22
November 2019 - 2:27 pm IST

Download Our Mobile App

Flash News
Archives

Analysis

new-zealand-south-africa-icc-wrld-cup-match-detailed-analysis

ദ​ക്ഷി​ണാ​ഫ്രി​ക്ക‌ ക​ര​യ​ട്ടെ!

Published:20 June 2019

# ഇ. ​രു​ദ്ര​ൻ

ഇ​താ​ണു ക്യാ​പ്റ്റ​ന്‍റെ ക​ളി. കെ​യ്‌​ൻ വി​ല്യം​സ​ൺ എ​ന്ന കി​വീ​സ് നാ​യ​ക​ൻ ലോ​ക​ക്രി​ക്ക​റ്റി​ലെ മി​ക​ച്ച ബാ​റ്റ്സ്മാ​ൻ​മാ​രി​ലൊ​രാ​ളാ​യി നി​ൽ​ക്കു​ന്ന​തും ഇ​തു​കൊ​ണ്ടാ​ണ്.

ഇ​താ​ണു ക്യാ​പ്റ്റ​ന്‍റെ ക​ളി. കെ​യ്‌​ൻ വി​ല്യം​സ​ൺ എ​ന്ന കി​വീ​സ് നാ​യ​ക​ൻ ലോ​ക​ക്രി​ക്ക​റ്റി​ലെ മി​ക​ച്ച ബാ​റ്റ്സ്മാ​ൻ​മാ​രി​ലൊ​രാ​ളാ​യി നി​ൽ​ക്കു​ന്ന​തും ഇ​തു​കൊ​ണ്ടാ​ണ്. തോ‌​ൽ​വി​യ​റി​യാ​ത്ത ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​വി​യു​ടെ വ​ക്കി​ൽ നി​ന്നു ക​ര​ക​യ​റ്റി വി​ജ​യ​പാ​ത​യി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്തി​യ ക്യാ​പ്റ്റ​ൻ. സെ​ഞ്ചു​റി​യോ​ടെ പു​റ​ത്താ​കാ​തെ നി​ന്ന് വി​ന്നി​ങ് ഷോ​ട്ടി​ലൂ​ടെ ക്രീ​സ് വി​ട്ട യ​ഥാ​ർ​ഥ വി​ന്ന​ർ. 
 അ​വ​സാ​നം നേ​രി​ട്ട മൂ​ന്നു പ​ന്തു​ക​ൾ മാ​റ്റി​വ​യ്ക്കു​ക. ഫോ​റ​ടി​ച്ച് 96ലും ​സി​ക്സ​റി​ലൂ​ടെ 102ലും ​വി​ന്നി​ങ് ഫോ​റി​ലൂ​ടെ 106ലും ​എ​ത്തി​യ പ​ന്തു​ക​ൾ. അ​തൊ​ഴി​ച്ചാ​ൽ കെ​യ്നി​ന്‍റെ 92 റ​ൺ​സ് 135 പ​ന്തി​ൽ. തോ​ൽ​വി മു​ന്നി​ൽ വ​ന്നു നി​ൽ​ക്കു​മ്പോ​ൾ പ​രാ​ക്ര​മ​മ​ല്ല, വി​വേ​ക​മാ​ണു വേ​ണ്ട​തെ​ന്നു തെ​ളി​യി​ച്ച ഇ​ന്നി​ങ്സ്. ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണം. കോ​ളി​ൻ ഡി ​ഗ്രാ​ൻ​ഡ്ഹോം എ​ന്ന മാ​ര​ക ബി​ഗ് ഹി​റ്റ​ർ മ​റു​വ​ശ​ത്ത് ആ​വ​ശ്യ​ത്തി​നു റ​ൺ​സെ​ടു​ക്കു​മ്പോ​ൾ ക്ഷ​മ​യോ​ടെ കാ​ത്തു​നി​ന്നു ക​ളി​ക്കാ​ൻ വി​ല്യം​സ​ണു ക​ഴി​യു​മാ​യി​രു​ന്നു എ​ന്ന​തു മ​റ്റൊ​രു കാ​ര്യം. 
 
