08
December 2019 - 12:50 am IST

Download Our Mobile App

Flash News
Archives

World

earthquake

ചൈനയിൽ വൻ ഭൂചലനം;11 മരണം, 122 പേ​ർ​ക്കു പ​രുക്ക്

Published:18 June 2019

ഭൂ​മി​ക്ക​ടി​യി​ൽ ഏ​ക​ദേ​ശം 16 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണി​ത്. നാ​ലോ​ളം തു​ട​ർ ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി. യി​ബി​നി​ലെ ന​ഗ​ര​ത്തി​ലെ ചാം​ഗ്നിം​ഗ്, ഗോം​ഗ്ഷി​യാ​ൻ എന്നിവിടങ്ങളിൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യിൽ വ​ൻ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ചല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു ചൈ​ന എ​ര്‍​ത്ത്‌​ക്വ​യ്ക്ക് നെ​റ്റ്‍​വ​ർ​ക്സ് സെ​ന്‍റ​ർ അ​റി​യി​ച്ചു. കു​റ​ഞ്ഞ​ത് 11 പേ​ർ മ​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു. 122 പേ​ർ​ക്കു പ​രുക്കേ​റ്റു. സി​ച്ചു​വാ​ൻ പ്ര​വി​ശ്യ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.55 ഓടെയാണു ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

ഭൂ​മി​ക്ക​ടി​യി​ൽ ഏ​ക​ദേ​ശം 16 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണി​ത്. നാ​ലോ​ളം തു​ട​ർ ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി. യി​ബി​നി​ലെ ന​ഗ​ര​ത്തി​ലെ ചാം​ഗ്നിം​ഗ്, ഗോം​ഗ്ഷി​യാ​ൻ എന്നിവിടങ്ങളിൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. നഗരത്തി​ലെ കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ത​ക​ർ​ന്ന​താ​യി സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പുറത്തുവന്നിട്ടില്ല. 2008 മേ​യി​ൽ സി​ച്ചു​വാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ 70,000 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രുന്നു.

 


വാർത്തകൾ

Sign up for Newsletter



top