24
July 2019 - 6:03 am IST

Download Our Mobile App

Flash News
Archives

Kerala

akshaya-oorja-awards

അ​ക്ഷ​യ ഊ​ര്‍ജ അ​വാ​ര്‍ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

Published:18 June 2019

ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പാ​ല​ക്കാ​ട് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റൂ​റ​ല്‍ ടെ​ക്നോ​ള​ജി സെ​ന്‍റ​റി​ന് അ​വാ​ര്‍ഡ് ല​ഭി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍സി​സ് അ​സ്സി​സി ക​ത്തി​ഡ്ര​ലി​ന് പ്ര​ശ​സ്തി പ​ത്രം ല​ഭി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​ട്ട​യം കാ​ണ​ക്കാ​രി ഗ്രാ​മ​പ​ഞ്ച​യ​ത്തും ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും അ​വാ​ര്‍ഡ് പ​ങ്കു​വ​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ഊ​ര്‍ജ മേ​ഖ​ല​യി​ല്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളേ​യും സ്ഥാ​പ​ന​ങ്ങ​ളേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ദ​രി​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഏ​ര്‍പ്പെ​ടു​ത്തി​യ സം​സ്ഥാ​ന അ​ക്ഷ​യ ഊ​ര്‍ജ അ​വാ​ര്‍ഡ് 2018 പ്ര​ഖ്യാ​പി​ച്ചു. വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വാ​ര്‍ഡ് പ്ര​ഖ്യാ​പി​ച്ച​ത്. വ്യ​ക്തി​ക​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍ക്കും ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ആ​ണ് അ​വാ​ര്‍ഡ്. വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ന് അ​മ്പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ല​ഭി​ക്കും. 

പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ര്‍ക്കി​നാ​ണ് അ​വാ​ര്‍ഡ്. വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ വി​ല്‍ട്ട​ണ്‍ വീ​വേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്. വാ​ണി​ജ്യ സ്ഥാ​പ​ന വി​ഭാ​ഗ​ത്തി​ല്‍ ആ​ര്‍ക്കും അ​വാ​ര്‍ഡി​ല്ല. പാ​ല​ക്കാ​ട് അ​ഹ​ല്യ ഹെ​ല്‍ത്ത് ഹെ​റി​റ്റെ​ജ് ആ​ന്‍ഡ് നോ​ളെ​ഡ്ജ് വി​ല്ല​ജ്, കോ​ട്ട​യ്ക്ക​ല്‍ വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​രി​യെ​ഴ്സ് ആ​ര്യ​വൈ​ദ്യ​ശാ​ല എ​ന്നി​വ​ര്‍ക്ക് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന വി​ഭാ​ഗ​ത്തി​ല്‍ കോ​ളെ​ജ് ഓ​ഫ് എ​ന്‍ജി​നി​യ​റി​ങ് തി​രു​വ​ന​ന്ത​പു​രം, പാ​ല സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളെ​ജ് ഓ​ഫ് എ​ഞ്ചി​ജി​നി​യ​റി​ങ് ആ​ന്‍ഡ് ടെ​ക്നോ​ള​ജി എ​ന്നി​വ​ര്‍ക്ക് അ​വാ​ര്‍ഡ് ല​ഭി​ച്ചു. ഇ​ടു​ക്കി രാ​ജ​കു​മാ​രി ജി​വി​എ​ച്ച്എ​സ്എ​സ്, അ​ടൂ​ര്‍ ശ്രീ​നാ​രാ​യ​ണ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് എ​ന്നി​വ​ര്‍ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ല​ഭി​ക്കും. 

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് പ്ര​ശ​സ്തി​പ​ത്രം. ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പാ​ല​ക്കാ​ട് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റൂ​റ​ല്‍ ടെ​ക്നോ​ള​ജി സെ​ന്‍റ​റി​ന് അ​വാ​ര്‍ഡ് ല​ഭി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍സി​സ് അ​സ്സി​സി ക​ത്തി​ഡ്ര​ലി​ന് പ്ര​ശ​സ്തി പ​ത്രം ല​ഭി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​ട്ട​യം കാ​ണ​ക്കാ​രി ഗ്രാ​മ​പ​ഞ്ച​യ​ത്തും ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും അ​വാ​ര്‍ഡ് പ​ങ്കു​വ​ച്ചു. റി​സ​ര്‍ച്ച് ആ​ന്‍ഡ് ഇ​ന്നൊ​വേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം, തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റിം​ഗ് എ​ന്നി​വ​ര്‍ക്ക് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും.

അ​ക്ഷ​യ ഊ​ര്‍ജ രം​ഗ​ത്തെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തൃ​ശൂ​ര്‍ സോ​ള്‍ജ​ന്‍ എ​ന​ര്‍ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, എ​റ​ണാ​കു​ളം മൂ​പ്പ​ന്‍സ് എ​ന​ര്‍ജി സൊ​ലു​ഷ​ന്‍സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നി​വ​ര്‍ അ​വാ​ര്‍ഡ് പ​ങ്കു​വ​ച്ചു. കോ​ഴി​ക്കോ​ട് മു​ഹ​മ്മ​ദ് സു​ബീ​ര്‍ അ​ലി​ക്കാ​ണ് പ്രോ​ത്സാ​ഹ​ന സ​മ്മാ​നം. വ്യ​ക്തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് എ​ന്‍ഐ​ടി​യി​ലെ ഡോ.​എ​സ്. കു​മാ​ര​വേ​ലി​നാ​ണ് പു​ര​സ്കാ​രം. തി​രു​വ​ന​ന്ത​പു​രം ക​ര്‍മ്മ​ധാ​ര ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യി​ലെ സു​നീ​ഷ് കു​മാ​ര്‍, തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റിം​ഗി​ലെ ജെ.​എ​സ്. സേ​വി​യ​ര്‍ എ​ന്നി​വ​ര്‍ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വു​മു​ണ്ട്. പ്രൊ​ഫ​സ​ര്‍ ആ.​ര്‍വി.​ജി മേ​നോ​ന്‍ , ഡോ. ​ആ​ര്‍. ശ​ശി​കു​മാ​ര്‍, കെ.​അ​ശോ​ക​ന്‍ , വി.​കെ. ജോ​സ​ഫ് , എ​ബി ജോ​സ​ഫ്, ഡോ.​ആ​ര്‍. ഹ​രി​കു​മാ​ര്‍, സി.​റ്റി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ജ​ഡ്ജിം​ഗ് ക​മ്മ​റ്റി​യാ​ണ് ജേ​താ​ക്ക​ളെ നി​ശ്ച​യി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top