08
December 2019 - 1:02 am IST

Download Our Mobile App

Flash News
Archives

Cricket

മോർഗന്‍റെ വെടിക്കെട്ട് ബാറ്റിങ്, അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 398 റൺസ്

Published:18 June 2019

71 പന്തിൽ നിന്നും 148 റൺസ് നേടിയാണ് മോർഗൻ പുറത്തായത്. 17 സിക്സറുകളും നാല് ഫോറുകളും അടങ്ങിയതായിരുന്നു മോർഗന്‍റെ ഇന്നിങ്സ്. ഈ ലോകക്കപ്പിൽ ഏറ്റവും കുറഞ്ഞ പന്തിൽ സെഞ്ച്വറി നേടിയതിലുള്ള റെക്കോർഡും മോർഗിന് ലഭിക്കും. 

മാഞ്ചസ്റ്റർ: ക്യാപ്റ്റൻ ഇയോൻ മോർഗന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് റെക്കോർഡ് സ്കോർ. അഫ്ഗാനിസ്ഥാനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ 398 റൺസാണ് ഇംഗ്ലീഷുകാർ അടിച്ചെടുത്തത്. ഈ ലോകക്കപ്പിലെ ഏറ്റവും ഉ‍യർന്ന സ്കോറാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നത്.

71 പന്തിൽ നിന്നും 148 റൺസ് നേടിയാണ് മോർഗൻ പുറത്തായത്. 17 സിക്സറുകളും നാല് ഫോറുകളും അടങ്ങിയതായിരുന്നു മോർഗന്‍റെ ഇന്നിങ്സ്. ഈ ലോകക്കപ്പിൽ ഏറ്റവും കുറഞ്ഞ പന്തിൽ സെഞ്ച്വറി നേടിയതിലുള്ള റെക്കോർഡും മോർഗിന് ലഭിക്കും. 

ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലീഷുകാർക്ക് 35 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 200 റൺസായിരുന്നു ലഭിച്ചിരുന്നത്. അഫ്ഗാൻ ബൗളർമാർക്ക് മുൻപിൽ മത്സരത്തിന്‍റെ തുടക്കത്തിൽ കൂടുതൽ റൺ റേറ്റ് ഇംഗ്ലണ്ടിന് ലഭിച്ചിരുന്നില്ല. മോർഗന്‍റെ റൺസ് 80ന് പിന്നിട്ടതിന് ശേഷം തുടർച്ചയായി ബൗണ്ടറികൾ ലഭിച്ചതോടെയാണ് ഇംഗ്ലണ്ടിന്‍റെ സ്കോർ 359 റൺസിലെത്തുന്നത്. 

 9.3 ഓവറിലെത്തിയപ്പോഴാണ് ജയിംസ് വിൻസിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടപ്പെട്ടത്. 26 റൺസെടുത്ത വിൻസിനെ ഡൗലറ്റ് സദ്‌രന്‍റെ പന്തിൽ മുജീബ് ക്യാച്ചെടുക്കുകയായിരുന്നു. 29.5 ഓവറിലാണ് രണ്ടാം വിക്കറ്റ് നഷ്ടപ്പെടുന്നത്. 99 പന്തിൽ നിന്നും 90 റൺസെടുത്ത ജോണി ബെയർ‌സ്റ്റോയെയാണ് നൈബ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയത്. 

ജോ റൂട്ട് 82 പന്തിൽ നിന്നും 88 റൺസും ജോസ് ബട്‌ലറും ബെൻ സ്റ്റോക്സും രണ്ട് വീതം റൺസുകളും നേടി. പുറത്താകാതെ മോയിൻ അലി 31 റൺസും ക്രിസ് വോക്സ് ഒരു റൺസും ഇംഗ്ലണ്ടിനായി നേടി. 46 ഓവറിനും 49 ഓവറിനുമിടയിൽ നാല് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. അഫ്ഘാനിസ്ഥാന് വേണ്ടി ദൗലത്ത് സാദ്‌രനും ക്യാപ്റ്റൻ ഗുൽബാദിൻ നൈബും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. 


വാർത്തകൾ

Sign up for Newsletter



top