07
December 2019 - 4:41 pm IST

Download Our Mobile App

Flash News
Archives

National

another-setback-for-mamata-set-of-trinamool-leaders-joins-bjp

മമതയ്ക്ക് വീണ്ടും തിരിച്ചടി; എംഎൽഎ അടക്കം 21 തൃണമൂൽ പ്രവർത്തകർ ബിജെപിയിൽ

Published:17 June 2019

നൗപാര നിയമസഭാ മണ്ഡലം എംഎൽഎ സുനിൽ സിങ്ങും 16 കൗണ്‍സിലർമാരും ഉൾപ്പടെ 21 തൃണമൂൽ പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു തൃണമൂൽ പ്രവർത്തകർ ബിജെപി അംഗത്വമെടുത്തത്. 

കൊല്‍ക്കത്ത: തൃണമൂൽ അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. നൗപാര നിയമസഭാ മണ്ഡലം എംഎൽഎ സുനിൽ സിങ്ങും 16 കൗണ്‍സിലർമാരും ഉൾപ്പടെ 21 തൃണമൂൽ പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു തൃണമൂൽ പ്രവർത്തകർ ബിജെപി അംഗത്വമെടുത്തത്. 

ബിജെപി നേതാക്കളായ മുകൾ റോയ്, കൈലാശ് വിജയ്‍വർഗിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ബംഗാളിലും ബിജെപി ഭരണം വരുമെന്ന് രാജിവെച്ച തൃണമൂൽ എംഎൽഎ സുനിൽ സിംഗ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് രണ്ടു തൃണമൂൽ എംഎൽഎമാരും 56 കൗണ്‍സിലർമാരും ബിജെപിയിൽ ചേർന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടി ബിജെപി ചരിത്ര വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് തൃണമൂൽ നേതാക്കളുടെ കാവിക്കൂടാരത്തിലേക്കുള്ള ഒഴുക്ക് തുടങ്ങിയത്.


വാർത്തകൾ

Sign up for Newsletter



top