14
November 2019 - 2:40 pm IST

Download Our Mobile App

Flash News
Archives

Yoga

specialties-and-benefits-of-yoga

മ​ന​സ് ശ​രീ​രം ആ​ന​ന്ദം

Published:21 June 2019

യോ​​ഗാ​​സ​​ന​​ത്തി​​നു ‌വ്യാ​​യാ​​മ​​ങ്ങ​​ളെ​​ക്കാ​​ള്‍ എ​​ടു​​ത്തു പ​​റ​​യാ​​വു​​ന്ന ഒ​​രു​പാ​​ട് മെ​​ച്ച​​ങ്ങ​​ളു​​ണ്ടെ​​ന്ന്  ആ​​ധു​​നി​​ക പ​​ഠ​​ന​​ങ്ങ​​ള്‍ തെ​​ളി​​യി​​ക്കു​​ന്നു.ബാ​​ല്യം തൊ​​ട്ട് ജീ​​വി​​താ​​വ​​സാ​​നം വ​​രെ തു​​ട​​രാ​​ന്‍ ക​​ഴി​​യു​​ന്ന വ്യാ​​യാ​​മ​​മാ​​ണ് യോ​​ഗ.

യോ​​ഗാ​​സ​​ന​​ത്തി​​നു ‌വ്യാ​​യാ​​മ​​ങ്ങ​​ളെ​​ക്കാ​​ള്‍ എ​​ടു​​ത്തു പ​​റ​​യാ​​വു​​ന്ന ഒ​​രു​പാ​​ട് മെ​​ച്ച​​ങ്ങ​​ളു​​ണ്ടെ​​ന്ന്  ആ​​ധു​​നി​​ക പ​​ഠ​​ന​​ങ്ങ​​ള്‍ തെ​​ളി​​യി​​ക്കു​​ന്നു.ബാ​​ല്യം തൊ​​ട്ട് ജീ​​വി​​താ​​വ​​സാ​​നം വ​​രെ തു​​ട​​രാ​​ന്‍ ക​​ഴി​​യു​​ന്ന വ്യാ​​യാ​​മ​​മാ​​ണ് യോ​​ഗ. പ്രാ​​യ​​ത്തി​​നും വ്യ​​ക്തി​​ക​ളു​​ടെ സൗ​​ക​​ര്യ​​ത്തി​​നും അ​​നു​​സ​​രി​​ച്ച് വി​​വി​​ധ ആ​സ​​ന​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ക്കാം.ആ​​സ​​ന​​ങ്ങ​​ള്‍ പേ​​ശി​​ക​​ളെ അ​യ​​വു​​ള്ള​​താ​​ക്കു​​മ്പോ​​ള്‍ മ​​റ്റു കാ​​യി​​ക​​ക​​ല​​ക​​ള്‍ പേ​​ശി​​ക​​ളെ കാ​​ഠി​​ന്യ​​മു​​ള്ള​​താ​​ക്കു​​ന്നു.ശ​​രീ​​ര​​ത്തി​​ന്മേ​​ലു​​ള്ള നി​​യ​​ന്ത്ര​​ണ​​ത്തി​​നും മ​​നോ​​നി​​യ​​ന്ത്ര​​ണ​​ത്തി​​നും സ​​ഹാ​​യി​​ക്കു​​ന്നു.

