21
July 2019 - 1:12 pm IST

Download Our Mobile App

Flash News
Archives

Market

tamilnadu-tries-to-catch-up-kerala-small-scale-business

വ്യ​വ​സാ​യ​ങ്ങ​ള്‍ അ​തി​ര്‍ത്തി ക​ട​ത്താ​ന്‍ സം​ഘ​ടി​ത ശ്ര​മം

Published:20 June 2019

വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​കാ​ന്‍ കേ​ര​ളം കൊ​ണ്ടു​പി​ടി​ച്ച് ശ്ര​മം ന​ട​ത്തു​മ്പോ​ള്‍ സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പ​റി​ച്ച് ന​ടാ​ന്‍ സം​ഘ​ടി​ത നീ​ക്കം.

പാ​ല​ക്കാ​ട്: വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​കാ​ന്‍ കേ​ര​ളം കൊ​ണ്ടു​പി​ടി​ച്ച് ശ്ര​മം ന​ട​ത്തു​മ്പോ​ള്‍ സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പ​റി​ച്ച് ന​ടാ​ന്‍ സം​ഘ​ടി​ത നീ​ക്കം. കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഓ​ഫ​ര്‍ ചെ​യ്ത് ത​മി​ഴ്നാ​ട് സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും ചി​ല ഏ​ജ​ന്‍സി​ക​ളു​മാ​ണ് ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍  ല​ഭി​ക്കു​ന്ന​തി​ന്‍റെ പ​ത്തി​ലൊ​ന്ന് വി​ല​യ്ക്ക് അ​വി​ടെ ഭൂ​മി കി​ട്ടും. വൈ​ദ്യു​തി​യും മു​ട​ങ്ങാ​തെ ല​ഭി​ക്കും. വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളും വ്യ​വ​സാ​യ സൗ​ഹൃ​ദ​ത്തി​ന് പേ​രു​കേ​ട്ട കേ​ര​ള​ത്തി​ലെ ത​ന്നെ ചി​ല പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളു​ടെ പ്ര​സ്താ​വ​ന​ക​ളും ഇ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ഞ്ചി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ല്‍ ഇ​വ​രു​ടെ പ്ര​വ​ര്‍ത്ത​നം. എ​ന്നാ​ല്‍ ഇ​ത് മു​ന്നി​ല്‍ ക​ണ്ട് ഒ​രു ന​ട​പ​ടി​യും സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഞ്ചി​ക്കോ​ട്ടെ തൊ​ഴി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​യാ​ണ് നി​ല​വി​ലെ ശ്ര​മം. കേ​ര​ള​ത്തി​ലെ മൊ​ത്തം സ്ഥി​തി​യും ഇ​തേ രീ​തി​യി​ലാ​ണെ​ന്നാ​ണ് പ്ര​ച​ര​ണം. ക​ഞ്ചി​ക്കോ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വ​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ ത​ക​ര്‍ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​വും. നി​ല​വി​ല്‍ ക​ഞ്ചി​ക്കോ​ട് സ​മ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. അ​തു​പോ​ലെ വ​ന്‍കി​ട വ്യ​സാ​യ​ങ്ങ​ള്‍ക്ക് പ്ര​ഖ്യാ​പി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ ചെ​റു​കി​ട​ക്കാ​ര്‍ക്ക് ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top