08
December 2019 - 12:22 am IST

Download Our Mobile App

Flash News
Archives

Crime

woman-cpo-soumya-murder-case-accused-ajas-get-suspended-from-police

സൗമ്യയെ തീ കൊളുത്തി കൊന്ന കേസ്​: അജാസിന്​ സസ്​പെൻഷൻ; വകുപ്പുതല അന്വേഷണവും

Published:18 June 2019

ആലുവ ട്രാഫിക്​ സ്​റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജാസിനെതിരേ കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയതിനെ തുടർന്നാണ് വകുപ്പുതല നടപടി.

കൊച്ചി: മാവേലിക്കര വള്ളികുന്നത്ത് വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സി.പി.ഒ അജാസിനെ സർവീസിൽ നിന്നും സസ്​പെൻഡ്​ ചെയ്​തു. വകുപ്പുതല അന്വേഷണത്തിനും ആലുവ റൂറൽ എസ്.പി ഉത്തരവിട്ടു. ആലുവ ട്രാഫിക്​ സ്​റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജാസിനെതിരേ കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയതിനെ തുടർന്നാണ് വകുപ്പുതല നടപടി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മാവേലിക്കരയിലെ വീടിനു സമീപത്തുവച്ച് സൗമ്യയെ അജാസ് വടിവാളുപയോഗിച്ച് വെട്ടിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്. പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടെ ദേഹത്തേക്ക്​ തീ പടർന്നതിനാൽ രക്ഷപ്പെടാൻ കഴിയാതിരുന്ന അജാസിനെ നാട്ടുകാരുടെ സഹായ​ത്തോടെ പൊലീസ്​ പിടികൂടുകയും പൊലീസ്​ കസ്​റ്റഡിയി​ൽ ആലപ്പുഴ മെഡിക്കൽ കോളെജ്​ ആശുപത്രിയി​ൽ പ്രവേശിപ്പിക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top