14
November 2019 - 2:57 pm IST

Download Our Mobile App

Flash News
Archives

Yoga

yoga-day-vs-achuthanandan

യോ​ഗ​യി​ൽ അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ "യോ​ഗ'​വു​മാ​യി വി.​എ​സ്

Published:20 June 2019

# എം.​ബി. സ​ന്തോ​ഷ്

മു​ഖ്യ​മ​ന്ത്രി മു​ത​ലു​ള്ള ഏ​തു പ​ദ​വി വ​ഹി​ക്കു​മ്പോ​ഴും ചി​ട്ട​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി.​എ​സി​ന് ഒ​രു മാ​റ്റ​വു​മി​ല്ല. രാ​വി​ലെ എ​ഴു​ന്നേ​റ്റ് യോ​ഗ, വ്യാ​യാ​മ​മു​റ​ക​ൾ, ന​ട​ത്തം എ​ന്നി​വ​യൊ​ക്കെ എ​വി​ടെ​യാ​ണെ​ങ്കി​ലും മാ​റ്റി​വ​യ്ക്കാ​റി​ല്ല

തി​രു​വ​ന​ന്ത​പു​രം: അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി യോ​ഗ​യും വ്യാ​യാ​മ​ങ്ങ​ളും കൃ​ത്യ​മാ​യി ചെ​യ്യു​ന്ന ഒ​രാ​ൾ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ നേ​തൃ​നി​ര​യി​ലു​ണ്ട് - വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. മു​ഖ്യ​മ​ന്ത്രി മു​ത​ലു​ള്ള ഏ​തു പ​ദ​വി വ​ഹി​ക്കു​മ്പോ​ഴും ചി​ട്ട​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി.​എ​സി​ന് ഒ​രു മാ​റ്റ​വു​മി​ല്ല. രാ​വി​ലെ എ​ഴു​ന്നേ​റ്റ് യോ​ഗ, വ്യാ​യാ​മ​മു​റ​ക​ൾ, ന​ട​ത്തം എ​ന്നി​വ​യൊ​ക്കെ എ​വി​ടെ​യാ​ണെ​ങ്കി​ലും മാ​റ്റി​വ​യ്ക്കാ​റി​ല്ല.

ക്ലി​ഫ് ഹൗ​സ്, ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സ്, ക​വ​ടി​യാ​ർ ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ല​ത്തു മാ​ത്ര​മ​ല്ല, വാ​ട​ക​വീ​ടു​ക​ളി​ൽ പാ​ർ​ത്തി​രു​ന്ന​പ്പോ​ഴും യാ​ത്ര​ക​ളി​ൽ ഗ​സ്റ്റ് ഹൗ​സു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​മ്പോ​ഴും യോ​ഗ​യി​ലും വ്യാ​യാ​മ​ങ്ങ​ളി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ ചൂ​ടി​ൽ പോ​ലും രാ​വി​ലെ​യും വൈ​കി​ട്ടും ന​ട​ക്കാ​നു​ള്ള സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്ന ""വി.​എ​സ് ചി​ട്ട'' മു​മ്പ് വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത​യാ​യി​രു​ന്നു.വി​വാ​ഹം ക​ഴി​ഞ്ഞ കാ​ലം മു​ത​ൽ വി.​എ​സ് വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ക​ണ്ടി​രു​ന്നു​വെ​ന്നും പി​ന്നീ​ടാ​ണ് അ‌​തു യോ​ഗ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തെ​ന്നും ഭാ​ര്യ വ​സു​മ​തി അ​ച്യു​താ​ന​ന്ദ​ൻ മെ​ട്രൊ വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു. രാ​വി​ലെ​യും വൈ​കി​ട്ടും ന​ട​ക്കു​ക​യും ചെ​യ്യും.

