07
December 2019 - 5:53 pm IST

Download Our Mobile App

Flash News
Archives

Football

ഖ​ത്ത​റിനെയും തകർത്തു, കോ​പ്പ അ​മേ​രി​ക്കയിൽ കൊ​ളം​ബി​യ​യ്ക്ക് ര​ണ്ടാം ജ​യം

Published:20 June 2019

മ​ത്സ​ര​ത്തി​ന്‍റെ 86-ാം മി​നി​റ്റി​ൽ ഡുവാൻ സപാട്ടയാണ് കൊളംബിയയുടെ വിജയഗോൾ നേടിയത്. ഇതോടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് കൊ​ളം​ബി​യ​യ്ക്ക് ആ​റു പോ​യി​ന്‍റ് സ്വന്തമാ​യി.

സാ​വോ പോ​ളോ: കോ​പ്പ അ​മേ​രി​ക്കയിലെ രണ്ടാം പോ​രാ​ട്ട​ത്തിലും വിജയം സ്വന്തമാക്കി കൊ​ളം​ബി​യ. ഗ്രൂ​പ്പ് ബി​യി​ലെ മ​ത്സ​ര​ത്തി​ൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊ​ളം​ബി​യ, ഖ​ത്ത​റി​നെ തോൽപ്പിച്ചത്.

മ​ത്സ​ര​ത്തി​ന്‍റെ 86-ാം മി​നി​റ്റി​ൽ ഡുവാൻ സപാട്ടയാണ് കൊളംബിയയുടെ വിജയഗോൾ നേടിയത്. ഇതോടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് കൊ​ളം​ബി​യ​യ്ക്ക് ആ​റു പോ​യി​ന്‍റ് സ്വന്തമാ​യി.

ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കൊ​ളം​ബി​യ, അ​ർ​ജ​ന്‍റീ​ന​യെ പരാജയപ്പെടുത്തിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അർജന്‍റീനയെ കൊളംബിയ ആദ്യമത്സരത്തിൽ പരാജയപ്പെടുത്തിയത്. തിങ്കളാഴ്ച പരാഗ്വോയേക്ക് എതിരാണ് കൊളംബിയുടെ അടുത്ത മത്സരം. 


വാർത്തകൾ

Sign up for Newsletter



top