24
July 2019 - 6:07 am IST

Download Our Mobile App

Flash News
Archives

Cricket

അഫ്ഗാനിസ്ഥാന് മുൻപിൽ ബാറ്റിങ് മികവിൽ ഇംഗ്ലണ്ട്

Published:18 June 2019

ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലീഷുകാർക്ക് 35 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് സ്വന്തമാക്കാനായത്. അഫ്ഗാൻ ബൗളർമാർക്ക് മുൻപിൽ കൂടുതൽ റൺ റേറ്റ് ലഭിച്ചില്ലെങ്കിലും  കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാത്തതിനാൽ മുന്നേറാനാകുമെന്നാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ.

മാഞ്ചസ്റ്റർ: അഫ്ഗാനിസ്ഥാന് മുൻപിൽ പൊരുതി ഇംഗ്ലണ്ട്. ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലീഷുകാർക്ക് 35 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് സ്വന്തമാക്കാനായത്. അഫ്ഗാൻ ബൗളർമാർക്ക് മുൻപിൽ കൂടുതൽ റൺ റേറ്റ് ലഭിച്ചില്ലെങ്കിലും  കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാത്തതിനാൽ മുന്നേറാനാകുമെന്നാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ.

9.3 ഓവറിലെത്തിയപ്പോഴാണ് ജയിംസ് വിൻസിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടപ്പെട്ടത്. 26 റൺസെടുത്ത വിൻസിനെ ഡൗലറ്റ് സദ്‌രന്‍റെ പന്തിൽ മുജീബ് ക്യാച്ചെടുക്കുകയായിരുന്നു. 29.5 ഓവറിലാണ് രണ്ടാം വിക്കറ്റ് നഷ്ടപ്പെടുന്നത്. 99 പന്തിൽ നിന്നും 90 റൺസെടുത്ത ജോണി ബെയർ‌സ്റ്റോയെയാണ് നൈബ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയത്. 

മത്സരം 37 ഓവറിലെത്തിയപ്പോൾ ജോ റൂട്ടും ക്യാപ്റ്റൻ ഇയോൻ മൊർജനുമാണ് ക്രീസിൽ. 62 പന്തിൽ 63 റൺസ് നേടിയ ജോ റൂട്ടും 31 പന്തിൽ 45 റൺസ് നേടിയ മൊർജനുമാണ് ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യുന്നത്. 


വാർത്തകൾ

Sign up for Newsletter



top