ആ​​സ​​ന​​ങ്ങ​​ളോ​​ടൊ​​പ്പം ത​​ന്നെ പ്രാ​​ണാ​​യാ​​മം കൂ​​ടി ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ ശ്വാ​​സ നി​​യ​​ന്ത്ര​​ണ​വും അ​​തു​​വ​​ഴി​​യു​​ള്ള മ​​റ്റു പ്ര​​യോ​​ജ​​ന​​ങ്ങ​​ളും ല​​ഭി​​ക്കു​​ന്നു. യോ​​ഗാ​​സ​​ന​​ങ്ങ​​ള്‍ ശ​രീ​ര​ത്തി​ന് ഊ​​ര്‍ജം ശേ​​ഖ​​രി​​ക്കു​​മ്പോ​​ള്‍ മ​​റ്റു കാ​​യി​​ക​​ക​​ല​​ക​​ള്‍ ഊ​​ര്‍ജ​​ത്തെ പു​​റം​​ത​​ള്ളു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. അ​​തു​​കൊ​​ണ്ട് യോ​​ഗ ചെ​​യ്യു​​ന്ന​​വ​​ര്‍ക്ക് കു​​റ​​ച്ച് ആ​​ഹാ​​രം ക​​ഴി​​ച്ചാ​​ല്‍ മ​​തി​​യാ​​കും. യോ​​ഗാ​​സ​​നം ചി​​കി​​ത്സാ രീ​​തി കൂ​​ടി​​യാ​​ണ്. യോ​​ഗാ​​ചാ​​ര്യ​​ന്മാ​​രു​​ടെ നി​​ർ​ദേ​​ശ​​പ്ര​​കാ​​രം രോ​​ഗി​​ക​​ള്‍ ആ​​സ​​നം അ​​ഭ്യ​​സി​​ച്ചാ​​ല്‍ പ​​ല രോ​​ഗ​​ങ്ങ​​ള്‍ക്കും ശ​​മ​​ന​​മു​​ണ്ടാ​​കും. രോ​​ഗ​​മി​​ല്ലാ​​ത്ത​​വ​​ര്‍ക്കു രോ​​ഗ​​പ്ര​​തി​​രോ​​ധ ചി​​കി​​ത്സ​യും. യോ​​ഗാ​​സ​​ന​​ങ്ങ​​ള്‍ വി​​ശ്ര​​മ​​വേ​​ള​​ക​​ളി​​ലെ വി​​നോ​​ദം കൂ​​ടി​​യാ​​ണ്.

യോ​​ഗ​​യും വി​​ദ്യാ​​ർ​ഥി​​ക​​ളും 

കു​​ട്ടി​​ക​​ള്‍ക്കു​​ള്ള ക്ഷീ​​ണം, മ​​ടി, മാ​​ന​​സി​​ക​​പി​​രി​​മു​​റു​​ക്കം, അ​​കാ​​ര​​ണ​​ഭ​​യം, പ്ര​​തി​​സ​​ന്ധി​​ക​​ളെ നേ​​രി​​ടാ​​നു​​ള്ള ആ​​ത്മ​​വി​​ശ്വാ​​സ​​ക്കു​​റ​​വ്, അ​​ക്ര​​മ​​വാ​​സ​​ന എ​​ന്നി​​വ ഇ​​ല്ലാ​​താ​​ക്കി ശു​​ഷ്കാ​​ന്തി​​യു​​ള​​ള​​വ​​രാ​​ക്കി മാ​​റ്റാ​​ന്‍ യോ​​ഗാ​​പ​​രി​​ശീ​​ല​​നം കൊ​​ണ്ട് ക​​ഴി​​യും. പ​​ഠി​​ക്കാ​​നി​​രി​​ക്കു​​മ്പോ​​ള്‍ മ​​ന​​സി​​നെ ഏ​​കാ​​ഗ്ര​​മാ​​ക്കാ​​നും എ​​ളു​​പ്പം മ​​ന​​സി​​ലു​​റ​​പ്പി​​ക്കാ​​നും സാ​​ധി​​ക്കു​​ന്നു.

