Flash News
Archives

Americas

ഇന്ത്യൻ ടെക്കിയെ കൊലപ്പെടുത്തിയ കേസിൽ അമെരിക്കൻ നേവി ഉദ്യോഗസ്ഥനു​ ജീവപര്യന്തം

ഇന്ത്യൻ ടെക്കിയെ കൊലപ്പെടുത്തിയ കേസിൽ അമെരിക്കൻ നേവി ഉദ്യോഗസ്ഥനു​ ജീവപര്യന്തം

Published:05 May 2018

കൊലപാതകത്തി​നുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തവും കുച്ച്​ബോട്​ലയുടെ സുഹൃത്തിനെ വധിക്കാൻ ശ്രമിച്ചതിന്​ 165 വർഷം തടവും പ്രതി അനുഭവിക്കണം.

കൻസാസിലെ ഫെഡറൽ ജഡ്​ജിയാണ്​ കേസിൽ നിർണായക വിധി പ്രസ്​താവിച്ചത്​.

വാഷിങ്​ടൺ: ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെർ എൻജിനീയർ ശ്രീനിവാസ്​ കുച്ച്​ബോട്​ലയെ അമെരിക്കയിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്​ ജീവപര്യന്തം. അമെരിക്കൻ​ നേവി ഉദ്യോഗസ്ഥനായിരുന്ന ആദം പുരൻടണിനെയാണ്​ ശിക്ഷിച്ചത്​. കഴിഞ്ഞ മാർച്ചിൽ ഇയാൾ കുറ്റക്കാരനാണെന്ന് വിചാരണ​ കോടതി കണ്ടെത്തിയിരുന്നു. ശ്രീനിവാസിന്‍റെ ഭാര്യ സുനയന ദുമാല വിധിയെ സ്വാഗതം ചെയ്​തു.

കൊലപാതകത്തി​നുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തവും കുച്ച്​ബോട്​ലയുടെ സുഹൃത്തിനെ വധിക്കാൻ ശ്രമിച്ചതിന്​ 165 വർഷം തടവും പ്രതി അനുഭവിക്കണം. കൻസാസിലെ ഫെഡറൽ ജഡ്​ജിയാണ്​ കേസിൽ നിർണായക വിധി പ്രസ്​താവിച്ചത്​.

കഴിഞ്ഞ വർഷം ഫെബ്രുവരി 22നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വംശീയ വിദ്വേഷം പുലർത്തുന്ന ആദം, ശ്രീനിവാസിനോട് അമേരിക്ക വിടണമെന്ന്​ ആക്രോശിച്ചായിരുന്നു ആക്രമിച്ചത്. കൻസാസ്​ സിറ്റിക്കു സമീപമുള്ള ഒാസിസ്​റ്റൻസ്​ ബാർ ആൻഡി ഗ്രില്ലിലാന്‍റിൽ വച്ച് പ്രതി ശ്രീനിവാസിനെ വെടിവെച്ച്​ കൊല്ലുകയായിരുന്നു​. സംഭവത്തിൽ‌ ശ്രീനിവാസന്‍റെ സുഹൃത്ത് അലോക്​ മഡസാനിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top