08
December 2019 - 12:17 am IST

Download Our Mobile App

Flash News
Archives

Football

uruguay-ecuador-copa-america-football-match-review

ഉ​ശി​ര​ൻ ഉ​റു​ഗ്വെ

Published:17 June 2019

വ​ൻ തോ​ക്കു​ക​ൾ തീ ​തു​പ്പി​യ​പ്പോ​ൾ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ കോ​പ്പ അ​മെ​രി​ക്ക ഫു​ട്ബോ​ളി​ന് ഉ​റു​ഗ്വെ തു​ട​ക്കം കു​റി​ച്ചു. ഗ്രൂ​പ്പ് സി​യി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ഇ​ക്വ​ഡോ​റി​നെ​യാ​ണ് ഉ​റു​ഗ്വെ തോ​ൽ​പ്പി​ച്ച​ത്.

ബെ​ലോ ഹോ​റി​സോ​ണ്ടെ: വ​ൻ തോ​ക്കു​ക​ൾ തീ ​തു​പ്പി​യ​പ്പോ​ൾ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ കോ​പ്പ അ​മെ​രി​ക്ക ഫു​ട്ബോ​ളി​ന് ഉ​റു​ഗ്വെ തു​ട​ക്കം കു​റി​ച്ചു. ഗ്രൂ​പ്പ് സി​യി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ഇ​ക്വ​ഡോ​റി​നെ​യാ​ണ് ഉ​റു​ഗ്വെ തോ​ൽ​പ്പി​ച്ച​ത്. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ലൂ​യി​സ് സു​വാ​ര​സും എ​ഡി​ൻ​സ​ൺ ക​വാ​നി​യും ഉ​റു​ഗ്വെ​യ്ക്കാ​യി ല​ക്ഷ്യം ക​ണ്ടു. നി​ക്കോ​ള​സ് ലൊ​ഡെ​യ്റോ വി​ജ​യി​ക​ളു​ടെ മ​റ്റൊ​രു സ്കോ​റ​ർ. അ​ർ​ട്ടൂ​റോ മി​ന​യു​ടെ സെ​ൽ​ഫ് ഗോ​ളും ഉ​റു​ഗ്വെ​യു​ടെ അ​ക്കൗ​ണ്ടി​ൽ ചേ​ർ​ന്നു.  ആ​വേ​ശ​ക​ര​മാ​കു​മെ​ന്ന് ക​രു​ത​പ്പെ​ട്ട മ​ത്സ​രം ഏ​ക​പ​ക്ഷീ​യ​മാ​യി​പ്പോ​യെ​ന്നു പ​റ‍യാം. 

ഒ​ന്നാം പ​കു​തി​യി​ൽ ത​ന്നെ‌ ഉ​റു​ഗ്വെ ക​ളി​യു​ടെ വി​ധി എ​ഴു​തി. ആ​റാം മി​നി​റ്റി​ൽ വ​ല​തു വ​ശ​ത്തു നി​ന്ന് സു​വാ​ര​സ് ന​ൽ​കി​യ ക്രോ​സ് നെ​ഞ്ച് കൊ​ണ്ട് നി​യ​ന്ത്രി​ച്ച ലൊ​ഡെ​യ്റോ തൊ​ടു​ത്ത വോ​ളി ഇ​ക്വ​ഡോ​റി​ന്‍റെ പോ​സ്റ്റി​ൽ ക​യ​റി (1-0). ഒ​രു ഗോ​ളി​ന് പി​ന്നി​ലാ​യ​തോ​ടെ ഇ​ക്വ​ഡോ​ർ താ​ര​ങ്ങ​ൾ പ​രു​ക്ക​ൻ അ​ട​വു​ക​ൾ പു​റ​ത്തെ​ടു​ക്കാ​ൻ തു​ട​ങ്ങി. 24ാം മി​നി​റ്റി​ൽ ലൊ​യ്ഡോ​റ​യെ ഫൗ​ൾ ചെ​യ്ത ജോ​സ് ക്വി​ന്‍റേ​റോ​സ് ചു​വ​പ്പു കാ​ർ​ഡ് ക​ണ്ടു മ​ട​ങ്ങി. അ​തോ​ടെ ഇ​ക്വ​ഡോ​ർ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി. എ​തി​രാ​ളി എ​ണ്ണ​ത്തി​ൽ കു​റ​ഞ്ഞ​തോ​ടെ ഉ​റു​ഗ്വെ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചു. ര​ണ്ടു ത​വ​ണ ക​വാ​നി ഗോ​ളി​ന​രു​കി​ലെ​ത്തി. എ​ന്നാ​ൽ 33ാം  മി​നി​റ്റി​ൽ ഡീ​ഗോ ഗോ​ഡി​ന്‍റെ ഹെ​ഡ​ർ ക​വാ​നി​യെ തേ​ടി​യെ​ത്തി. ഏ​ഴു വാ​ര അ​ക​ലെ നി​ന്ന് സു​ന്ദ​ര​മൊ​രു ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ ക​വാ​നി ല​ക്ഷ്യം ക​ണ്ടു (2-0). ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കാ​ൻ ഒ​രു മി​നി​റ്റ് അ​വ​ശേ​ഷി​ക്കെ കോ​ർ​ണ​റി​ൽ നി​ന്നു ല​ഭി​ച്ച അ​വ​സ​ര​ത്തി​ൽ ഇ​ക്വ​ഡോ​റി​ന്‍റെ വ​ല​യി​ൽ നി​റ​യൊ​ഴി​ച്ച് സു​വാ​ര​സും മൂ​ർ​ച്ച​കാ​ട്ടി (3-0). 
 
ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ത്സ​രം ഏ​റെ​ക്കു​റെ വി​ര​സ​മാ​യി​ത്തീ​ർ​ന്നു.  സാ​ങ്കേ​തി​ക​മാ​യി മു​ന്നി​ലു​ള്ള ഉ​റു​ഗ്വെ താ​ര​ങ്ങ​ളെ ത​ട​യാ​ൻ ഇ​ക്വ​ഡോ​ർ പ​രു​ക്ക​ൻ അ​ട​വു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി. അ​ത്ത​രം ക​ളി​യി​ൽ നി​ന്ന് എ​ന്തെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സം അ​വ​ർ​ക്കു ത​ന്നെ​യി​ല്ലാ​യി​രു​ന്നു. മ​റു​വ​ശ​ത്ത് പ​ന്തി​ൽ ആ​ധി​പ​ത്യം നേ​ടി​യെ​ങ്കി​ലും ഉ​റു​ഗ്വെ മ​റ്റൊ​രു ഗോ​ളി​നു​വേ​ണ്ടി കാ​ര്യ​മാ​യി ശ്ര​മി​ച്ച​തു​മി​ല്ല. എ​ങ്കി​ലും 78ാം മി​നി​റ്റി​ൽ മി​ന​യു​ടെ സെ​ൽ​ഫ് ഗോ​ൾ ഉ​റു​ഗ്വെ​യു​ടെ വി​ജ​യ മാ​ർ​ജി​ൻ ഉ​യ​ർ​ത്തി. ഗ്രൂ​പ്പ് ബി​യി​ൽ പ​രാ​ഗ്വെ​യെ ഖ​ത്ത​ർ സ​മ​നി​ല​യ്ക്ക് പി​ടി​ച്ചു​കെ​ട്ടി (2-2). ര​ണ്ടു ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​ണ് ഖ​ത്ത​റി​ന്‍റെ തി​രി​ച്ചു​വ​ര​വ്. 


വാർത്തകൾ

Sign up for Newsletter



top