24
July 2019 - 6:01 am IST

Download Our Mobile App

Flash News
Archives

Kerala

ganja

ലേ​ഡീ​സ് ക​മ്പാ​ര്‍ട്ട്‌​മെ​ന്‍റി​ല്‍ ക​ട​ത്തി​യ ആ​റു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

Published:17 June 2019

ധ​ന്‍ബാ​ദ് - ആ​ല​പ്പു​ഴ ട്രെ​യ്നി​ലെ ലേ​ഡീ​സ് ക​മ്പാ​ര്‍ട്ട്‌​മെ​ന്‍റി​ല്‍ നി​ന്ന് ആ​റു​കി​ലോ ക​ഞ്ചാ​വ് എ​ക്‌​സൈ​സ് നാ​ര്‍ക്കോ​ട്ടി​ക് സ്‌​ക്വാ​ഡ് പി​ടി​കൂ​ടി.

ആ​ല​പ്പു​ഴ: ധ​ന്‍ബാ​ദ് - ആ​ല​പ്പു​ഴ ട്രെ​യ്നി​ലെ ലേ​ഡീ​സ് ക​മ്പാ​ര്‍ട്ട്‌​മെ​ന്‍റി​ല്‍ നി​ന്ന് ആ​റു​കി​ലോ ക​ഞ്ചാ​വ് എ​ക്‌​സൈ​സ് നാ​ര്‍ക്കോ​ട്ടി​ക് സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡി​ലെ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക​ട​ര്‍ വി. ​റോ​ബ​ര്‍ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചേ​ര്‍ത്ത​ല റെ​യ്ൽ​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ച് വി​പ​ണി​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന മു​ന്തി​യ ഇ​നം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ല​പ്പു​ഴ​യി​ലേ​ക്കു വ​ന്ന ധ​ന്‍ബാ​ദ് എ​ക്‌​സ്‌​പ്ര​സി​ന്‍റെ ലേ​ഡീ​സ് ക​മ്പാ​ര്‍ട്ട്‌​മെ​ന്‍റി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ബാ​ഗ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യ്നി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 10 ദി​വ​സ​മാ​യി ധ​ന്‍ബാ​ദ് ട്രെ​യ്നി​ല്‍ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. 

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് എ​റ​ണാ​കു​ള​ത്തു നി​ന്നും ഷാ​ഡോ എ​ക്‌​സൈ​സ് സം​ഘം ട്രെ​യി​നി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ക​ട​ത്തു​കാ​ര്‍ ബാ​ഗ് അ​ട​ക്കം ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യ​തെ​ന്നു സം​ശ​യി​ക്കു​ന്നു. ഒ​രു ട്രാ​വ​ല്‍ ബാ​ഗി​ല്‍ നാ​ലു പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ര​ണ്ട് കി​ലോ​യു​ടെ ര​ണ്ടു പാ​യ്ക്ക​റ്റു​ക​ളും ഒ​രു കി​ലോ വീ​ത​മു​ള്ള ര​ണ്ടു പാ​യ്ക്ക​റ്റു​ക​ളി​ലു​മാ​യി ആ​കെ ആ​റു കി​ലോ ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വി​ന്‍റെ ഗ​ന്ധം പു​റ​ത്ത​റി​യാ​തി​രി​ക്കാ​നാ​യി ബാ​ഗി​നു​ള്ളി​ല്‍ അ​ഗ​ര്‍ ബ​ത്തി​ക​ള്‍ പൊ​ടി​ച്ച് പ​ല ഭാ​ഗ​ങ്ങ​ളി​ലും വി​ത​റി​യി​രു​ന്നു. 

ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ഞ്ചാ​വ് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന ട്രെ​യ്നാ​യ​തി​നാ​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു​കാ​ര്‍ കൂ​ടു​ത​ലാ​യി ധ​ന്‍ബാ​ദ് ട്രെ​യി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. അ​വി​ട​ങ്ങ​ളി​ലൂ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഈ ​വ​ണ്ടി ക​ട​ന്നു​പോ​കു​ന്ന​തി​നാ​ല്‍ ക​ഞ്ചാ​വു ക​ട​ത്ത​ലി​നു സൗ​ക​ര്യ​മേ​റെ​യാ​ണ്. ട്രെ​യ്നി​ല്‍ ഷാ​ഡോ എ​ക്‌​സൈ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ട് തി​ടു​ക്ക​ത്തി​ല്‍ ബാ​ഗ് ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. ബാ​ഗി​നു​ള്ളി​ല്‍ നി​ന്നും സിം ​ഊ​രി മാ​റ്റി​യ ഒ​രു മൊ​ബൈ​ല്‍ ഫോ​ണും ഫോ​ണ്‍ ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ ത​മി​ഴ് ഭാ​ഷ​യി​ലു​ള്ള വി​സി​റ്റി​ങ് കാ​ര്‍ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. റെ​യ്ഡി​ല്‍ എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ എ. ​കു​ഞ്ഞു​മോ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ പി. ​അ​നി​ലാ​ല്‍, കെ.​ജി. ഓം​കാ​ര്‍നാ​ഥ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top