07
December 2019 - 4:39 pm IST

Download Our Mobile App

Flash News
Archives

National

rahul-forget-to-sign-in-register-after-oath-ceremony

ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ രാ​ഹു​ൽ മ​റ​ന്നു, രാ​ജ്നാ​ഥ് തി​രി​കെ​വി​ളി​ച്ചു

Published:17 June 2019

പാ​ർ​ല​മെ​ന്‍റം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സ​ഭാ ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ മ​റ​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങും ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ‌​ന​റ​ൽ സ്നേ​ഹ​ല​താ ശ്രീ​വാ​സ്ത​വ​യും തി​രി​കെ​വി​ളി​ച്ച​പ്പോ​ൾ അ​ബ​ദ്ധം തി​രി​ച്ച​റി​ഞ്ഞെ​ത്തി ഒ​പ്പു​വ​ച്ചു.

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സ​ഭാ ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ മ​റ​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങും ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ‌​ന​റ​ൽ സ്നേ​ഹ​ല​താ ശ്രീ​വാ​സ്ത​വ​യും തി​രി​കെ​വി​ളി​ച്ച​പ്പോ​ൾ അ​ബ​ദ്ധം തി​രി​ച്ച​റി​ഞ്ഞെ​ത്തി ഒ​പ്പു​വ​ച്ചു. തു​ട​ർ​ന്ന് എ​ല്ലാ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്തു സീ​റ്റി​ലി​രു​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് ബെ​ഞ്ചു​ക​ളി​ൽ നി​ന്നു ക​ര​ഘോ​ഷം. 

പ​തി​നേ​ഴാം ലോ​ക്സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ രാ​വി​ല​ത്തെ സെ​ഷ​നി​ൽ രാ​ഹു​ലെ​ത്തി​യി​രു​ന്നി​ല്ല. ഉ​ച്ച​യ്ക്കു​ശേ​ഷ​മെ​ത്തി​യ രാ​ഹു​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ​ക്കൊ​പ്പ​മാ​ണു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം സ​ഭ​യു​ടെ ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വ​യ്ക്കേ​ണ്ട​തു​ണ്ട്. മു​ഴു​വ​ൻ എം​പി​മാ​രും ഈ ​ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പ്രോ​ടെം സ്പീ​ക്ക​ർ​ക്കു ഹ​സ്ത​ദാ​നം ന​ൽ​കി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​യ​റി​നു പി​ന്നി​ലൂ​ടെ സ​ഭ​യി​ലേ​ക്കി​റ​ങ്ങി നേ​താ​ക്ക​ളെ അ​ഭി​വാ​ദ്യം ചെ​യ്തു സീ​റ്റി​ലേ​ക്കു മ​ട​ങ്ങു​ന്ന​താ​ണു കീ​ഴ്‌​വ​ഴ​ക്കം. 

എ​ന്നാ​ൽ, രാ​ഹു​ൽ ഇം​ഗ്ലി​ഷി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ശേ​ഷം എ​ല്ലാ​വ​രെ​യും തൊ​ഴു​ത് നേ​രേ സീ​റ്റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. മു​ൻ നി​ര​യി​ലി​രു​ന്ന രാ​ജ്നാ​ഥ് സി​ങ്ങും മ​ന്ത്രി​മാ​രും ഒ​പ്പി​ട്ടി​ല്ലെ​ന്നു രാ​ഹു​ലി​നെ ഓ​ർ​മി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. ഒ​ടു​വി​ൽ ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഉ​ച്ച​ത്തി​ൽ സ​ർ എ​ന്നു വി​ളി​ച്ച​പ്പോ​ഴാ​ണു രാ​ഹു​ൽ ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ ചെ​റു​ചി​രി​യോ​ടെ തി​രി​കെ​യെ​ത്തി ഒ​പ്പു​വ​ച്ചു. രാ​വി​ലെ സ​ഭ ചേ​ർ​ന്ന​പ്പോ​ൾ രാ​ഹു​ലി​ന്‍റെ അ​ഭാ​വം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​യു​ട​ൻ രാം​ദാ​സ് അ​താ​വ​ലെ, രാ​ഹു​ൽ എ​വി​ടെ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഉ​ച്ച​യ്ക്കു ശേ​ഷം പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​മെ​ന്നു വൈ​കാ​തെ രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. 


വാർത്തകൾ

Sign up for Newsletter



top