17
September 2019 - 10:30 am IST

Download Our Mobile App

Flash News
Archives

Yoga

shirshasana-and-steps

ശീ​ർ​ഷാ​സ​നം

Published:19 June 2019

തു​ട​ക്ക​ത്തി​ൽ ഏ​താ​നും മി​നി​റ്റു മാ​ത്രം ശീ​ർ​ഷാ​സ​നം ചെ​യ്താ​ൽ മ​തി​യാ​കും. എ​ന്നാ​ൽ ഓ​രോ ദി​വ​സം ചെ​ല്ലു​ന്തോ​റും സ​മ​യം ദീ​ര്‍ഘി​പ്പി​ക്കാം. മ​റ്റു യോ​ഗാ​സ​ന​ങ്ങ​ൾ ചെ​യ്ത​ശേ​ഷം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് ശീ​ർ​ഷാ​സ​നം, സ​ർ​വാം​ഗാ​സ​നം പോ​ലെ​യു​ള്ള ഇ​ന​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​ത്. 

യോ​ഗാ​സ​ന​ങ്ങ​ളി​ൽ ഏ​റെ പ്ര​സി​ദ്ധ​വും പ്ര​മു​ഖ​വു​മാ​യ ആ​സ​ന​ങ്ങ​ളി​ലൊ​ന്നാ​ണു ശീ​ർ​ഷാ​സ​നം. തു​ട​ക്ക​ത്തി​ൽ ഏ​താ​നും മി​നി​റ്റു മാ​ത്രം ശീ​ർ​ഷാ​സ​നം ചെ​യ്താ​ൽ മ​തി​യാ​കും. എ​ന്നാ​ൽ ഓ​രോ ദി​വ​സം ചെ​ല്ലു​ന്തോ​റും സ​മ​യം ദീ​ര്‍ഘി​പ്പി​ക്കാം. മ​റ്റു യോ​ഗാ​സ​ന​ങ്ങ​ൾ ചെ​യ്ത​ശേ​ഷം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് ശീ​ർ​ഷാ​സ​നം, സ​ർ​വാം​ഗാ​സ​നം പോ​ലെ​യു​ള്ള ഇ​ന​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​ത്. 

ചെ​യ്യേ​ണ്ട വി​ധം:

അ​ൽ​പം ക​ട്ടി​യു​ള്ള ഒ​രു ഷീ​റ്റ് മ​ട​ക്കി ത​റ​യി​ല്‍ വ​യ്ക്കു​ക. മൃ​ദു​വും ക​ട്ടി​യു​മു​ള്ള കാ​ര്‍പെ​റ്റി​ലാ​ണ് യോ​ഗ ചെ​യ്യു​ന്ന​തെ​ങ്കി​ല്‍ ഷീ​റ്റി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഭി​ത്തി​യോ​ടു ചേ​ർ​ന്നു നി​ന്ന് ശീ​ർ​ഷാ​സ​നം ചെ​യ്യു​ന്ന​താ​യി​രി​ക്കും ഉ​ചി​തം.

1. കൈ​വി​ര​ലു​ക​ള്‍ ത​മ്മി​ല്‍ കോ​ര്‍ത്ത് ത​റ​യി​ല്‍ മ​ല​ര്‍ത്തി​വ​ച്ച് മു​ട്ടു​കു​ത്തി​യി​രി​ക്കു​ക.
2. ത​ല​യു​ടെ നെ​റു​ക​ഭാ​ഗം കൈ​ക്കു​ള്ളി​ലും നെ​റ്റി ത​റ​യി​ലും പ​തി​ഞ്ഞി​രി​ക്കു​ന്ന വി​ധ​ത്തി​ൽ ത​ല വ​ച്ച​ശേ​ഷം ഒ​രു കു​തി​പ്പോ​ടെ ശ​രീ​രം മു​ക​ളി​ലെ​ക്കു​യ​ര്‍ത്തു​ക. ഈ ​സ​മ​യം കാ​ല്‍മു​ട്ടു​ക​ള്‍ നി​വ​ര്‍ത്തേ​ണ്ട​തി​ല്ല. 
3. ശ​രീ​രം കു​ത്ത​നെ ആ​യി ബാ​ല​ന്‍സ്‌ ചെ​യ്ത​തി​നു ശേ​ഷം ഓ​രോ കാ​ലു​ക​ള്‍ മെ​ല്ലെ ഉ​യ​ര്‍ത്തി 90 ഡി​ഗ്രി ആ​യി വ​രു​ന്ന അ​വ​സ്ഥ​യി​ല്‍ നി​ല്‍ക്കു​ക. അ​തോ​ടെ ശീ​ര്‍ഷാ​സ​ന​ത്തി​ന്‍റെ പൂ​ര്‍ണ​രൂ​പ​മാ​യി. 
4. അ​ങ്ങ​നെ നി​ന്നു​കൊ​ണ്ട് സാ​ധാ​ര​ണ പോ​ലെ ശ്വാ​സോ​ച്ഛ്വാ​സം ചെ​യ്യാം. 
5. ശീ​ർ​ഷാ​സ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന​തു​പോ​ലെ ത​ന്നെ അ​തി​ല്‍ നി​ന്നു മെ​ല്ലെ വി​ര​മി​ച്ചു സാ​ധാ​ര​ണ സ്ഥി​തി​യി​ലേ​ക്കു വ​രി​ക.

പ്ര​യോ​ജ​നം:

ശ​രീ​ര​ത്തി​നാ​കെ ഗു​ണ​പ​ര​മാ​യ വ്യ​ത്യാ​സം വ​രു​ത്താ​ന്‍ ഈ ​ആ​സ​നം മൂ​ലം സാ​ധി​ക്കു​മെ​ന്ന് ആ​ചാ​ര്യ​ന്മാ​ർ പ​റ​യു​ന്നു. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ണ​ര്‍വും ഇ​തു ചെ​യ്യു​ന്ന​വ​ർ​ക്കു ല​ഭി​ക്കു​ന്ന​താ​യി അ​നു​ഭ​സ്ഥ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ത​ല​ച്ചോ​റി​ലേ​ക്കും ക​ണ്ണി​ലേ​ക്കും മു​ഖ​ത്തേ​ക്കും ര​ക്ത​യോ​ട്ടം കൂ​ട്ടും. ഈ ​ആ​സ​നം ചെ​യ്യാ​ന്‍, ഒ​രു ദി​വ​സ​മെ​ങ്കി​ലും ബ്ര​ഹ്മ​ച​ര്യം അ​നു​ഷ്ഠി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും ചി​ല​ർ വ​യ്ക്കാ​റു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top