24
July 2019 - 5:42 am IST

Download Our Mobile App

Flash News
Archives

Cricket

cwc-2019-bangladesh-beats-west-indies-on-record-chase

ബംഗ്ലാദേശിന് ചരിത്രജയം, വിൻഡീസിനെതിരേ റെക്കോഡ് ചേസിങ്

Published:17 June 2019

322 റൺസെന്ന വമ്പൻ സ്കോർ നിർഭയത്തോടെ പിന്തുടർന്ന ബംഗ്ലാദേശ് ടീം, 51 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 99 പന്തിൽ 124 റൺസോടെ പുറത്താകാതെ നിന്ന ഷാകിബ് അൽ-ഹസനാണ് ബംഗ്ലാദേശിന്‍റെ വിജയശിൽപി.

ലണ്ടൻ: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ മുൻ ലോകചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസിനെതിരേ ബംഗ്ലാദേശിന് ഏഴു വിക്കറ്റിന്‍റെ ചരിത്രജയം. 322 റൺസെന്ന വമ്പൻ സ്കോർ നിർഭയത്തോടെ പിന്തുടർന്ന ബംഗ്ലാദേശ് ടീം, 51 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 99 പന്തിൽ 124 റൺസോടെ പുറത്താകാതെ നിന്ന ഷാകിബ് അൽ-ഹസനാണ് ബംഗ്ലാദേശിന്‍റെ വിജയശിൽപി. ഷാകിബ് തന്നെയാണ് മത്സരത്തിന്‍റെ താരവും. മറുവശത്ത് 69 പന്തിൽ 94 റൺസോടെ പുറത്താകാതെ നിന്ന ലിന്‍റൺ ദാസ് മികച്ച പിന്തുണയും നൽകിയതോടെ വിൻഡീസിനെതിരേ ബംഗ്ലാകടുവകൾ ആധികാരിക വിജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്നും അഞ്ച് പോയിന്‍റോടെ ബംഗ്ലാദേശ് പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. സ്കോർ: വെസ്റ്റ്ഇൻഡീസ്- 321/8 (50 ഓവർ); ബംഗ്ലാദേശ്- 322/3 (41.3 ഓവർ).

വമ്പൻ വിജയലക്ഷ്യം പിന്തുടരുന്നതിന്‍റെ ആശങ്കകളൊന്നും ഇല്ലാതെയാണ് ബംഗ്ലാദേശ് ബാറ്റിങ് തുടങ്ങിയത്. ആദ്യ ഓവറുകളിൽ കരുതലോടെ കളിച്ച ബംഗ്ലാദേശ് എട്ടാം ഓവറിൽ 50 റൺസ് പിന്നിട്ടു. എന്നാൽ സ്കോർ 52ൽ നിൽക്കെ 23 പന്തിൽ 29 റൺസെടുത്ത സൗമ്യ സർക്കാർ വീണു. പിന്നാലെ ഷാകിബ് കളത്തിലെത്തിയതോടെ  ബംഗ്ലാദേശിന്‍റെ സ്കോറിങ്ങിന്‍റെ വേഗംകൂടി. അതിനിടെ 18ാം ഓവറിൽ 53 പന്തിൽ 48 റൺസെടുത്ത തമിം ഇക്‌ബാലും തൊട്ടടുത്ത ഓവറിൽ മുഷ്ഫിഖുർ റഹീമും പുറത്തായതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. എന്നാൽ കരുതലോടെ തുടങ്ങിയ ലിന്‍റൺ ദാസ് ക്രീസിൽ നിലയുറപ്പിച്ചതോടെ മത്സരഫലം ബംഗ്ലാദേശിന് അനുകൂലമായി മാറുകയായിരുന്നു. ഒരറ്റത്ത് ആഞ്ഞടിച്ച ഷാകിബ് 83 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. ഇതിനിടെ അർധസെഞ്ച്വറി പൂർത്തിയാക്കിയ ലിന്‍റണും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ബംഗ്ലാദേശ് ചരിത്രജയം കരസ്ഥമാക്കുകയായിരുന്നു. നിലവിൽ അഞ്ചു മത്സരങ്ങളിൽ നിന്നും രണ്ടു വീതം സെഞ്ച്വറിയും അർധസെഞ്ച്വറിയും സഹിതം 384 റൺസോടെ ഷാകിബാണ് ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമത്.

ഈ ലോകകപ്പിൽ ആദ്യമായാണ് ഒരു ടീം 300റൺസിനു മേൽ പിന്തുടർന്ന് ജയിക്കുന്നത്. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ തന്നെ രണ്ടാമത്തെ ഉയർന്ന വിജയകരമായ ചേസിങ്ങാണ് ബംഗ്ലാദേശ് പൂർത്തിയാക്കിയത്. ഇതിനോടൊപ്പം ബംഗ്ലാദേശിന്‍റെ മികച്ച വിജയകരമായ ചേസിങ്ങും ഈ മത്സരമാണ്. ലോകകപ്പിലെ മൂന്നാമത്തെ ഉയർന്ന ചേസിങ്ങിനുള്ള റെക്കോഡും ബംഗ്ലാദേശിനു തന്നെയാണ്. അതേസമയം, 2011ലെ ലോകകപ്പിൽ 49.1 ഓവറിൽ ഏഴു വിക്കറ്റിന് 329 റൺസ് നേടി വിജയലക്ഷ്യം നേടിയ അയർലന്‍റിന്‍റെ പേരിലാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ ചേസിങ്ങിന്‍റെ റെക്കോഡുള്ളത്.


വാർത്തകൾ

Sign up for Newsletter



top