08
December 2019 - 12:57 am IST

Download Our Mobile App

Flash News
Archives

Analysis

saudi-holds-the-first-position-in-crud-oil-exporting-countries

ക്രൂ​ഡോ​യി​ലി​ല്‍ സൗ​ദി, എ​ണ്ണ ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ അ​മെ​രി​ക്ക

Published:17 June 2019

ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യം എ​ന്ന ബ​ഹു​മ​തി നി​ല​നി​ര്‍ത്തി സൗ​ദി അ​റേ​ബ്യ. ബ്രി​ട്ടീ​ഷ് ഏ​ജ​ന്‍സി​യാ​യ ബി​പി സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ റി​വ്യൂ​സ് പു​റ​ത്തു വി​ട്ട റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

ദു​ബാ​യ്: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യം എ​ന്ന ബ​ഹു​മ​തി നി​ല​നി​ര്‍ത്തി സൗ​ദി അ​റേ​ബ്യ. ബ്രി​ട്ടീ​ഷ് ഏ​ജ​ന്‍സി​യാ​യ ബി​പി സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ റി​വ്യൂ​സ് പു​റ​ത്തു വി​ട്ട റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. ക്രൂ​ഡോ​യി​ല്‍ ക​യ​റ്റു​മ​തി​യി​ല്‍  റ​ഷ്യ​യാ​ണ് ര​ണ്ടാ സ്ഥാ​ന​ത്ത്. ഇ​റാ​ഖ് ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. പ്ര​തി​ദി​നം 3.76 മി​ല്യ​ന്‍ ബാ​ര​ല്‍ ആ​ണ് ഇ​റാ​ഖി​ന്‍റെ വ​ള​ര്‍ച്ചാ നി​ര​ക്ക്.  

എ​ന്നാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ണ്ണ ശേ​ഖ​ര​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​താ​ണ് സൗ​ദി. വെ​നി​സു​ല​യാ​ണ് ഒ​ന്നാ​മ​ത്. 303.3 ബി​ല്യ​ണ്‍ ബാ​ര​ല്‍ ആ​ണ് വെ​നി​സു​ല​യു​ടെ ക​രു​ത​ല്‍. 297.7 ബി​ല്യ​ണ്‍ ബാ​ര​ലാ​ണ് സൗ​ദി​യു​ടെ ശേ​ഖ​രം. 167.8 ബി​ല്യ​ണ്‍ ബാ​ര​ല്‍ എ​ണ്ണ ശേ​ഖ​ര​മു​ള്ള കാ​ന​ഡ​യാ​ണ് മൂ​ന്നാ​മ​ത്. യ​ഥാ​ക്ര​മം ഇ​റാ​ന്‍, ഇ​റാ​ഖ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ല്‍. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ണ്ണ​യും എ​ണ്ണ ഉ​ത്പ​ന്ന​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യം ചൈ​ന​യാ​ണ്. അ​മെ​രി​ക്ക, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത്. ക്രൂ​ഡോ​യി​ല്‍ ഇ​റ​ക്കു​മ​തി​യി​ലൂ​ടെ പ​ണം പോ​കു​ന്നു​ണ്ടെ​ങ്കി​ലും അ​മെ​രി​ക്ക​യ്ക്ക് മ​റ്റൊ​രു കാ​ര്യ​ത്തി​ല്‍ നേ​ട്ട​വു​മു​ണ്ട്. എ​ണ്ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യി​ല്‍ അ​മെ​രി​ക്ക​യാ​ണ് മു​ന്നി​ല്‍. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​തി​ല്‍ നി​ന്ന് 7.1% വ​ള​ര്‍ച്ച​യോ​ടെ​യാ​ണ് യു​എ​സ് ഈ ​സ്ഥാ​നം നി​ല​നി​ര്‍ത്തി​യ​ത്. റ​ഷ്യ​യാ​ണ് ര​ണ്ടാ​മ​ത്. 


വാർത്തകൾ

Sign up for Newsletter



top