർ ബ്ലാസ്റ്റർ ബാറ്റ്സ്മാൻ മാത്രമല്ലെന്നാണ് ഇപ്പോഴത്തെ വൈറൽ വീഡിയോ പറയുന്നത്. ഇന്ത്യ - പാകിസ്ഥാന് ആവേശ പോരാട്ടത്തിനിടെ കൂളായി മിമിക്രി ചെയ്യുന്ന ഇന്ത്യന്‍ നായകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ തരംഗമാകുന്നത്.
മഴയെ തുടർന്ന് ഇടയ്ക്ക് മത്സരം നിര്‍ത്തി വച്ചിരുന്നു. ഈ സമയത്തായിരുന്നു കോഹ്ലി തന്റെ അനുകരണ വൈഭവം പുറത്തെടുത്തത്. ഡഗ് ഔട്ടില്‍ സഹതാരങ്ങളായ കുല്‍ദീപ് യാദവിനും കേദാര്‍ ജാദവിനൊപ്പം മിമിക്രി ചെയ്യുന്ന കോഹ്ലിയാണ് വീഡിയോ ക്യാമറയില്‍ പതിഞ്ഞത്.
പാക്കിസ്ഥാൻ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ അനുകരിക്കുന്ന കോഹ്ലി എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കോഹ്ലിയുടെ അനുകരണം കണ്ട് കുല്‍ദീപ് യാദവും കേദര്‍ ജാദവും ആസ്വദിക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
പാകിസ്ഥാന് ബൗളര്‍ ആമിറിനോട് ആമിര്‍ ബോള്‍ ലാ എന്ന് സര്‍ഫറാസ് പറയുന്നതാണ് വിരാട് കോഹ്ലി മുഖത്ത് പ്രത്യേക ഭാവമിട്ട് അനുകരിക്കാന്‍ ശ്രമിക്കുന്നുള്ളതെന്നാണ് ആരാധകർ പറയുന്നത്.
Such a Character Kohli is, I love Him Man #ViratKohli#mimicking #INDvsPAK#INDvPAK #IndiaVsPakistan pic.twitter.com/O9QVPzj7u7
— GAZAL (@Gazal_khanna) June 16, 2019