29
September 2020 - 5:30 am IST

Download Our Mobile App

Special

ആരാധകരുടെ രൂക്ഷ വിമർശനം; ട്വിറ്റർ വിട്ട് സാനിയ മിർസ

Published:18 June 2019

ലോകക്കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന്‍റെ ഭാര്യയുമായ സാനിയ മിര്‍സക്കെതിരെ ട്വിറ്ററില്‍ പാക് ആരാധകരുടെ പ്രതിഷേധം.

മാഞ്ചസ്റ്റര്‍: ലോകക്കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന്‍റെ ഭാര്യയുമായ സാനിയ മിര്‍സക്കെതിരെ ട്വിറ്ററില്‍ പാക് ആരാധകരുടെ പ്രതിഷേധം.  

പ്രതിഷേധം അതിരുവിട്ടതോടെ ട്വിറ്ററില്‍ നിന്ന് തത്ക്കാലത്തേക്ക് മാറി സാനിയ മിർസ. ട്വിറ്ററിലെ ആരാധകരോഷം തന്നെ ശരിക്കും രോഷാകുലയാക്കിയെന്നും നിങ്ങളുടെ നിരാശ മറികടക്കാന്‍ നിങ്ങള്‍ മറ്റ് മാധ്യമങ്ങളെ ആശ്രയിക്കാമെന്നും വ്യക്തമാക്കിയാണ് തത്ക്കാലത്തേക്ക് ട്വിറ്ററില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് വ്യക്തമാക്കി സാനിയ ട്വീറ്റ് ചെയ്തത്.

ലോകക്കപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിന് തലേദിവസം പാക്കിസ്ഥാൻ ടീമംഗങ്ങള്‍ നടത്തിയ ഹോട്ടല്‍ യാത്രയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാക് താരം ഷുഹൈബ് മാലിക്, ഭാര്യ സാനിയ മിര്‍സ, മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉള്‍ ഹഖ് എന്നിവരുടെ ഫോട്ടൊകളും വിഡിയോകളുമാണ് പുറത്ത് വന്നത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഷുഹൈബ് മാലിക് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

ഇതിന് പിന്നാലെയാണ് പാക്കിസ്ഥാൻ ടീമിന്‍റെ പരാജയത്തിന് കാരണം ഷുഹൈബ് മാലിക്കും സാനിയയുമാണെന്നും ആരാധകര്‍ ആരോപിച്ചിരുന്നു. 

കളിയില്‍ പരാജയപ്പെട്ടാലും ആളുകള്‍ക്ക് ഭക്ഷണം കഴിക്കണ്ടേയെന്നും വിഡികളുടെ കൂട്ടമാണ് ഇതൊക്കെ ചെയ്യുന്നതെന്നും സാനിയ മിർസ മുൻപ് ട്വിറ്ററില്‍ കുറിച്ചതും ആരാധകരുടെ പ്രതിഷേധത്തിന് ഇടയാക്കിയെന്നാണ് ആരോപണം. 

 


വാർത്തകൾ

Sign up for Newsletter



top