08
December 2019 - 1:23 am IST

Download Our Mobile App

Flash News
Archives

Mollywood

murali-gopy

പാറക്കെട്ട്, ആകാശം, കണ്ണ്; സർപ്രൈസിനു മുൻപ് പോസ്റ്റുമായി മുരളി ഗോപി

Published:18 June 2019

ശ്രദ്ധിക്കുന്നവർക്ക് പാറക്കെട്ട്, കാണുന്നവർക്ക് ആകാശം, നിരീക്ഷിക്കുന്നവർക്ക് കണ്ണും എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ലൂസിഫറിന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരം ഇന്ന് വൈകുന്നേരം ആറ് മണിയോടെ ഉണ്ടാകും. ഇതേക്കുറിച്ചുള്ള അനൗൺസ്മെന്‍റ് ഉണ്ടാകുമെന്ന് മോഹൻലാലും പൃഥ്വിരാജും മുരളി ഗോപിയും അടക്കമുള്ള ലൂസിഫർ ടീം അറിയിച്ചിരുന്നു. എന്നാലിപ്പോൾ അനൗൺസ്മെന്‍റിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റു കൂടി ഇട്ടിരിക്കുകയാണ് മുരളി ഗോപി.

പാറക്കെട്ടുകൾക്കിടയിലൂടെ കാണുന്ന ആകാശത്തിന്‍റെ ചിത്രവും പിന്നെ മൂന്ന് വരികളുമാണ് മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്. ശ്രദ്ധിക്കുന്നവർക്ക് പാറക്കെട്ട്, കാണുന്നവർക്ക് ആകാശം, നിരീക്ഷിക്കുന്നവർക്ക് കണ്ണും എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ലൂസിഫറിന്‍റെ രണ്ടാം ഭാഗം തന്നെയാവും ഇന്ന് വൈകുന്നേരത്തെ പ്രഖ്യാപനമെന്നു തന്നെയാണ് ഭൂരിഭാഗം ആരാധകരും കരുതുന്നത്. എന്തായാലും ഇന്ന് വൈകിട്ട് ആറിന് മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ വച്ച് നടക്കുന്ന പ്രഖ്യാപനത്തിന് ഏറെ കൗതുകത്തോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top