08
December 2019 - 1:19 am IST

Download Our Mobile App

Flash News
Archives

Football

പരാഗ്വേയോടും വിജയിക്കാനാകാതെ അർജന്‍റീന

Published:20 June 2019

ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയുമായി സമനിലകുരുക്കിലായി ലയണൽ മെസി നയിച്ച അർ‌ജന്‍റീന. പരാഗ്വോയ്ക്ക് ലഭിച്ച പെനാൾട്ടി ഗോളാകാതിരുന്നതാണ് അർജന്‍റീനയ്ക്ക് സമനില സമ്മാനിച്ചത്. 

ബെലോ ഹൊറിസോന്‍റെ: കോപ്പാ അമേരിക്കയിലെ രണ്ടാം മത്സരത്തിലും വിജയിക്കാനാകാതെ അർജന്‍റീന. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയുമായി സമനിലകുരുക്കിലായി ലയണൽ മെസി നയിച്ച അർ‌ജന്‍റീന. പരാഗ്വോയ്ക്ക് ലഭിച്ച പെനാൾട്ടി ഗോളാകാതിരുന്നതാണ് അർജന്‍റീനയ്ക്ക് സമനില സമ്മാനിച്ചത്. 

മത്സരത്തിന്‍റെ 37-ാം മിനുറ്റിൽ പരാഗ്വോ ലീഡ് നേടുന്നത്. റിച്ചാർഡ് സാഞ്ചസിലൂടെയാണ് പരാഗ്വോ, അർജന്‍റീനയെ ഞെട്ടിച്ചത്. അൽമിറോൻ നൽകിയ പന്ത് റിച്ചാർഡ് സാഞ്ചസ് അർജന്‍റീന ഗോൾ കീപ്പർ ഫ്രാങ്കോ അർമാനിയെ നിഷ്പ്രഭനാക്കി വലയിലാക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ അർജന്‍റീന ഗോൾ മടക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഒന്നും നടന്നില്ല. 

57-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് അർജന്‍റീനയ്ക്ക് ലയണൽ മെസിയിലൂടെ സമനില ഗോൾ ലഭിക്കുന്നത്. 63-ാം മിനുറ്റിൽ പരാഗ്വോയ്ക്ക് പെനാൽറ്റി ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. പെനാൽറ്റിയെടുത്ത മിഡ്ഫീൽഡർ ഡർലിസ് ഗോൺസാൽസിന്‍റെ കിക്ക് അർജന്‍റീന ഗോൾ കീപ്പർ അർമാനി തട്ടിയകറ്റി. മത്സരത്തിന്‍റെ 56 ശതമാനം സമയം പന്ത് കൈവശം വച്ചെങ്കിലും അർജന്‍റീനയ്ക്ക് വിജയിക്കാനായില്ല. 

രണ്ടാം മത്സരത്തിലും വിജയിക്കാനാകാത്തത് അർജന്‍റീന ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.  തിങ്കളാഴ്ച ഖത്തറിനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം. പരാഗ്വോ തിങ്കളാഴ്ച കൊളംബിയയെ നേരിടും. 


വാർത്തകൾ

Sign up for Newsletter



top