17
September 2019 - 10:36 am IST

Download Our Mobile App

Flash News
Archives

National

mamta-banerjee-all-party-meeting

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ; സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മ​മ​ത

Published:18 June 2019

സ​ഭ​യി​ൽ ഒ​രം​ഗ​മെ​ങ്കി​ലും ഉ​ള്ള എ​ല്ലാ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ആ​ശ​യം സ​ങ്കീ​ര്‍ണ​മാ​ണെ​ന്നും ഒ​രു ദി​വ​സം കൊ​ണ്ട് ച​ര്‍ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന വി​ഷ​യ​മ​ല്ല ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കി മ​മ​ത പാ​ര്‍ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ്  ജോ​ഷി​ക്ക് ക​ത്ത് ന​ല്‍കി.

കോ​ല്‍ക്ക​ത്ത: ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച സ​ര്‍വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍ജി. ഡ​ൽ​ഹി​യി​ൽ ഇ​ന്നാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. സ​ഭ​യി​ൽ ഒ​രം​ഗ​മെ​ങ്കി​ലും ഉ​ള്ള എ​ല്ലാ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ആ​ശ​യം സ​ങ്കീ​ര്‍ണ​മാ​ണെ​ന്നും ഒ​രു ദി​വ​സം കൊ​ണ്ട് ച​ര്‍ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന വി​ഷ​യ​മ​ല്ല ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കി മ​മ​ത പാ​ര്‍ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ്  ജോ​ഷി​ക്ക് ക​ത്ത് ന​ല്‍കി.

എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി​ക​ള്‍ക്കും ഒ​രു വെ​ള്ള​പേ​പ്പ​ര്‍ ന​ല്‍കി അ​തി​ല്‍ ഈ ​ആ​ശ​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ അ​ഭി​പ്രാ​യം മ​തി​യാ​യ സ​മ​യ​മെ​ടു​ത്ത് അ​റി​യി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ താ​നും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും മ​മ​ത അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്.സം​സ്ഥാ​ന​ങ്ങ​ളി​ലെ 117 ജി​ല്ല​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ്ര​ത്യേ​ക വി​ക​സ​നം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യെ​യും മ​മ​ത എ​തി​ര്‍ത്തു. പ്ര​ധാ​ന​മ​ന്ത്രി ജൂ​ണ്‍ 15ന് ​വി​ളി​ച്ചു​ചേ​ര്‍ത്ത നി​തി ആ​യോ​ഗി​ന്‍റെ യോ​ഗ​ത്തി​ല്‍നി​ന്നും മ​മ​ത വി​ട്ടു​നി​ന്നി​രു​ന്നു. മോ​ദി സ​ര്‍ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​ലും മ​മ​ത പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.  സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​നു പി​ന്നാ​ലെ 20ന് ​എ​ല്ലാ എം​പി​മാ​ർ​ക്കും അ​ത്താ​ഴ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 22 എം​പി​മാ​രാ​ണ് തൃ​ണ​മൂ​ലി​ന് ലോ​ക്സ​ഭ​യി​ലു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top