മ​ഴ​യു​ടെ ഈ​ർ​പ്പ​ത്താ​ൽ ബൗ​ള​ർ​മാ​രെ വേ​ണ്ട​തി​ലേ​റെ സ​ഹാ​യി​ച്ച പി​ച്ച്. ബാ​റ്റ്സ്മാ​നെ കു​ഴ​ക്കു​ന്ന വി​ക്ക​റ്റ്. ദ​ക്ഷി​ണാ​ഫ്രി​ക്ക ക​ണ്ടെ​ത്തി​യ 241 റ​ൺ​സ് തീ​രെ മോ​ശ​മൊ​ന്നു​മാ​യി​രു​ന്നി​ല്ല; സു​ര​ക്ഷി​ത​മാ​വാ​ൻ കു​റ​ച്ചു റ​ൺ​സ് കൂ​ടി വേ​ണ​മാ​യി​രു​ന്നെ​ങ്കി​ലും. കി​വീ​സ് ഓ​പ്പ​ണ​ർ​മാ​ർ അ​തി​വേ​ഗം മ​ട​ങ്ങി​യ​പ്പോ​ൾ അ​തു തെ​ളി​ഞ്ഞു. 15 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റി​ന് 72ലാ​യി കി​വീ​സ്. ക്രി​സ് മോ​റി​സി​ന്‍റെ ഡ​ബി​ൾ സ്ട്രൈ​ക്കി​ലൂ​ടെ റോ​സ് ടെ​യ്‌​ല​റും ടോം ​ല​താ​മും മ​ട​ങ്ങി​യ​തോ​ടെ പ​ത്തൊ​മ്പ​താം ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റി​ന് 80 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി അ​വ​ർ. മൂ​ന്നാ​മ​നാ​യി വ​ന്ന വി​ല്യം​സ​ൺ ടോ​പ് ഓ​ർ​ഡ​റി​ൽ ബാ​ക്കി. ഇ​ങ്ങ​നെ​യൊ​രു പി​ച്ചി​ൽ ചേ​സ് ചെ​യ്യു​ന്ന ഏ​തു ടീ​മും വി​ര​ണ്ടു​പോ​കും.
 
നീ​ഷ​മും വി​ല്യം​സ​ണും ത​ട്ടി​ക്ക​ളി​ച്ചു. മെ​ല്ലെ സ്കോ​ർ ഉ​യ​ർ​ന്നു. ആ​വ​ശ്യ​മാ​യ റ​ൺ റേ​റ്റ് അ​തി​ലേ​റെ ഉ​യ​ർ​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ ഡു ​പ്ലെ​സി​സി​ന്‍റെ അ​റ്റാ​ക്കി​ങ് ക്യാ​പ്റ്റ​ൻ​സി​യാ​ണ് മോ​റി​സി​നെ ര​ണ്ടാം സ്പെ​ല്ലി​നു കൊ​ണ്ടു​വ​ന്ന് സ്ലി​പ്പി​ൽ ആ​ളെ നി​ർ​ത്തി ക്യാ​ച്ചെ​ടു​പ്പി​ച്ച​ത്. നീ​ഷ​വും അ​ങ്ങ​നെ മ​ട​ങ്ങു​മ്പോ​ൾ മു​പ്പ​ത്തി​മൂ​ന്നാം ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 137 റ​ൺ​സി​ൽ. പി​ന്നെ​യും വേ​ണം 105 റ​ൺ​സ്. ഇ​നി​യെ​ന്തു നോ​ക്കാ​ൻ എ​ന്നു ക​ട്ട ന്യൂ​സി​ല​ൻ​ഡ് ആ​രാ​ധ​ക​ർ പോ​ലും ക​രു​തി​ക്കാ​ണും. അ​വി​ടെ നി​ന്നാ​ണ് നാ​യ​ക​നൊ​പ്പം ഗ്രാ​ൻ​ഡ്ഹോ​മി​ന്‍റെ ര​ക്ഷാ​ദൗ​ത്യം. 

