12
November 2019 - 11:40 am IST

Download Our Mobile App

Flash News
Archives

National

പുൽവാമയിൽ പൊലീസ്​ സ്​റ്റേഷന്​ നേരെ ഗ്രനേഡ്​ ആക്രമണം: 10 പേർക്ക്​ പരുക്ക്

Published:18 June 2019

പുൽവാമ പൊലീസ്​ സ്​റ്റേഷന്​ നേരെ തീവ്രവാദികൾ വലിച്ചെറിഞ്ഞ​ ഗ്രനേഡ്​ സ്​റ്റേഷന്​ പുറത്ത് ചുറ്റുമതിലിനടുത്ത്​​ വച്ച്​ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന്​ പൊലീസ്​ പറഞ്ഞു.

ശ്രീനഗർ: ജമ്മു കശ്​മീരിലെ പുൽവാമയിൽ പൊലീസ്​ സ്​റ്റേഷന്​ നേരെയുണ്ടായ​ ഗ്രനേഡ്​ ആക്രമണത്തിൽ 10​ പേർക്ക്​ പരുക്കേറ്റു. ഇതിൽ മൂന്ന്​ പേരുടെ നില ഗുരുതരമാണ്​. ആക്രമണം നടത്തിയവർക്കായി മേഖലയിൽ തെരച്ചിൽ ഊർജ്ജിതമാക്കി​.

പുൽവാമ പൊലീസ്​ സ്​റ്റേഷന്​ നേരെ തീവ്രവാദികൾ വലിച്ചെറിഞ്ഞ​ ഗ്രനേഡ്​ സ്​റ്റേഷന്​ പുറത്ത് ചുറ്റുമതിലിനടുത്ത്​​ വച്ച്​ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന്​ പൊലീസ്​ പറഞ്ഞു. കഴിഞ്ഞ ദിവസം സൈന്യത്തിന്‍റെ വാഹന വ്യൂഹത്തിന്​ നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിക്കുകയും 18 ജവാൻമാർക്ക്​ പരുക്കേൽക്കുകയും ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top