24
July 2019 - 6:34 am IST

Download Our Mobile App

Flash News
Archives

Crime

മാനന്തവാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു

Published:17 June 2019

പ്രശാന്തിഗിരി സ്വദേശി സിനി (31) ആണ് കൊല്ലപ്പെട്ടത്. വയനാട്ടിലെ മാനന്തവാടിലെ തവിഞ്ഞാലിലാണ് സംഭവം. 

കൽപ്പറ്റ: തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വെട്ടേറ്റ് മരിച്ചു. പ്രശാന്തിഗിരി സ്വദേശി സിനി (31) ആണ് കൊല്ലപ്പെട്ടത്. വയനാട്ടിലെ മാനന്തവാടിലെ തവിഞ്ഞാലിലാണ് സംഭവം. 

വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയി തിരിച്ച് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിനിടെയാണ് വീടിനകത്ത് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അയൽവാസി നെടുമല ദേവസ്യയെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.


വാർത്തകൾ

Sign up for Newsletter



top