24
July 2019 - 5:44 am IST

Download Our Mobile App

Flash News
Archives

Market

kerala-rubber-limited-introducing-more-products-to-market

നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ളുമായി കേ​ര​ള റ​ബ​ര്‍ ലി​മി​റ്റ​ഡ്

Published:17 June 2019

സാ​ധാ​ര​ണ ക​മ്പ​നി പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ക്ക​പ്പു​റം മി​ക​ച്ച രീ​തി​യി​ലാ​ണ് ഇ​ത്ത​വ​ണ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു നി​യ​ന്ത്രി​ക്കു​ന്ന ക​മ്പ​നി​യു​ടെ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ പു​തി​യ പ​ദ്ധ​തി​യി​ല്‍ പ്ര​തീ​ക്ഷ അ​ര്‍പ്പി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍. സാ​ധാ​ര​ണ ക​മ്പ​നി പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ക്ക​പ്പു​റം മി​ക​ച്ച രീ​തി​യി​ലാ​ണ് ഇ​ത്ത​വ​ണ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു നി​യ​ന്ത്രി​ക്കു​ന്ന ക​മ്പ​നി​യു​ടെ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.  ഏ​തെ​ങ്കി​ലും ഒ​രു ഉ​ത്പ​ന്നം നി​ർ​മി​ക്കു​ന്ന ഫാ​ക്റ്റ​റി എ​ന്ന​തി​ന​പ്പു​റം റ​ബ​ര്‍ കോം​പ്ല​ക്സാ​വും ഉ​യ​രു​ക. കേ​ര​ള റ​ബ​ര്‍ ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ മൂ​ല്യ​വ​ര്‍ധി​ത റ​ബ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ്ലാ​ന്‍റു​ക​ളാ​വും ഇ​തി​ല്‍ ഉ​ണ്ടാ​വു​ക.

സ​ര്‍ക്കാ​ര്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കോം​പ്ല​ക്സ് ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ഒ​രു​ക്കു​ന്ന​തോ​ടെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ റ​ബ​ര്‍ കോം​പ്ല​ക്സി​ന്‍റെ ഭാ​ഗ​മാ​കും. ബ​ലൂ​ണ്‍ ഫാ​ക്റ്റ​റി​ക​ള്‍, ഓ​ട്ടൊ​മൊ​ബൈ​ല്‍ റ​ബ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, ട​യ​ര്‍ ഫാ​ക്റ്റ​റി​ക​ള്‍, നി​ത്യോ​പ​യോ​ഗ റ​ബ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ വ്യ​വ​സാ​യ​ങ്ങ​ള്‍ നി​ല​വി​ല്‍ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

റ​ബ​ര്‍ കോം​പ്ല​ക്സ് കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ നി​ര്‍മി​ക്കാ​നാ​ണ് സാ​ധ്യ​ത. 200 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് ഇ​തി​നു​വേ​ണ്ട​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍, വൈ​ക്കം എം​എ​ല്‍എ​മാ​ര്‍ കോം​പ്ല​ക്സ് നി​ര്‍മി​ക്കാ​നാ​യി സ്ഥ​ല​ങ്ങ​ള്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി​യി​ലും വി​ല്ല​ണി​യി​ലും പൂ​ഞ്ഞാ​ര്‍ ചി​റ്റ​ടി​യി​ല്‍ ട്രോ​പ്പി​ക്ക​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍സ് എ​സ്റ്റേ​റ്റി​ലും സ്ഥ​ല​മു​ണ്ട്. മൂ ​ന്ന് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ല്‍ നി​ന്ന് 15 കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ ദൂ​രം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ കൂ​ടാ​തെ വൈ​ക്ക​ത്തും സ്ഥ​ലം നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ളു​ടെ ഘ​ട​ന, വാ​ഹ​ന​സൗ​ക​ര്യം, വെ​ള്ളം വൈ​ദ്യു​തി ല​ഭ്യ​ത എ​ന്നി​വ കെ​എ​സ്ഐ​ഡി​സി അ​ധി​കൃ​ത​രും ജി​ല്ലാ വ്യാ​വ​സാ​യി​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യും രേ​ഖ​ക​ള്‍ സ​ര്‍ക്കാ​രി​നു സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. തു​ട​ര്‍ന്നു സ​ര്‍ക്കാ​ര്‍ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന സ്ഥ​ലം ഏ​റ്റെ​ടു​ക്കും.

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യു​ടെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ള്‍ മാ​ര്‍ക്ക​റ്റി​ലേ​ക്ക് എ​ത്തി​ക്കും. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന  റ​ബ​ര്‍ ഉ​ത്പ​ന്ന​മാ​യി വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ​റേ​ഷ​നി​ല്‍ (കെ​എ​സ്ഐ​ഡി​സി) സി​യാ​ല്‍ മാ​തൃ​ക​യി​ലാ​ണു കേ​ര​ള റ​ബ​ര്‍ ലി​മി​റ്റ​ഡ് ക​മ്പ​നി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​തെ​ന്നു മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​ണ് ക​മ്പ​നി​യു​ടെ ചെ​യ​ര്‍മാ​ന്‍. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ര്‍ത്ത​നം. അം​ഗീ​കൃ​ത മൂ​ല​ധ​ന​മാ​യി 10 ല​ക്ഷം രൂ​പ​യും (100 രൂ​പ​യു​ടെ 10,000 ഓ​ഹ​രി​ക​ള്‍) വി​റ്റ​ഴി​ക്ക​ല്‍ മൂ​ല​ധ​ന​മാ​യി 5 ല​ക്ഷം രൂ​പ​യും (100 രൂ​പ​യു​ടെ 5,000 ഓ​ഹ​രി​ക​ള്‍) നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. നോ​ഡ​ല്‍ ഏ​ജ​ന്‍സി​യാ​യി കി​ന്‍ഫ്ര​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും സ്പെ​ഷ്യ​ല്‍ ഓ​ഫി​സ​റെ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. 


വാർത്തകൾ

Sign up for Newsletter



top