12
November 2019 - 12:09 pm IST

Download Our Mobile App

Flash News
Archives

Mollywood

ലൂസിഫറിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു -എംപുരാൻ 

Published:18 June 2019

പിന്നീട് പ്രിഥ്വിരാജിനൊപ്പം മോഹൻലാൽ, മുരളീഗോപി, ആന്‍റണി പെരുമ്പാവൂർ എന്നിവർ എംപുരാനെ കുറിച്ച് വിശദീകരിച്ചത്. അടുത്തവർഷമാണ് എംപുരാൻ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്ന് സംവിധായകൻ പ്രിഥ്വിരാജ് പറഞ്ഞു

കൊച്ചി: നടൻ പ്രിഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാലിന്‍റെ ഹിറ്റ് സിനിമ ലൂസിഫറിന്‍റെ രണ്ടാം ഭാഗം വരുന്നു. എംപുരാൻ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ പേര് മോഹൻലാൽ തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.  

തുടർന്ന്  പ്രിഥ്വിരാജിനൊപ്പം മോഹൻലാൽ, മുരളീഗോപി, ആന്‍റണി പെരുമ്പാവൂർ എന്നിവർ എംപുരാനെ കുറിച്ച് വിശദീകരിച്ചു. അടുത്തവർഷമാണ് എംപുരാൻ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്ന് സംവിധായകൻ പ്രിഥ്വിരാജ് പറഞ്ഞു.

ലൂസിഫറിനേക്കാൾ വലിയ സിനിമയായിരിക്കുമെന്ന സൂചനയാണ് എംപുരാനെന്നാണ് പ്രിഥ്വിരാജ് നൽകുന്ന സൂചന. ലൂസിഫറിനെ പോലെ ഒരു പാട് ലോക്കേഷനുകൾ എംപുരാനുമുണ്ടാകുമെന്ന് പ്രിഥ്വിരാജ്. കൂടുതലും കേരളമാകും ലോക്കേഷനെന്നും അദ്ദേഹം പറഞ്ഞു. തമ്പുരാനും ദൈവത്തിനും ഇടയിലുള്ള സങ്കൽപ്പമാണ് എംപുരാൻ. ആശീർവാദ് സിനിമാസാണ് എംപുരാൻ തിയറ്ററിലെത്തിക്കുക


 


വാർത്തകൾ

Sign up for Newsletter



top