08
December 2019 - 1:58 am IST

Download Our Mobile App

Flash News
Archives

menstrual-cup

5,000 സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മെ​ൻ​സ്ട്ര​ൽ ക​പ്പു​ക​ൾ ന​ൽ​കു​ന്നു

Published:18 June 2019

പ​ണ്ടു​കാ​ല​ത്ത് ആ​ർ​ത്ത​വ​ച​ക്രം ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി സ്ത്രീ​ക​ൾ ആ​കാ​ശ​ത്തു തെ​ളി​യു​ന്ന ച​ന്ദ്ര​നെ നോ​ക്കി​യി​രു​ന്നു എ​ന്ന ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് "തി​ങ്ക​ൾ'' എ​ന്നു പേ​രി​ട്ട​ത്

ആ​ല​പ്പു​ഴ: സ്ത്രീ​ക​ളു​ടെ ആ​ർ​ത്ത​വ​ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്താ​ൻ സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി സൗ​ജ​ന്യ​മാ​യി മെ​ൻ​സ്ട്ര​ൽ ക​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ. ""തി​ങ്ക​ൾ'' എ​ന്നാ​ണ് ഈ ​പ​ദ്ധ​തി​ക്കു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്ത് സാ​നി​റ്റ​റി പാ​ഡു​ക​ളു​ടെ സം​സ്ക​ര​ണം ന​ഗ​ര​സ​ഭ​യ്ക്കു വ​ലി​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​യ​തി​നാ​ലാ​ണു പു​തി​യ ആ​ശ​യ​ത്തെ​പ്പ​റ്റി ആ​ലോ​ചി​ച്ച​ത്. 

"47 ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളി​ൽ നി​ന്നാ​യി ശേ​ഖ​രി​ച്ച ചാ​ക്കു​ക​ണ​ക്കി​നു നാ​പ്കി​നു​ക​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. ക​ത്തി​ച്ചു​ക​ള​യു​ക​യോ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ​ക്കൊ​പ്പം നി​ക്ഷേ​പി​ക്കു​ക​യോ മാ​ത്ര​മാ​യി​രു​ന്നു അ​വ ക​ള​യാ​നു​ള്ള മാ​ർ​ഗം. തു​ട​ർ​ന്നാ​ണ് പു​ന​രു​പ​യോ​ഗം സാ​ധ്യ​മാ​കു​ന്ന മെ​ൻ​സ്ട്ര​ൽ ക​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു ചി​ന്തി​ച്ച​ത്''- ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. ജ​ഹാം​ഗീ​ർ പ​റ​യു​ന്നു. 

അ‌‌​ഞ്ചു​വ​ർ​ഷം വ​രെ പു​ന​രു​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യു​ന്ന മെ​ൻ​സ്ട്ര​ൽ ക​പ്പു​ക​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്. കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റെ​ക്‌​സ് ആ​ണ് ക​പ്പു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ‌​ട്ട​ത്തി​ൽ തു​ണി കൊ​ണ്ടു​ള്ള നാ​പ്കി​നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ങ്കി​ലും കേ​ര​ള​ത്തി​ലെ തു​ട​ർ​ച്ച​യാ​യു​ള്ള മ​ഴ​യും കാ​ലാ​വ​സ്ഥ​യും പ​രി​ഗ​ണി​ച്ച് മെ​ൻ​സ്ട്ര​ൽ ക​പ്പ് എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. 

പ​ണ്ടു​കാ​ല​ത്ത് ആ​ർ​ത്ത​വ​ച​ക്രം ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി സ്ത്രീ​ക​ൾ ആ​കാ​ശ​ത്തു തെ​ളി​യു​ന്ന ച​ന്ദ്ര​നെ നോ​ക്കി​യി​രു​ന്നു എ​ന്ന ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് "തി​ങ്ക​ൾ'' എ​ന്നു പേ​രി​ട്ട​ത്. ന​ഗ​ര​സ​ഭ​യു​ടെ ഫ്ര​ണ്ട് ഓ​ഫി​സി​ൽ നി​ന്നും കു​ടും​ബ​ശ്രീ ഓ​ഫി​സി​ൽ നി​ന്നും ക​പ്പു​ക​ൾ സൗ​ജ​ന്യ​മാ​യി വാ​ങ്ങാം. ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ​ഉ​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കാ​ൻ കോ​ൾ സെ​ന്‍റ​ർ സേ​വ​ന​വും ല​ഭ്യ​മാ​ണ്. നി​ല​വി​ൽ ഇ- ​കൊ​മേ‍ഴ്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ മെ​ൻ​സ്ട്ര​ൽ ക​പ്പ് വാ​ങ്ങു​ന്ന​ത്. വി​പ​ണി​യി​ൽ 300 മു​ത​ൽ 600 രൂ​പ വ​രെ വി​ല വ​രും. മെ​ഡി​ക്ക​ൽ സി​ലി​ക്ക​ൺ കൊ​ണ്ട് നി​ർ​മി​ക്കു​ന്ന​തി​നാ​ൽ 12 മ​ണി​ക്കൂ​ർ വ​രെ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കാം. 

ഒ​രു സ്ത്രീ ​ഒ​രു വ​ർ​ഷം ഏ​ക​ദേ​ശം 160 സാ​നി​ട്ട​റി പാ​ഡു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​ണ​ക്കാ​ക്കി​യാ​ൽ ഒ​രു മെ​ൻ​സ്ട്ര​ൽ ക​പ്പ് 780 സാ​നി​ട്ട​റി നാ​പ്കി​നു​ക​ൾ​ക്ക് പ​ക​ര​മാ​വും. ഇ​ത്ത​ര​ത്തി​ൽ 5,000 മെ​ൻ​സ്ട്ര​ൽ ക​പ്പു​ക​ൾ ന​ഗ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് വ​ഴി 40 ല​ക്ഷ​ത്തോ​ളം സാ​നി​ട്ട​റി നാ​പ്കി​ൻ മാ​ലി​ന്യ​വും ഇ​തു​കൊ​ണ്ടു​ള്ള ചെ​ല​വും ഇ​ല്ലാ​താ​കും. 


വാർത്തകൾ

Sign up for Newsletter



top