08
December 2019 - 12:51 am IST

Download Our Mobile App

Flash News
Archives

Football

കോ​പ്പ​യി​ൽ ജപ്പാനെ തകർത്ത് ചി​ലി​യ്ക്ക് വിജ​യം

Published:18 June 2019

ഗ്രൂ​പ്പ് സി​യി​ൽ ജ​പ്പാ​നെ ഏകപക്ഷീയമായ നാ​ല് ഗോ​ളുകൾക്കാ​ണ് ചി​ലിയെ പരാജയപ്പെടുത്തി​യ​ത്.
എ​ഡ്വേ​ർ​ഡോ വ​ർ​ഗാ​സിന്‍റെ ഇ​ര​ട്ട ഗോ​ളിനൊപ്പം എറിക് പുൽഗറും അലക്സിസ് സാഞ്ചേസും ഓരോ ഗോളും നേടിയതോടെ ചിലിയുടെ വിജയം ആധികാരികമായി. 

ടോളന്‍റോ: കോ​പ്പ അ​മേ​രി​ക്ക​ ഫു​ട്ബോ​ളി​ൽ നിലവിലെ ജേതാവായ ചിലിയ്ക്ക് വിജയത്തുടക്കം. ഗ്രൂ​പ്പ് സി​യി​ൽ ജ​പ്പാ​നെ ഏകപക്ഷീയമായ നാ​ല് ഗോ​ളുകൾക്കാ​ണ് ചി​ലിയെ പരാജയപ്പെടുത്തി​യ​ത്.

എ​ഡ്വേ​ർ​ഡോ വ​ർ​ഗാ​സിന്‍റെ ഇ​ര​ട്ട ഗോ​ളിനൊപ്പം എറിക് പുൽഗറും അലക്സിസ് സാഞ്ചേസും ഓരോ ഗോളും നേടിയതോടെ ചിലിയുടെ വിജയം ആധികാരികമായി. 

41 മി​നി​റ്റി​ലാ​യി​രു​ന്നു ചി​ലി​യു​ടെ ആ​ദ്യ ഗോ​ൾ. എ​റി​ക് പു​ൽ​ഗാ​റി​ലൂ​ടെ​യാ​ണ് ചിലി സ്കോറിങ് തു​ടങ്ങിയ​ത്. 54-ാം മി​നി​റ്റി​ലാ​യി​രു​ന്നു എ​ഡ്വേ​ർ​ഡോ​യു​ടെ ആ​ദ്യ ഗോ​ൾ.  82-ാം മി​നി​റ്റി​ൽ അ​ല​ക്സി​സ് സാ​ഞ്ച​സും ചി​ലി​യ്ക്കാ​യി ഗോ​ൾ  വല ചലിപ്പിച്ചു.

പി​ന്നാ​ലെ എ​ഡ്വേ​ർ​ഡോ 84 മിനുറ്റിൽ തന്‍റെ രണ്ടാം ഗോളും  പോസ്റ്റിലേക്ക് അടിച്ചതോടെ ജ​പ്പാൻ നിർവീര്യമായി. 44 ശതമാനം സമയം പന്ത് കൈവശം വയ്ക്കുകയും 13 ഗോൾ അവസരങ്ങൾ ലഭിക്കുകയും ചെയ്തെങ്കിലും ഒന്നും ജപ്പാന് സ്കോർ ചെയ്യാനാ‌യില്ല. 


വാർത്തകൾ

Sign up for Newsletter



top