07
December 2019 - 6:15 pm IST

Download Our Mobile App

Flash News
Archives

Kerala

opposition-walk-out-from-assembly-meeting

വി​ല​ക്ക​യ​റ്റം; സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ വോ​ക്കൗ​ട്ട്

Published:17 June 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും സം​സ്ഥാ​ന​ത്തു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ​ക്കാ​ള്‍ പി​ടി​ച്ചു നി​ര്‍ത്താ​ന്‍ സ​ര്‍ക്കാ​രി​ന് ക​ഴി​ഞ്ഞ​താ​യി ഭ​ക്ഷ്യ-​കൃ​ഷി മ​ന്ത്രി​മാ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും സം​സ്ഥാ​ന​ത്തു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ​ക്കാ​ള്‍ പി​ടി​ച്ചു നി​ര്‍ത്താ​ന്‍ സ​ര്‍ക്കാ​രി​ന് ക​ഴി​ഞ്ഞ​താ​യി ഭ​ക്ഷ്യ-​കൃ​ഷി മ​ന്ത്രി​മാ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ 14,430 റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ 11 രൂ​പ നി​ര​ക്കി​ല്‍ കു​പ്പി​വെ​ള്ളം വി​ത​ര​ണം​ചെ​യ്യാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും, നി​ല​വി​ല്‍ സ​പ്ലൈ​കോ​യി​ലൂ​ടെ 11 രൂ​പ നി​ര​ക്കി​ല്‍ കു​പ്പി​വെ​ള്ളം ല​ഭ്യ​മാ​ക്കി വ​രു​ന്ന​താ​യും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ സ​ഭ​യി​ൽ അ​റി​യി​ച്ചു. 

രാ​ജ്യ​മെ​മ്പാ​ടും അ​രി​യു​ടെ​യും പ​യ​റു​വ​ര്‍ഗ​ങ്ങ​ളു​ടെ​യും വി​ല കു​തി​ച്ചു​യ​ര്‍ന്ന​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ക​മ്പോ​ള​ത്തി​ല്‍, വി​ല​ക്കു​റ​വി​ന്‍റെ കാ​ലം കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍ക്കാ​രി​നു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. പ​ച്ച​ക്ക​റി​വി​ല നി​യ​ന്ത്രി​ക്കാ​ൻ ഹോ​ട്ടി​കോ​ർ​പ്പ് വ​ഴി കു​റ​ഞ്ഞ വി​ല​യ്ക്ക് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ന​ട​ത്തു​മെ​ന്നു കൃ​ഷി​മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​റും സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി​ക​ള്‍ക്കും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്കും വി​ല​വ​ര്‍ധ​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി​പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി​മാ​ര്‍. 

എം. ​വി​ന്‍സ​ന്‍റാ​ണ് പ്ര​തി​പ​ക്ഷ​ത്തു നി​ന്ന് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി സം​സാ​രി​ച്ച​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ പ​രാ​ജ​യ​ത്തി​ൽ ഭ​ക്ഷ്യ​വ​കു​പ്പി​നും പ​ങ്കു​ണ്ടെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി മാ​വേ​ലി സ്‌​റ്റോ​റി​നെ ച​വി​ട്ടി​ത്താ​ഴ്ത്തു​ന്ന അ​ഭി​ന​വ വാ​മ​ന​ൻ ആ​ണെ​ന്നും അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ലൂ​ടെ വി​ൻ​സ​ന്‍റ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല അ​നു​ദി​നം വ​ര്‍ധി​ച്ചി​ട്ടും കേ​ര​ള വി​പ​ണി​യെ വി​ല​വ​ർ​ധ​ന ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ല്‍ രാ​സ​വ​ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി വ​ലി​യൊ​രു അ​ള​വി​ല്‍ കു​റ​ഞ്ഞ് ജൈ​വ വ​ള കൃ​ഷി വ്യാ​പ​ക​മാ​യി. അ​തി​ലൂ​ടെ ജ​ന​ങ്ങ​ള്‍ക്ക് ജൈ​വ വ​ള പ​ച്ച​ക്ക​റി​ക​ള്‍ ന​ല്‍കാ​ന്‍ ക​ഴി​യു​ന്നു​മു​ണ്ട്. അ​തി​നാ​ല്‍ ജൈ​വ​കൃ​ഷി​ക്ക് ഉ​ത്പാ​ദ​ന ചെ​ല​വ് വ​ര്‍ദ്ധി​ക്കു​ന്ന​ത് ഇ​പ്പോ​ഴ​ത്തെ നേ​രി​യ വി​ല വ​ര്‍ധ​ന​വി​ന് ഇ​ട​യാ​ക്കി. ഇ​ത് ഗ​ണ്യ​മാ​യി കു​റ​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍ക്കാ​ര്‍ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 
അ​രി​യു​ടെ വി​ല​യി​ല്‍ റെ​ക്കോ​ഡ് കു​റ​വു​ണ്ടാ​ക്കാ​നും സ​ര്‍ക്കാ​രി​ന് സാ​ധി​ച്ചെ​ന്നു മ​ന്ത്രി. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ക്ക് ല​ഭി​ച്ചി​രു​ന്ന പ​ഞ്ച​സാ​ര വി​ഹി​തം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. എ​ന്നി​ട്ടും സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് വ​ലി​യ ബാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും സ​പ്ലൈ​ക്കോ വ​ഴി 28 രൂ​പ​യ്ക്ക് പ​ഞ്ച​സാ​ര ന​ല്‍കി​വ​രി​ക​യാ​ണ്. വെ​ട്ടി​ക്കു​റ​ച്ച പ​ഞ്ച​സാ​ര വി​ഹി​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​ത്തി​ല്‍ ശ​ക്ത​മാ​യ സ​മ്മ​ര്‍ദം ചെ​ലു​ത്താ​ന്‍ പാ​ര്‍ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍ ത​യാ​റ​വ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.  

റേ​ഷ​ന്‍ക​ട​ക​ള്‍ വ​ഴി ശ​ബ​രി ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍ജ്ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി 11 രൂ​പ​യ്ക്ക് പൊ​തു​വി​പ​ണി​യി​ൽ കു​പ്പി​വെ​ള്ളം ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി. എ​ന്നാ​ൽ, മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ സാ​ധ​ങ്ങ​ൾ കി​ട്ടാ​നി​ല്ല, സ്റ്റോ​ക്ക് വ​ന്നാ​ലു​ട​ൻ തീ​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ല്‍ സം​സാ​രി​ച്ച മ​ന്ത്രി​മാ​രു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് സ്പീ​ക്ക​ര്‍ പി .​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. 


വാർത്തകൾ

Sign up for Newsletter



top