ISL-2018-219
21
October 2018 - 4:51 am IST
Flash News
Archives

Offbeat

"കാ​യ​ക​ൽ​പ്പം' ക​രു​ത്താ​യി; വൃ​ക്ഷ​രാ​ജ​ന് പുതുജന്മം

Published:05 May 2018

‌നാ​ലേ​ക്ക​റി​ലേ​റെ വി​സ്തൃ​തി​യി​ൽ താ​യ്ത്ത​ടി​യും ശാ​ഖ​ക​ളും വേ​ർ​തി​രി​ച്ച​റി​യാ​ൻ പോ​ലു​മാ​വാ​ത്ത വി​ധം പ​ട​ർ​ന്നു പ​ന്ത​ലി​ച്ച പേ​രാ​ൽ മ​ര​ത്തി​നു ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണു ചി​ല്ല​ക​ളി​ൽ കേ​ട് ക​ണ്ട​ത്. വൈ​കാ​തെ വ​ലി​യൊ​രു ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണു. 

ലോ​ക​ത്തു ത​ന്നെ വ​ലു​പ്പ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​മു​ള്ള വൃ​ക്ഷ​രാ​ജ​ൻ മ​ര​ണ​ശ​യ്യ​യി​ലാ​ണെ​ന്നു കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ർ തി​രി​ച്ച​റി​ഞ്ഞ​ത് ഇ​തോ​ടെ​യാ​ണ്.

മെ​ഹ​ബൂ​ബ്ന​ഗ​ർ: തെ​ല​ങ്കാ​ന​യി​ലെ കാ​ർ​ഷി​ക ഗ​വേ​ഷ​ക​ർ​ക്കും ടൂ​റി​സം, വ​നം വ​കു​പ്പു​ക​ൾ​ക്കും ആ​ശ്വ​സി​ക്കാം. മ​ര​ണ​ശ​യ്യ​യി​ൽ നി​ന്നു തി​രി​ച്ചു​വ​രി​യാ​ണു പി​ല്ലാ​ല​മാ​രി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഭീ​മ​ൻ പേ​രാ​ൽ മ​രം. ആ​റു മാ​സം മു​ൻ​പു ക​ണ്ട ശാ​ഖ​ക​ൾ ഉ​ണ​ങ്ങി ദ്ര​വി​ച്ച പേ​രാ​ലി​ന്‍റെ ഭാ​വം കു​റ​ച്ചൊ​ക്കെ മാ​റി​യി​രി​ക്കു​ന്നു. മ​ര​ച്ചി​ല്ല​ക​ളി​ൽ വീ​ണ്ടും പ​ച്ച​പ്പ് പ​ട​രു​ന്നു. തൊ​ലി ഉ​ണ​ങ്ങി ചി​ത​ല​രി​ച്ച ചി​ല്ല​ക​ളി​ൽ വീ​ണ്ടും പു​തി​യ തൊ​ലി വ​ള​രു​ന്നു. 800 വ​ർ​ഷം പി​ന്നി​ട്ട മ​ര​മു​ത്ത​ച്ഛ​ൻ "കാ​യ​ക​ൽ​പ്പ' ചി​കി​ത്സ​യി​ലൂ​ടെ യു​വ​ത്വം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ്.

‌നാ​ലേ​ക്ക​റി​ലേ​റെ വി​സ്തൃ​തി​യി​ൽ താ​യ്ത്ത​ടി​യും ശാ​ഖ​ക​ളും വേ​ർ​തി​രി​ച്ച​റി​യാ​ൻ പോ​ലു​മാ​വാ​ത്ത വി​ധം പ​ട​ർ​ന്നു പ​ന്ത​ലി​ച്ച പേ​രാ​ൽ മ​ര​ത്തി​നു ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണു ചി​ല്ല​ക​ളി​ൽ കേ​ട് ക​ണ്ട​ത്. വൈ​കാ​തെ വ​ലി​യൊ​രു ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണു. ലോ​ക​ത്തു ത​ന്നെ വ​ലു​പ്പ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​മു​ള്ള വൃ​ക്ഷ​രാ​ജ​ൻ മ​ര​ണ​ശ​യ്യ​യി​ലാ​ണെ​ന്നു കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ർ തി​രി​ച്ച​റി​ഞ്ഞ​ത് ഇ​തോ​ടെ​യാ​ണ്. പ​ക്ഷേ, പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​വ​ർ ന​ടു​ങ്ങി. മ​ര​ത്തി​ൽ കാ​ര്യ​മാ​യി കേ​ട് ബാ​ധി​ച്ചി​രി​ക്കു​ന്നു. കാ​ര്യ​മാ​യി ചി​ത​ൽ ആ​ക്ര​മ​ണ​വു​മു​ണ്ട്. 