യോ​ഗ എ​ന്ന ശ​ക്തി

  • സ​​ര്‍വ വ്യാ​​ധി വി​​നാ​​ശ​​നം: എ​​ല്ലാ രോ​​ഗ​​ങ്ങ​​ളെ​​യും ന​​ശി​​പ്പി​​ക്കു​​ന്നു.
  • കാ​​യ​​സ്യ കൃ​​ശ​​താ കാ​​ന്തി: ശ​​രീ​​ര​​ത്തി​​ന് ഒ​​തു​​ക്ക​​വും ഭം​​ഗി​​യും ന​​ല്‍കു​​ന്നു.
  • ജ​​ന​​യ​​തി ജ​​ഠ​​രാ​​ഗ്നിം ജീ​​ര്യ​​തേ കാ​​ള​​കൂ​​ടം: ദ​​ഹ​​ന​​ശ​​ക്തി വ​​ർ​ധി​​പ്പി​​ക്കു​​ന്നു. കാ​​ള​​കൂ​​ടം പോ​​ലു​​ള്ള.ഉ​​ഗ്ര​​വി​​ഷ​​ത്തെ​​പോ​​ലും അ​​മൃ​​തു​​പോ​​ലെ ദ​​ഹി​​പ്പി​​ക്കു​​ന്നു.
  • സ്ഥൈ​​ര്യം ആ​​രോ​​ഗ്യം അം​​ഗ​​ലാ​​വ​​ണ്യം: മ​​നഃ​​സ്ഥൈ​​ര്യ​​വും ആ​​രോ​​ഗ്യ​​വും അം​​ഗ​​ലാ​​വ​​ണ്യ​​വും സി​​ദ്ധി​​ക്കു​​ന്നു.

അ​​ഷ്ടാം​​ഗ​​ങ്ങ​​ള്‍

യ​​മം, നി​​യ​​മം, ആ​​സ​​നം, പ്രാ​​ണാ​​യാ​​മം, പ്ര​​ത്യാ​​ഹാ​​രം, ധാ​​ര​​ണ, ധ്യാ​​നം, സ​​മാ​​ധി. ഇ​​വ​യി​ൽ ആ​​ദ്യ നാ​​ല് ശാ​​രീ​​രി​​ക,​ മാ​​ന​​സി​​ക​ അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളും അ​​ഭ്യാ​​സ​​ങ്ങ​​ളും അ​ടു​ത്ത നാ​ല് ആ​​ത്മീ​​യ സാ​​ധ​​ന​​ക​​ളു​​മാ​​ണ്.

യ​മ​ത്തി​ൽ 5 കാ​ര്യ​ങ്ങ​ൾ

1. അ​​ഹിം​​സ: മ​​ന​​സാ, വാ​​ചാ, ക​​ര്‍മ​ണാ ഒ​​ന്നി​​നെ​​യും ഉ​​പ​​ദ്ര​​വി​​ക്കാ​​തി​​രി​​ക്കു​​ക.

2. സ​​ത്യം: വാ​​ക്കു​​ക​​ളും വി​​ചാ​​ര​​ങ്ങ​​ളും സ​​ത്യ​​ത്തി​​ല്‍ അ​​ധി​​ഷ്ഠി​​ത​​മാ​​യി​​രി​​ക്കു​​ക.

3. അ​​സ്തേ​​യം: അ​​ര്‍ഹ​​ത​​യി​​ല്ലാ​​ത്ത​​തൊ​​ന്നും ആ​​ഗ്ര​​ഹി​​ക്കാ​​തി​​രി​​ക്കു​​ക.

4. അ​​പ​​രി​​ഗ്ര​​ഹം: ദു​​ര്‍മോ​​ഹ​​ങ്ങ​​ള്‍ വ​​ച്ചു പു​​ല​​ര്‍ത്താ​​തി​​രി​​ക്കു​​ക.

5. ബ്ര​​ഹ്മ​​ച​​ര്യം: മ​​ന​​സാ, വാ​​ചാ, ക​​ര്‍മ​​ണാ യാ​​തൊ​​ന്നും ദു​​രു​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​തി​​രി​​ക്കു​​ക.

നി​​യ​​മ​​ത്തി​​ലും 5 കാ​​ര്യ​​ങ്ങ​​ള്‍

1. ശൗ​​ചം: ശ​​രീ​​രം, വി​​ചാ​​രം, വാ​​ക്ക്, പ്ര​​വൃ​​ത്തി എ​​ന്നി​​വ​​യെ​​ല്ലാം ശു​​ചി​​യാ​​യി​​രി​​ക്ക​​ണം. മ​​ന​​സി​​നെ നി​​ഷ്ക​​ള​​ങ്ക​​മാ​​ക്കി വ​​യ്ക്കു​​ക.

