22
November 2019 - 1:31 pm IST

Download Our Mobile App

Flash News
Archives

National

ആർമി മേജർക്ക് അന്ത്യാഞ്ജലിയേകാൻ കേന്ദ്ര പ്രതിരോധമന്ത്രിയെത്തി

Published:18 June 2019

തിങ്കളാഴ്ച കൊല്ലപ്പെട്ട മേജർ കേദൻ ശർമ്മയ്ക്കാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നേരിട്ടെത്തി അന്തിമോപചാരമർപ്പിച്ചത്.
രാജ്നാഥ് സിങ്ങിനൊപ്പം ആർമി ചീഫ് ജനറൾ ബിപിൻ റാവത്തുമുണ്ടായിരുന്നു.

ന്യൂഡൽഹി: കാശ്മിരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ആർമി മേജർക്ക് അന്ത്യാഞ്ജലിയേകാൻ കേന്ദ്ര പ്രതിരോധമന്ത്രിയെത്തി. തിങ്കളാഴ്ച കൊല്ലപ്പെട്ട മേജർ കേദൻ ശർമ്മയ്ക്കാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നേരിട്ടെത്തി അന്തിമോപചാരമർപ്പിച്ചത്.

രാജ്നാഥ് സിങ്ങിനൊപ്പം ആർമി ചീഫ് ജനറൾ ബിപിൻ റാവത്തുമുണ്ടായിരുന്നു. തിങ്കളാഴ്ച അനന്ത്നാഗിലാണ് കേദർ ശർമ്മ കൊല്ലപ്പെടുന്നതും ഒരു സൈനീകന് പരുക്കേൽക്കുന്നതും. പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊലചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ബുധനാഴ്ച അഞ്ച് സിആർപിഎഫ് അംഗങ്ങൾ ആനന്ത്നാഗിൽ ഭീകരവാദികളുടെ അക്രമത്തിൽ കൊലചെയ്യപ്പെട്ടിരുന്നു. 


വാർത്തകൾ

Sign up for Newsletter



top