ഈ​യൊ​രു പി​ച്ചി​ൽ 127 സ്ട്രൈ​ക്ക് റേ​റ്റി​ൽ 60 റ​ൺ​സ് മ​ത്സ​ര​ഗ​തി കീ​ഴ്മേ​ൽ മ​റി​ച്ചു. എ​ല്ലാം കൃ​ത്യ​മാ​യി അ​ള​ന്ന് വി​ല്യം​സ​ൺ ക്രീ​സി​ൽ നി​ന്നു. ആ​ഫ്രി​ക്ക​ൻ നി​ര​യി​ൽ നി​രാ​ശ വ​ള​ർ​ന്നു. താ​ളം പി​ഴ​ച്ചു. ആ​ഫ്രി​ക്ക​ൻ ഷോ​ർ​ട്ട് ബോ​ളു​ക​ളെ നി​ഷ്ക​രു​ണം പ്ര​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ഗ്രാ​ൻ​ഡ്ഹോം. റ​ബാ​ഡ​യെ​യും പെ​ഹ്‌​ലു​ക്‌​വാ​യോ​യെ​യും ഡീ​പ് സ്ക്വ​യ​ർ ലെ​ഗി​നു മു​ക​ളി​ലൂ​ടെ സി​ക്സ​റി​നു പ​റ​ത്തി​യ ഷോ​ട്ടു​ക​ൾ അ​തി​സൂ​പ്പ​ർ. ഇ​ങ്ങ​നെ​യൊ​രു ഹി​റ്റ​ർ ഇ​ല്ലാ​തെ പോ​യ​താ​ണ് ആ​ദ്യം ബാ​റ്റു ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്കോ​ർ 260 ക​ട​ത്താ​തി​രു​ന്ന​തും. ടോ​പ് സ്കോ​റ​ർ ദ​സ​ൻ (64 പ​ന്തി​ൽ 67 നോ​ട്ടൗ​ട്ട്) ഒ​ഴി​കെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ​യെ​ല്ലാം സ്ട്രൈ​ക്ക് റേ​റ്റ് 70ൽ ​താ​ഴെ​യാ​യി​രു​ന്നു. വാ​ല​റ്റ​ത്ത് കൂ​റ്റ​ന​ടി​ക്ക് ആ​ളു​മു​ണ്ടാ​യി​ല്ല. 

ഭാ​ഗ്യ സ​ഹാ​യം

ധീ​ര​നെ ഭാ​ഗ്യം തു​ണ​യ്ക്കു​മെ​ന്നാ​ണ​ല്ലോ. എ​ഴു​പ​തു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ട്ടു​ക​ള​ഞ്ഞ അ​വ​സ​ര​ങ്ങ​ളാ​ണ് കെ​യ്നി​നെ വി​ന്നി​ങ് ഷോ​ട്ടു വ​രെ​യെ​ത്തി​ച്ച​ത്. ഗ്രാ​ൻ​ഡ്ഹോം ന​ൽ​കി​യ പാ​തി അ​വ​സ​ര​വും മു​ത​ലാ​ക്കാ​നാ​യി​ല്ല.  അ​ഗ്ര​സീ​വ് ഫീ​ൽ​ഡി​ങ് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ്. 

അ​തി​ല്ലാ​ത്ത​തി​ന്‍റെ വി​ന അ​നു​ഭ​വി​ക്കു​ക ത​ന്നെ. താ​ഹി​ർ എ​റി​ഞ്ഞ മു​പ്പ​ത്തെ​ട്ടാം ഓ​വ​റും വി​ല്യം​സ​ൺ റ​ൺ ഔ​ട്ടാ​വേ​ണ്ടി​യി​രു​ന്ന നാ​ൽ​പ്പ​ത്തൊ​ന്നാം ഓ​വ​റും മ​റ​ക്കി​ല്ല ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ. താ​ഹി​റി​ന്‍റെ ഓ​വ​റി​ൽ എ​ഡ്ജെ​ടു​ത്ത് വി​ക്ക​റ്റ് കീ​പ്പ​റു​ടെ കൈ​യി​ലെ​ത്തി​യ പ​ന്തി​ൽ റി​വ്യൂ​വി​നു പോ​ലും മെ​ന​ക്കെ​ട്ടി​ല്ല ദ​ക്ഷി​ണാ​ഫ്രി​ക്ക. അ​തി​നു തു​നി​ഞ്ഞി​രു​ന്നെ​ങ്കി​ൽ അ​പ്പോ​ഴേ പ​വ​ലി​യ​നി​ലെ​ത്തി​യേ​നേ കി​വീ​സ് നാ​യ​ക​ൻ! അ​പ്പോ​ൾ 76 റ​ൺ​സി​ലാ​യി​രു​ന്നു കെ​യ്ൻ. 