സം​സ്ഥാ​ന​ത്തി​ന്‍റെ അ​ഭി​മാ​ന​വും ടൂ​റി​സം വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​മു​ള്ള പി​ല്ലാ​ല​മാ​രി​യെ വെ​റു​തേ​യ​ങ്ങു മ​രി​ക്കാ​ൻ വി​ടി​ല്ലെ​ന്ന് അ​വ​ർ ത‌ീ​രു​മാ​നി​ച്ചു. തു​ട​ർ​ന്ന് മ​ര​ത്തി​ന്‍റെ വേ​രി​ലേ​ക്ക് ക്ലോ​ർ​പൈ​റി​ഫോ​സ് എ​ന്ന കീ​ട​നാ​ശി​നി വെ​ള്ള​ത്തി​ൽ നേ​ർ​പ്പി​ച്ച് വേ​രി​ലേ​ക്ക് നേ​രി​ട്ട് ക​ട​ത്തി​വി​ട്ടു. പ​ക്ഷേ, ഫ​ലം നി​രാ​ശ​യാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല ഗ​വേ​ഷ​ക​ർ. പേ​രാ​ൽ ഉ​ദ്യാ​ന​ത്തി​ൽ സ​ന്ദ​ർ​ശ​ക​രെ നി​രോ​ധി​ച്ചു.

ക്ലോ​ർ​പൈ​റി​ഫോ​സും ഉ​പ്പു​വെ​ള​ള​വും ചേ​ർ​ത്ത് കു​പ്പി​ക​ളി​ലാ​ക്കി ആ​ശു​പ​ത്രി​ക​ളി​ൽ ഡ്രി​പ് ന​ൽ​കു​ന്ന രീ​തി​യി​ൽ മ​ര​ത്തി​ന്‍റെ എ​ല്ലാ ശാ​ഖ​ക​ളി​ലേ​ക്കും ക​ട​ത്തി​വി​ട്ടു. ദി​വ​സം ഏ​താ​ണ്ട് 14 മ​ണി​ക്കൂ​ർ വ​രെ പേ​രാ​ൽ മ​ര​ശാ​ഖ​ക​ൾ കീ​ട​നാ​ശി​നി ലാ​യ​നി വ​ലി​ച്ചെ​ടു​ത്തു. മ​ര​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും അ​തി​വേ​ഗം കീ​ട​നാ​ശി​നി​യെ​ത്തി​യ​തോ​ടെ മ​രം ക​രു​ത്തു വീ​ണ്ടെ​ടു​ത്തു തു​ട​ങ്ങി. ചി​ത​ലി​ന്‍റെ ആ​ക്ര​മ​ണം കു​റ​ഞ്ഞു. മ​രം 80 ശ​ത​മാ​നം ക​രു​ത്തു വീ​ണ്ടെ​ടു​ത്താ​ൽ ജൈ​വ കീ​ട​നാ​ശി​നി​യി​ലേ​ക്കു മാ​റാ​നാ​ണ് തീ​രു​മാ​നം. 

ശാ​ഖ​ക​ളു​ടെ ക​രു​ത്തു വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് അ‌​ടു​ത്ത​ഘ​ട്ട​മെ​ന്നു വ​നം​വ​കു​പ്പ് സെ​ക്‌​ഷ​ൻ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് സ​ക്കീ​റു​ദ്ദീ​ൻ. ദു​ർ​ബ​ല​മാ​യ ശാ​ഖ​ക​ൾ​ക്ക് മു​ട്ട് കൊ​ടു​ത്തു. ഏ​താ​ണ്ടു 30-40 മു​ട്ടു​ക​ൾ വ​രെ ന​ൽ​കേ​ണ്ടി​വ​ന്നെ​ന്നു സ​ക്കീ​റു​ദ്ദീ​ൻ പ​റ​യു​ന്നു. ഇ​തി​നൊ​പ്പം പേ​രാ​ൽ ശാ​ഖ​ക​ളി​ൽ​നി​ന്നു വേ​രു​ക​ളു​ടെ വ​ള​ർ​ച്ച ത്വ​രി​ത​പ്പെ​ടു​ത്തി. ഇ​തി​നാ​യി മ​ണ്ണും ച​കി​രി​യും വ​ള​വും നി​റ​ച്ച പി​വി​സി പൈ​പ്പു​ക​ൾ ശാ​ഖ​ക​ളി​ൽ നി​ന്നു തൂ​ങ്ങി​നി​ൽ​ക്കു​ന്ന വേ​രു​ക​ൾ​ക്കു താ​ഴെ സ്ഥാ​പി​ച്ചു. ഇ​വ ഭൂ​മി​യി​ലെ​ത്തു​ന്ന​തോ​ടെ വേ​ര് ഉ​ൾ​പ്പെ​ട്ട ശാ​ഖ പു​തി​യൊ​രു മ​ര​ത്തി​നു തു​ല്യ​മാ​യി മാ​റും. 


വാർത്തകൾ

Sign up for Newsletter



top