22
November 2019 - 1:30 pm IST

Download Our Mobile App

Flash News
Archives

National

biswajit-das-join-bjp

തൃ​ണ​മൂ​ൽ എം​എ​ൽ​എ വിശ്വ​ജി​ത് ദാ​സ് ബി​ജെ​പി​യി​ൽ

Published:18 June 2019

എം​എ​ൽ​എ വിശ്വജി​ത് ദാ​സും 12 കൗ​ൺ‌​സി​ല​ർ​മാ​രു​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ബി​ജെ​പി അം​ഗ​ത്വം നേ​ടി​യ​ത്. കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ്ര​സ​ൻ​ജീ​ത് ഘോ​ഷും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

കോ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തി​നു പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. എം​എ​ൽ​എ വിശ്വജി​ത് ദാ​സും 12 കൗ​ൺ‌​സി​ല​ർ​മാ​രു​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ബി​ജെ​പി അം​ഗ​ത്വം നേ​ടി​യ​ത്. കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ്ര​സ​ൻ​ജീ​ത് ഘോ​ഷും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

ബി​ജെ​പി നേ​താ​ക്ക​ളാ​യ കൈ​ലാ​ഷ് വി​ജ​യ് വ​ർ​ഗീ​യ, മു​കു​ൾ റോ​യ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ പാ​ർ​ട്ടി അം​ഗ​ത്വം നേ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം നോ​പാ​റ എം​എ​ൽ​എ സു​നി​ൽ സി​ങ്ങും ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. നി​ല​വി​ൽ  ബി​ജെ​പി​ക്ക്  3 എം​എ​ൽ​എ​മാ​ർ മാ​ത്ര​മാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഉ​ള്ള​ത്. ബി​ജെ​പി രാ​ഷ്‌​ട്രീ​യ കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണെ​ന്ന് തൃ​ണ​മൂ​ൽ ആ​രോ​പി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top