കോ​ഹ്‌​ലി​യാ​യി​ല്ല കെ​യ്‌​ൻ 

പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ആ​മി​റി​ന്‍റെ ബൗ​ൺ​സ​റി​ൽ എ​ഡ്ജ് ഉ​റ​പ്പി​ച്ച് അ​മ്പ​യ​റു​ടെ തീ​രു​മാ​നം പോ​ലും കാ​ത്തു​നി​ൽ​ക്കാ​തെ പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങി​യ​ത് ഓ​ർ​ക്കു​ക. കോ​ഹ്‌​ലി​യു​ടെ വ്യ​ക്തി​ഗ​ത സ്കോ​ർ അ​പ്പോ​ൾ 77. കെ​യ്‌​നി​ന്‍റേ​തു​പോ​ലെ സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്നു കോ​ഹ്‌​ലി​യും. പ​ന്ത് ബാ​റ്റി​ൽ തൊ​ട്ടി​ല്ലെ​ന്ന് ടി​വി റി​പ്ലേ​ക​ൾ കാ​ണി​ച്ച​പ്പോ​ൾ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ നി​രാ​ശ​രാ​യെ​ങ്കി​ലും കോ​ഹ്‌​ലി​യു​ടെ മാ​ന്യ​ത പ്ര​ശം​സി​ക്ക​പ്പെ​ട്ടു.  കെ​യ്‌​ൻ എ​ന്തു​കൊ​ണ്ടു സ്വ​യം ക​യ​റി​പ്പോ​യി​ല്ല എ​ന്നു ചോ​ദി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കീ​പ്പ​ർ ഡി ​കോ​ക്ക് എ​ന്തു​കൊ​ണ്ട് എ​ഡ്ജ് ശ്ര​ദ്ധി​ച്ചി​ല്ല, ക്യാ​പ്റ്റ​ൻ എ​ന്തു​കൊ​ണ്ട് റി​വ്യൂ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്നൊ​ക്കെ​യാ​ണ് ആ​ഫ്രി​ക്ക​ക്കാ​ർ ചോ​ദി​ക്കേ​ണ്ട​ത്. വി​ട്ടു​ക​ള​ഞ്ഞ ക്യാ​ച്ചു​ക​ൾ, ലൂ​സ് ഡെ​ലി​വ​റി​ക​ൾ, എ​ക്സ്ട്രാ ബോ​ളു​ക​ളും റ​ൺ​സു​ക​ളും... പി​ഴ​വു​ക​ളോ​ർ​ത്തു ക​ര​യാ​നേ ക​ഴി​യൂ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക്. ലോ​ക​ക​പ്പി​ൽ എ​ന്നും അ​താ​ണ് അ​വ​രു​ടെ വി​ധി. 
 
അ​വ​ർ ആ​ദ്യ​മാ​യി​റ​ങ്ങി​യ 1992ലെ ​ലോ​ക​ക​പ്പി​ൽ തു​ട​ങ്ങി​യ​താ​ണ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ സെ​മി​യി​ൽ 13 പ​ന്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ജ​യി​ക്കാ​ൻ 22 റ​ൺ​സ് വേ​ണ്ടി​യി​രു​ന്ന​പ്പോ​ഴാ​ണു മ​ഴ വ​ന്ന​ത്. 10 മി​നി​റ്റു ക​ഴി​ഞ്ഞ് വീ​ണ്ടും ഇ​റ​ങ്ങി​യ​പ്പോ​ൾ മ​ഴ​നി​യ​മ പ്ര​കാ​രം ഒ​രു പ​ന്തി​ൽ 21 റ​ൺ​സ് വേ​ണ​മാ​യി​രു​ന്നു അ​ന്ന്. പേ​സ​ർ​മാ​രു​ടെ പ​റു​ദീ​സ​യി​ൽ ഡൊ​ണാ​ൾ​ഡി​നെ ക​ര​യ്ക്കി​രു​ത്തി സ്പി​ന്ന​റെ​യി​റ​ക്കി തോ​റ്റു പു​റ​ത്താ​യ​തും നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ളി​ൽ ടൈ​ക​ളി​ൽ കു​ടു​ങ്ങി തോ​റ്റു ക​ളം വി​ട്ട​തു​മെ​ല്ലാം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ലോ​ക​ക​പ്പ് ദു​ര​ന്ത ച​രി​ത്ര​ത്തി​ലു​ണ്ട്.  


വാർത്തകൾ

Sign up for Newsletter



top