08
December 2019 - 1:32 am IST

Download Our Mobile App

Flash News
Archives

National

om-birla

ഓം ​​ബി​​ർ​​ള സ്പീ​​ക്ക​​റാ​​കും

Published:18 June 2019

ലോ​​ക്സ​​ഭ​​യി​​ൽ ശ​​ക്ത​​മാ​​യ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള എ​​ൻ​​ഡി​​എ​​യ്ക്ക് സ്വ​​ന്തം സ്ഥാ​​നാ​​ർ​​ഥി​​യെ ജ​​യി​​പ്പി​​ക്കു​​ക എ​​ളു​​പ്പ​​മാ​​ണ്. എ​​ൻ​​ഡി​​എ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ കൂ​​ടാ​​തെ മു​​ഖ്യ​​പ്ര​​തി​​പ​​ക്ഷം കോ​​ൺ​​ഗ്ര​​സും വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സും ബി​​ജെ​​ഡി​​യും ഉ​​ൾ​​പ്പെ​​ടെ ക​​ക്ഷി​​ക​​ൾ ബി​​ർ​​ള​​യ്ക്കു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ​​സ്ഥാ​​നി​​ൽ നി​​ന്നു​​ള്ള ബി​​ജെ​​പി എം​​പി ഓം ​​ബി​​ർ​​ള പ​​തി​​നേ​​ഴാം ലോ​​ക്സ​​ഭ​​യു​​ടെ സ്പീ​​ക്ക​​റാ​​കും. ഇ​​ന്നു ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്  എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ബി​​ർ​​ള ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു 12ന് ​​നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. കോ​​ൺ​​ഗ്ര​​സ് ഉ​​ൾ​​പ്പെ​​ടെ പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ളും പി​​ന്തു​​ണ​​യ്ക്കു​​ന്ന​​തി​​നാ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഏ​​ക​​ക​​ണ്ഠ​​മാ​​കും. ഇ​​തോ​​ടെ, പ്രോ​​ടെം സ്പീ​​ക്ക​​ർ വീ​​രേ​​ന്ദ്ര​​കു​​മാ​​റി​​ന്‍റെ ചു​​മ​​ത​​ല​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കും. 

ലോ​​ക്സ​​ഭ​​യി​​ൽ ശ​​ക്ത​​മാ​​യ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള എ​​ൻ​​ഡി​​എ​​യ്ക്ക് സ്വ​​ന്തം സ്ഥാ​​നാ​​ർ​​ഥി​​യെ ജ​​യി​​പ്പി​​ക്കു​​ക എ​​ളു​​പ്പ​​മാ​​ണ്. എ​​ൻ​​ഡി​​എ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ കൂ​​ടാ​​തെ മു​​ഖ്യ​​പ്ര​​തി​​പ​​ക്ഷം കോ​​ൺ​​ഗ്ര​​സും വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സും ബി​​ജെ​​ഡി​​യും ഉ​​ൾ​​പ്പെ​​ടെ ക​​ക്ഷി​​ക​​ൾ ബി​​ർ​​ള​​യ്ക്കു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടെ, 400ലേ​​റെ എം​​പി​​മാ​​രു​​ടെ പി​​ന്തു​​ണ ബി​​ർ​​ള​​യ്ക്ക് ഉ​​റ​​പ്പാ​​യി. 10 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണു ലോ​​ക്സ​​ഭാ സ്പീ​​ക്ക​​റാ​​യി പു​​രു​​ഷ​​നെ​​ത്തു​​ന്ന​​ത്. 2009- 14ൽ ​​മീ​​ര കു​​മാ​​റും തു​​ട​​ർ​​ന്ന് സു​​മി​​ത്ര മ​​ഹാ​​ജ​​നു​​മാ​​യി​​രു​​ന്നു സ​​ഭ നി​​യ​​ന്ത്രി​​ച്ച​​ത്. 

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യാ​​ണു ബി​​ർ​​ള​​യെ സ്പീ​​ക്ക​​ർ പ​​ദ​​വി​​യി​​ലേ​​ക്കു നി​​ർ​​ദേ​​ശി​​ച്ച​​ത്. മു​​തി​​ർ​​ന്ന നേ​​താ​​വും മ​​ന്ത്രി​​യു​​മാ​​യ നി​​തി​​ൻ ഗ​​ഡ്ക​​രി പി​​ന്തു​​ണ​​ച്ചു. മോ​​ദി​​യു​​ടെ​​യും ബി​​ജെ​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​നും ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യു​​മാ​​യ അ​​മി​​ത് ഷാ​​യു​​ടെ​​യും വി​​ശ്വ​​സ്ത​​നാ​​ണു ബി​​ർ​​ള. ബി​​ജെ​​പി വ​​ർ​​ക്കി​​ങ് പ്ര​​സി​​ഡ​​ന്‍റ് ജെ.​​പി. ന​​ഡ്ഡ യു​​വ​​മോ​​ർ​​ച്ച അ​​ധ്യ​​ക്ഷ​​നാ​​യി​​രി​​ക്കു​​മ്പോ​​ൾ ഉ​​പാ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. രാ​​ജ​​സ്ഥാ​​നി​​ലെ കോ​​ട്ട​​യി​​ൽ നി​​ന്നു​​ള്ള എം​​പി​​യാ​​ണ് അ​​മ്പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ  ബി​​ർ​​ള. 2003 മു​​ത​​ൽ മൂ​​ന്നു ത​​വ​​ണ രാ​​ജ​​സ്ഥാ​​ൻ നി​​യ​​മ​​സ​​ഭ​​യി​​ലും അം​​ഗ​​മാ​​യി​​രു​​ന്നു. ഒ​​രു ക്യാ​​ബി​​ന​​റ്റ് മ​​ന്ത്രി​​ക്കും ര​​ണ്ടു സ​​ഹ​​മ​​ന്ത്രി​​മാ​​ർ​​ക്കും പു​​റ​​മെ​​യാ​​ണു ബി​​ർ​​ള​​യി​​ലൂ​​ടെ രാ​​ജ​​സ്ഥാ​​നു വീ​​ണ്ടും ബി​​ജെ​​പി​​യു​​ടെ പ​​രി​​ഗ​​ണ​​ന. 

സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ ലോ​​ക്സ​​ഭ​​യി​​ലെ പ​​രി​​ച​​യ​​സ​​മ്പ​​ത്താ​​ണു സ്പീ​​ക്ക​​ർ പ​​ദ​​വി​​യി​​ലേ​​ക്കു​​ള്ള പ​​രി​​ഗ​​ണ​​ന​​യി​​ൽ പ്ര​​ധാ​​നം. എ​​ട്ടു ത​​വ​​ണ എം​​പി​​യാ​​യി​​രു​​ന്നു മു​​ൻ ലോ​​ക്സ​​ഭാ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​ൻ. എ​​ന്നാ​​ൽ, ബി​​ർ​​ള ലോ​​ക്സ​​ഭ​​യി​​ലെ​​ത്തു​​ന്ന​​ത് ഇ​​തു ര​​ണ്ടാം​​ത​​വ​​ണ മാ​​ത്രം. 1999ൽ ​​സ്പീ​​ക്ക​​റാ​​യ തെ​​ലു​​ങ്കു​​ദേ​​ശ​​ത്തി​​ന്‍റെ ജി​​എം​​സി ബാ​​ല​​യോ​​ഗി​​യും ലോ​​ക്സ​​ഭ​​യി​​ലെ ര​​ണ്ടാ​​മൂ​​ഴ​​ത്തി​​ലാ​​ണ് ഈ ​​പ​​ദ​​വി​​യി​​ലെ​​ത്തി​​യ​​ത്. 2002ൽ ​​ഹെ​​ലി​​കോ​​പ്റ്റ​​ർ ത​​ക​​ർ​​ന്നു ബാ​​ല​​യോ​​ഗി മ​​രി​​ച്ച​​പ്പോ​​ൾ പ​​ക​​ര​​മെ​​ത്തി​​യ ശി​​വ​​സേ​​നാ നേ​​താ​​വ് മ​​നോ​​ഹ​​ർ ജോ​​ഷി ലോ​​ക്സ​​ഭ​​യി​​ൽ അ​​ന്നു ക​​ന്നി​​യം​​ഗ​​മാ​​യി​​രു​​ന്നു. 

നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച ബി​​ർ​​ള ഇ​​ന്ന​​ലെ വൈ​​കി​​ട്ടു മു​​ൻ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​നെ അ​​വ​​രു​​ടെ വ​​സ​​തി​​യി​​ൽ സ​​ന്ദ​​ർ​​ശി​​ച്ചു. ത​​നി​​ക്ക് സ​​ഹോ​​ദ​​ര​​തു​​ല്യ​​നാ​​ണു ബി​​ർ​​ള​​യെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന് എ​​ല്ലാ ആ​​ശം​​സ​​ക​​ളും നേ​​രു​​ന്ന​​താ​​യും സു​​മി​​ത്ര.  കു​​ടും​​ബ​​ത്തി​​ന് അ​​ഭി​​മാ​​ന​​നി​​മി​​ഷ​​മെ​​ന്നാ​​ണു ഭ​​ർ​​ത്താ​​വി​​ന്‍റെ സ്ഥാ​​ന​​ല​​ബ്ധി​​യെ​​ക്കു​​റി​​ച്ചു ബി​​ർ​​ള​​യു​​ടെ ഭാ​​ര്യ അ​​മി​​ത​​യു​​ടെ പ്ര​​തി​​ക​​ര​​ണം. ബി​​ജെ​​പി നേ​​തൃ​​ത്വ​​ത്തോ​​ടു ന​​ന്ദി​​യു​​ണ്ടെ​​ന്നും അ​​വ​​ർ. രാ​​ജ​​സ്ഥാ​​നി​​ലെ കോ​​ട്ട‍- ബു​​ണ്ടി​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ  രാം​​നാ​​രാ​​യ​​ൺ മീ​​ണ​​യെ 2.5 ല​​ക്ഷം വോ​​ട്ടി​​നു തോ​​ൽ​​പ്പി​​ച്ചാ​​ണു ബി​​ർ​​ള ലോ​​ക്സ​​ഭ​​യി​​ലെ​​ത്തി​​യ​​ത്. 


വാർത്തകൾ

Sign up for Newsletter



top