രാ​വി​ലെ എ​ഴു​ന്നേ​റ്റ് പ്ര​ഭാ​ത​കൃ​ത്യ​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​രു ഗ്ലാ​സ് ക​രി​ക്കി​ൻ വെ​ള്ളം കു​ടി​ച്ച​ശേ​ഷ​മാ​ണു യോ​ഗ തു​ട​ങ്ങു​ന്ന​ത്. ചെ​റി​യ ആ​സ​ന​ങ്ങ​ളാ​ണു പ്ര​ധാ​നം. ശ്വ​സ​ന വ്യാ​യാ​മ​മെ​ന്നോ ധ്യാ​ന​മെ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​വ 20 മി​നി​ട്ടോ​ളം ചെ​യ്ത​ശേ​ഷം പ​ത്ര​വാ​യ​ന. പി​ന്നീ​ട് ന​ട​ത്തം. മു​മ്പ്, വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​ൻ പോ​വു​മാ​യി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദ​ത്തി​ലെ കു​റ​വു​കാ​ര​ണം ഇ​പ്പോ​ൾ വീ​ട്ടി​ലെ മു​റ്റ​ത്താ​ണു ന​ട​ക്കു​ന്ന​തെ​ന്ന് വി.​എ​സി​ന്‍റെ മ​ക​നും ഐ​എ​ച്ച്ആ​ർ​ഡി അ​ഡീ. ഡ​യ​റ​ക്‌​റ്റ​റു​മാ​യ വി.​എ. അ​രു​ൺ പ​റ​ഞ്ഞു.

പ്ര​ഭാ​ത​ഭ​ക്ഷ​ണം ഇ​ഡ്ഡ​ലി, ദോ​ശ, ഇ​ടി​യ​പ്പം എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ര​ണ്ടെ​ണ്ണം. സാ​മ്പാ​ർ, ക​ട​ല എ​ന്നി​വ​യാ​ണ് ക​റി​ക​ൾ. ഒ​പ്പം പു​ഴു​ങ്ങി​യ ഏ​ത്ത​പ്പ​ഴ​ത്തി​ന്‍റെ പ​കു​തി​യും.11 മ​ണി​ക്ക് ഒ​രു ഗ്ലാ​സ് ക​രി​ക്കി​ൻ വെ​ള്ളം. ഉ​ച്ച​യ്ക്കു കു​റ​ച്ച് ചോ​റ്. പു​ളി​ശേ​രി, തോ​ര​ൻ, അ​വി​യ​ൽ എ​ന്നി​വ​യാ​ണ് ക​റി​ക​ൾ. വ​ർ​ഷ​ങ്ങ​ളാ​യി സ​സ്യ​ഭു​ക്കാ​യി​രു​ന്നെ​ങ്കി​ലും ഡോ​ക്‌​റ്റ​ർ നി​ർ​ദേ​ശി​ച്ച​തി​നാ​ൽ ഇ​പ്പോ​ൾ മീ​ൻ ന​ൽ​കു​ന്നു​ണ്ട്. മൂ​ന്ന​ര​യ്ക്ക് ഒ​രു ആ​പ്പി​ൾ ക​ഴി​ക്കും. പി​ന്നീ​ട് രാ​ത്രി ഒ​രു ഗ്ലാ​സ് ഓ​ട്സും ഒ​രു ര​സ​ക​ദ​ളി പ​ഴ​വും. ചാ​യ, കാ​പ്പി എ​ന്നി​വ​യൊ​ന്നും പ​ണ്ടു​മു​ത​ലേ ക​ഴി​ക്കാ​റി​ല്ല.

തൊ​ണ്ണൂ​റ്റ​ഞ്ചാം വ​യ​സി​ലും ചി​ട്ട​യാ​യ ജീ​വി​ത​വും വ്യാ​യാ​മ​വു​മാ​ണ് വി.​എ​സി​ന്‍റെ ആ​രോ​ഗ്യ​ര​ഹ​സ്യം. മ​ക​ളും രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ ടെ​ക്നോ​ള​ജി​യി​ലെ ശാ​സ്ത്ര​ജ്ഞ​യു​മാ​യ ഡോ. ​ആ​ശ​യു​ടെ ഭ​ർ​ത്താ​വും തി​രു​വ​ന​ന്ത​പു​രം ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ചീ​ഫ് സ​ർ​ജ​നു​മാ​യ ത​ങ്ക​രാ​ജും, അ​രു​ണി​ന്‍റെ ഭാ​ര്യ ര​ജ​നി​യും ഡോ​ക്‌​റ്റ​ർ​മാ​രാ​യ​തി​നാ​ൽ ദി​വ​സേ​ന​യു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ല. 


വാർത്തകൾ

Sign up for Newsletter



top