21
July 2019 - 1:02 pm IST

Download Our Mobile App

Flash News
Archives

National

chennai-bus

ബസിന് മുകളിൽ കയറി വിദ്യാർഥികൾ, ബ്രേക്കിട്ടതോടെ എല്ലാവരും താഴേക്ക്; വൈറലായി വിഡിയോ

Published:18 June 2019

ആഘോഷത്തിനിടെ ബസിന് മുകളിൽ നിന്ന് ഒരു കൂട്ടം വിദ്യാർഥികൾ താഴേയ്ക്ക് വീഴുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈയിൽ വേനലവധിക്ക് ശേഷം കോളെജ് തുറക്കുന്ന ദിവസമാണ് വിദ്യാർഥികൾ ബസ് ഡേ എന്ന പേരിൽ ആഘോഷിക്കുന്നത്.

ചെന്നൈ: എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചെന്നൈയിൽ വിവിധയിടങ്ങളിൽ കോളെജ് വിദ്യാർഥികൾ ബസ് ഡേ ആഘോഷിച്ചു. എന്നാൽ ആഘോഷത്തിനിടെ ബസിന് മുകളിൽ നിന്ന് ഒരു കൂട്ടം വിദ്യാർഥികൾ താഴേയ്ക്ക് വീഴുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈയിൽ വേനലവധിക്ക് ശേഷം കോളെജ് തുറക്കുന്ന ദിവസമാണ് വിദ്യാർഥികൾ ബസ് ഡേ എന്ന പേരിൽ ആഘോഷിക്കുന്നത്.

ബസുകളിൽ വലിഞ്ഞു കയറിയും യാത്രക്കാർക്ക് ശല്യമുണ്ടാക്കിയും നടത്തുന്ന ഈ അതിരുവിട്ട ആഘോഷം കോടതിയും പൊലീസും വിലക്കിയതാണ്. എന്നാൽ പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും എല്ലാ വർഷവും ബസ് ഡേ ആഘോഷിക്കാറുണ്ട്. ബസിന് മുകളിൽ കയറി യാത്ര ചെയ്ത വിദ്യാർഥികൾ ബസ് ബ്രേക്ക് ചെയ്തപ്പോൾ കൂട്ടത്തോടെ താഴേക്കു വീഴുകയായിരുന്നു.

മുപ്പതോളം വിദ്യാർഥികളാണ് താഴെ വീണത്. ചിലർക്ക് നിസാരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവം വൈറലായതോടെ ഇരുപത് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ പച്ചയപ്പ കോളെജിലെയും അംബേദ്കർ കോളെജിലെയും വിദ്യാർഥികൾ ബസ് ഡേ ആഘോഷിക്കുന്ന വിഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top