08
December 2019 - 2:02 am IST

Download Our Mobile App

Flash News
Archives

Updates

mpeda-vallarpadam-aquaculture

വ​ല്ലാ​ര്‍പാ​ട​ത്തെ എം​പി​ഇ​ഡി​എ അ​ക്വാ​ക​ള്‍ച്ച​ര്‍ സെ​ന്‍റ​ര്‍ വ​മ്പ​ന്‍ ഹി​റ്റ്

Published:18 June 2019

50 സെ​ന്‍റി​ല്‍ നി​ന്നും 260 കി​ലോ​ഗ്രാം കാ​ര​ച്ചെ​മ്മീ​ന്‍ ല​ഭി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 90,000 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​പ്പോ​ള്‍ വ​ള​ര്‍ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​മാ​യി ലാ​ഭ​ക​ര​മ​ല്ലാ​തി​രു​ന്ന ചെ​മ്മീ​ന്‍ കൃ​ഷി​യാ​ണ് എം​പി​ഇ​ഡി​എ​യു​ടെ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളി​ലൂ​ടെ മെ​ച്ച​പ്പെ​ട്ടി​രി​ക്കു​ന്ന​ത്

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​ഥോ​റി​റ്റി വ​ല്ലാ​ര്‍പാ​ട​ത്ത് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ മ​ള്‍ട്ടീ​സ്പീ​ഷീ​സ് അ​ക്വാ​ക​ള്‍ച്ച​ര്‍ സെ​ന്‍റി​ല്‍ മീ​റ്റ് ഹി​റ്റ്. കാ​ര​ച്ചെ​മ്മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ ആ​ദ്യ​മാ​യി വാ​ങ്ങി​യ മു​ന്‍ ഡി​ജി​പി കൂ​ടി​യാ​യ ഡോ. ​ഹോ​ര്‍മി​സ് ത​ര​ക​ന് മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​ത്. 90 ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് ശ​രാ​ശ​രി 38 ഗ്രാ​മി​ന്‍റെ വ​ള​ര്‍ച്ച​യാ​ണ് ല​ഭി​ച്ച​ത്.

50 സെ​ന്‍റി​ല്‍ നി​ന്നും 260 കി​ലോ​ഗ്രാം കാ​ര​ച്ചെ​മ്മീ​ന്‍ ല​ഭി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 90,000 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​പ്പോ​ള്‍ വ​ള​ര്‍ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​മാ​യി ലാ​ഭ​ക​ര​മ​ല്ലാ​തി​രു​ന്ന ചെ​മ്മീ​ന്‍ കൃ​ഷി​യാ​ണ് എം​പി​ഇ​ഡി​എ​യു​ടെ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളി​ലൂ​ടെ മെ​ച്ച​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​ല്ലാ​ര്‍പാ​ട​ത്തെ എം​എ​സി മ​ത്സ്യ​ക്കൃ​ഷി മേ​ഖ​ല​യ്ക്ക് മു​ത​ല്‍ക്കൂ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര്‍ഷ​ക​ര്‍ ന​ല്‍കു​ന്ന പ്ര​തി​ക​ര​ണം ആ​വേ​ശ​ക​ര​മാ​ണെ​ന്ന് എം​പി​ഇ​ഡി​എ ചെ​യ​ര്‍മാ​ന്‍ കെ.​എ​സ്. ശ്രീ​നി​വാ​സ് പ​റ​ഞ്ഞു. ദീ​ര്‍ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര​ച്ചെ​മ്മീ​ന്‍ കൃ​ഷി രാ​ജ്യ​ത്തെ മ​ത്സ്യ​ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ളെ വ​ര്‍ധി​പ്പി​ക്കും. വ​ല്ലാ​ർ​പാ​ട​ത്തു നി​ന്നും വാ​ങ്ങി​യ ചെ​മ്മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍ത്തു​ന്ന ചി​ല ഫാ​മു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  രോ​ഗ​ര​ഹി​ത മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2018 ഡി​സം​ബ​ര്‍ എ​ട്ടി​ന് ഉ​ദ്ഘാ​ട​നം ചെ​യ്ത എം​എ​സി 7.25 ഏ​ക്ക​റി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. 20 ദ​ശ​ല​ക്ഷം കാ​ര​ച്ചെ​മ്മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കാ​ന്‍ ക​ഴി​യു​ന്ന ഈ ​അ​ത്യാ​ധു​നി​ക പ്ര​ജ​ന​ന കേ​ന്ദ്ര​ത്തി​ല്‍ കാ​ളാ​ഞ്ചി, ആ​കോ​ലി വ​റ്റ, ഗി​ഫ്റ്റ് തി​ലാ​പി​യ തു​ട​ങ്ങി​യ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യും ക​ര്‍ഷ​ക​ര്‍ക്കാ​യി വ​ള​ര്‍ത്തു​ന്നു​ണ്ട്.

 ഉ​ത്ത​ര​മ​ല​ബാ​ര്‍ മു​ത​ല്‍ കേ​ര​ള​ത്തി​ന്‍റെ തെ​ക്കേ​യ​റ്റം വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മ​ത്സ്യ​ക​ര്‍ഷ​ക​ര്‍ എം​പി​ഇ​ഡി​എ​യു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ര​യ​ധി​കം വ​ള​ര്‍ച്ച​യു​ള​ള മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ത​ന്‍റെ ഒ​ന്ന​ര ദ​ശാ​ബ്ദ​ത്തെ ചെ​മ്മീ​ന്‍ കൃ​ഷി​ക്കി​ട​യി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കു​മ്പ​ള​ങ്ങി സ്വ​ദേ​ശി സി.​വി.​മാ​ത്യൂ​സ് പ​റ​ഞ്ഞു. 80 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ശ​രാ​ശ​രി 40 ഗ്രാം ​വ​ള​ര്‍ച്ച​യാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നാ​മി ചെ​മ്മീ​നി​ന്‍റെ ക​ട​ന്നു ക​യ​റ്റ​ത്തോ​ടെ നാ​ട​ന്‍ ഇ​ന​മാ​യ കാ​ര​ച്ചെ​മ്മീ​നി​ന്‍റെ കൃ​ഷി ഏ​താ​ണ്ട് നി​ല​ച്ചു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാാ​ണ് എം​പി​ഇ​ഡി​എ ഇ​ട​പെ​ട​ല്‍ നി​ര്‍ണാ​യ​ക​മാ​യ​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള ഈ​യി​ന​ത്തി​ന് വ​നാ​മി ചെ​മ്മീ​നേ​ക്കാ​ള്‍ വി​ല​യും അ​ധി​കം ല​ഭി​ക്കും. 


വാർത്തകൾ

Sign up for Newsletter



top