08
December 2019 - 2:11 am IST

Download Our Mobile App

Flash News
Archives

Mollywood

റേഡിയോ കഥയുമായി മാർക്കോണി മത്തായിയുടെ ടീസർ പുറത്തിറങ്ങി

Published:17 June 2019

ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ സേതുപതി അതിഥി താരമായാണെത്തുന്നത്. 
റോഡിയോയുമായി ബന്ധപ്പെട്ട കഥയാണ് മാർക്കോണി മത്തായി കൈകാര്യം ചെയ്യുന്നത്. റേഡിയോയുമായി ബന്ധപ്പെട്ട രസകരമായ രംഗങ്ങളാണ് 1.39 മിനുറ്റുള്ള ടീസറിൽ നിറഞ്ഞിരിക്കുന്നത്.

കൊച്ചി: തമിഴ് സൂപ്പർതാരം സെൽവൻ വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമായ മാർക്കോണി മത്തായിയുടെ ടീസർ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ സേതുപതി അതിഥി താരമായാണെത്തുന്നത്. 

റോഡിയോയുമായി ബന്ധപ്പെട്ട കഥയാണ് മാർക്കോണി മത്തായി കൈകാര്യം ചെയ്യുന്നത്. റേഡിയോയുമായി ബന്ധപ്പെട്ട രസകരമായ രംഗങ്ങളാണ് 1.39 മിനുറ്റുള്ള ടീസറിൽ നിറഞ്ഞിരിക്കുന്നത്. സനിൽ കളത്തിൽ സംവിധാനം ചെയ്ത മാർക്കോണി മത്തായിയുടെ നിർമാണം നിർവഹിച്ചത് പ്രേമചന്ദ്രൻ എം.ജി. ആണ്. ജൂലൈ 11 മാർക്കോണി മത്തായി തിയറ്ററുകളിലെത്തും.

മാർക്കോണി മത്തായിയുടെ ടീസർ കാണാം


വാർത്തകൾ

Sign up for Newsletter



top