08
December 2019 - 1:45 am IST

Download Our Mobile App

Flash News
Archives

Analysis

kfc-profit-increased-as-comparing-with-past-financial-year

കെ​​എ​​ഫ്സി​​യു​​ടെ ലാ​​ഭം 17.70 കോ​​ടി​​യാ​​യി ഉ​​യ​​ര്‍ന്നു

Published:17 June 2019

സം​​സ്ഥാ​​ന ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​മാ​​യ കേ​​ര​​ളാ ഫി​​നാ​​ന്‍ഷ്യ​​ല്‍ കോ​​ര്‍പ്പ​​റേ​​ഷ​​ന്‍റെ 2018-19 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തി​​ലെ അ​​റ്റാ​​ദാ​​യം, മു​​ന്‍ വ​​ര്‍ഷ​​ത്തെ​​ക്കാ​​ളും ഇ​​ര​​ട്ടി​​ച്ച് 17.70 കോ​​ടി രൂ​​പ​​യാ​​യി.

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​മാ​​യ കേ​​ര​​ളാ ഫി​​നാ​​ന്‍ഷ്യ​​ല്‍ കോ​​ര്‍പ്പ​​റേ​​ഷ​​ന്‍റെ 2018-19 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തി​​ലെ അ​​റ്റാ​​ദാ​​യം, മു​​ന്‍ വ​​ര്‍ഷ​​ത്തെ​​ക്കാ​​ളും ഇ​​ര​​ട്ടി​​ച്ച് 17.70 കോ​​ടി രൂ​​പ​​യാ​​യി. 2017-18 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം 8.3 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു ലാ​​ഭം.

സം​​സ്ഥാ​​ന​​ത്ത് വാ​​ര്‍ഷി​​ക ക​​ണ​​ക്കു​​ക​​ള്‍ ഓ​​ഡി​​റ്റ് ചെ​​യ്ത് ചെ​​യ്ത് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന ആ​​ദ്യ പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​ണ് കെ​​എ​​ഫ്സി. ഷെ​​യ​​ര്‍ ഉ​​ട​​മ​​ക​​ള്‍ക്ക് ഈ ​​വ​​ര്‍ഷം ലാ​​ഭ​​വി​​ഹി​​തം ന​​ല്‍കാ​​നും തീ​​രു​​മാ​​ന​​മാ​​യി​ട്ടു​ണ്ട്. ഇ​​ത​​നു​​സ​​രി​​ച്ച് സം​​സ്ഥാ​​ന സ​​ര്‍ക്കാ​രി​ന് ഈ ​​വ​​ര്‍ഷം ഒ​​രു കോ​​ടി പ​​ത്ത് ല​​ക്ഷം രൂ​​പ ലാ​​ഭ​​വി​​ഹി​​ത​​മാ​​യി ല​​ഭി​​ക്കും. ലാ​​ഭ​​ത്തി​​ലെ കു​​റ​​വും, നി​​ഷ്ക്രി​​യ ആ​​സ്തി​​യും കാ​​ര​​ണം കെ​​എ​​ഫ്സി 2014-15ന് ​​ശേ​​ഷം ലാ​​ഭ​​വി​​ഹി​​തം ന​​ല്‍കാ​​റി​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം ന​​ട​​പ്പി​​ലാ​​ക്കി​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ള്‍ കാ​​ര​​ണം കെ​​എ​​ഫ്സി​യു​​ടെ ബി​​സി​​ന​​സി​​ലും വ​​രു​​മാ​​ന​​ത്തി​​ലും മി​​ക​​ച്ച നേ​​ട്ടം ഉ​​ണ്ടാ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​തി​​നാ​​ല്‍ ഇ​​നി​​മു​​ത​​ല്‍ കെ​​എ​​ഫ്സി​​ക്ക് ലാ​​ഭ​​വി​​ഹി​​തം ന​​ല്‍കാ​​നാ​​കു​​മെ​​ന്ന് കെ​​എ​​ഫ്സി​​യു​​ടെ സി​​എം​​ഡി സ​​ഞ്ജീ​​വ് കൗ​​ശി​​ക് ഐ​​എ​​എ​​സ് അ​​റി​​യി​​ച്ചു.

2018-19 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം വാ​​യ്പാ വി​​ത​​ര​​ണം 127 ശ​​ത​​മാ​​നം വ​​ർ​ധി​​ച്ച് 1645 കോ​​ടി രൂ​​പ​​യാ​​വു​​ക​​യും വാ​​യ്പാ അ​​നു​​മ​​തി 816 കോ​​ടി രൂ​​പ​​യാ​​വു​​ക​​യും ചെ​​യ്തു. നി​​ഷ്ക്രി​​യ ആ​​സ്തി 5.77 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കാ​​നും ക​​ഴി​​ഞ്ഞു. അ​​റ്റ നി​​ഷ്ക്രി​​യ ആ​​സ്തി 1.82 ശ​​ത​​മാ​​ന​​മാ​​ണ്. സ​​ര്‍ക്കാ​​ര്‍ ക​​രാ​​റു​​കാ​​ര്‍ക്കാ​​യി ബി​​ല്‍ ഡി​​സ്കൗ​​ണ്ടി​ങ് പോ​​ലു​​ള്ള നൂ​​ത​​ന വാ​​യ്പാ പ​​ദ്ധ​​തി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​തി​​ലൂ​​ടെ 2019-20 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തി​​ല്‍ത​​ന്നെ കെ​​എ​​ഫ്സി​​യു​​ടെ വാ​​യ്പാ ആ​​സ്തി 3500 കോ​​ടി രൂ​​പ​​യി​​ലേ​​ക്ക് ക​​ട​​ക്കു​​മെ​​ന്ന് കെ​​എ​​ഫ്സി​​യു​​ടെ വാ​​ര്‍ഷി​​ക പൊ​​തു​​യോ​​ഗ അ​​ധ്യ​​ക്ഷ​​നും, ഡ​​യ​​റ​​ക്റ്റ​ര്‍ ബോ​​ര്‍ഡ് മെ​​മ്പ​​റു​​മാ​​യ ഇ.​​കെ. ഹ​​രി​​കു​​മാ​​ര്‍ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top