08
December 2019 - 2:06 am IST

Download Our Mobile App

Flash News
Archives

Bollywood

ranveer

കളിക്കളത്തിൽ ആവേശം പകർന്ന് രൺവീർ; വൈറലായി ചിത്രങ്ങൾ

Published:18 June 2019

കുട്ടിക്കാലം മുതൽ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഒരു കടുത്ത ആരാധകനാണ് ഞാൻ. നമ്മുടെ പ്രിയപ്പെട്ട ഈ ടീമിനോട് ഒരുപാട് വൈകാരികമായ അടുപ്പമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാകാൻ ആഗ്രഹിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള രൺവീർ സിങ്ങിന്‍റെ ചിത്രങ്ങളാണിപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ജൂൺ 16 ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ഐസിസി വേൾഡ് കപ്പ് മാച്ച് കാണാനെത്തിയതായിരുന്നു രൺവീർ. ക്രിക്കറ്റ് താരങ്ങൾക്കൊപ്പം സെൽഫിയെടുത്തും സ്നേഹം പങ്കിട്ടുമാണ് രൺവീർ ടീമിന് സപ്പോർട്ട് നൽകിയത്.

വിരാട് കോഹ്‌ലി, കെ.എൽ രാഹുൽ, ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, ബ്രയാൻ‌ ലാറ, ഹർഭജൻ സിംഗ്, വിരേന്ദ്ര സേവാഗ്, സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും രൺവീർ‌ പങ്കുവച്ചു. യഥാർഥ ആൽഫ പോരാളി എന്നാണ് രൺവീർ വിരാടിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കുട്ടിക്കാലം മുതൽ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഒരു കടുത്ത ആരാധകനാണ് ഞാൻ. നമ്മുടെ പ്രിയപ്പെട്ട ഈ ടീമിനോട് ഒരുപാട് വൈകാരികമായ അടുപ്പമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാകാൻ ആഗ്രഹിക്കുന്നു എന്നും രൺവീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രങ്ങൾക്ക് രസകരമായ കമന്‍റുകളാണ് ആരാധകർ നൽകുന്നത്. 


വാർത്തകൾ

Sign up for Newsletter



top