2. സ​​ന്തോ​​ഷം: എ​​ല്ലാ​​യ്പ്പോ​​ഴും സ​​ന്തോ​​ഷ​​ത്തി​​ലാ​​യി​​രി​​ക്കു​​ക. ചു​​ണ്ടി​​ല്‍ മ​​ന്ദ​​ഹാ​​സം നി​​ല​​നി​​ര്‍ത്തു​​ക.

3. ത​​പ​​സ്: കൃ​​ത്യ​​നി​​ഷ്ഠ, പ​​രി​​ശ്ര​​മ​​ശീ​​ലം, ആ​​ത്മ​​വി​​ശ്വാ​​സം, ക​​ട​​മ​​ക​​ളും ക​​ര്‍ത്ത​​വ്യ​​ങ്ങ​​ളും യ​​ഥാ​​സ​​മ​​യം അ​​നു​​ഷ്ഠി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ത​​പ​​സാ​​ണ്.

4. സാ​​ദ്ധ്യാ​​യം: നാം ​ന​മ്മെ​ത്ത​ന്നെ പ​​ഠി​​ക്കു​​ക, വി​​ല​​യി​​രു​​ത്തു​​ക, തെ​​റ്റു ചെ​​യ്താ​​ല്‍ ത​​ക്ക​​താ​​യ പ്രാ​​യ​​ശ്ചി​​ത്തം ചെ​​യ്യു​​ക, തെ​​റ്റ് ആ​​വ​​ര്‍ത്തി​​ക്കാ​​തി​​രി​​ക്ക​​ല്‍.

5. ഈ​​ശ്വ​ര പ്ര​​തി​നി​​ധാ​​നം: എ​​ല്ലാ ക​​ര്‍മ​​ങ്ങ​​ളും ഈ​​ശ്വ​​രാ​​ത്മ​​ബോ​​ധ​​ത്തി​​ല്‍ അ​​നു​​ഷ്ഠി​​ക്കു​​ക.

ആ​​സ​​ന​​ങ്ങ​​ള്‍ 

പ​​ത​​ഞ്ജ​​ലി യോ​​ഗ​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ പ​​ടി​​യാ​​ണ് ആ​​സ​​ന​​ങ്ങ​​ള്‍. ധ്യാ​​നം ചെ​​യ്യു​​ന്ന​​യാ​ൾ അ​​നു​​ഷ്ഠി​​ക്കേ​​ണ്ട ഇ​​രു​​പ്പ് അ​​ഥ​​വാ ശ​​രീ​​ര​​നി​​ല​​യാ​​ണ് ആ​​സ​​നം. സ്ഥി​​ര​​മാ​​യും സു​​ഖ​​മാ​​യും ഉ​​ള്ള ഇ​​രി​​പ്പാ​​ണ് ആ​​സ​​നം.

പ്രാ​​ണാ​​യാ​​മം

ക്ര​​മീ​​ക​​രി​​ക്ക​​പ്പെ​​ട്ട ശ്വാ​​സോ​​ച്ഛ്വാ​​സ​​മാ​​ണു പ്രാ​​ണാ​​യാ​​മം. ശ​​രീ​​ര​​ത്തി​​ലെ ദു​​ഷി​​ച്ച വാ​​യു​​വി​​നെ പ​​ര​​മാ​​വ​​ധി പു​​റ​​ത്തേ​​ക്കു ത​​ള്ളു​​ന്ന​​തി​​നും ഓ​​ക്സി​​ജ​​ൻ പ​​ര​​മാ​​വ​​ധി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും ഉ​​ത​​കു​​ന്ന ത​​ര​​ത്തി​​ലാ​​ണു പ്രാ​​ണാ​​യാ​​മം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്രാ​​ണാ​​യാ​​മ​​ത്തി​​ലൂ​​ടെ നി​​യ​​ന്ത്രി​​ത ശ്വ​​സ​​നം വ​​ഴി പ്രാ​​ണ​​ന്‍ സ​​ഞ്ച​​രി​​ച്ച് ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വു​​മാ​​യ ചൈ​​ത​​ന്യ​​ത്തെ നൂ​​റി​​ര​​ട്ടി​​യാ​​യി വ​​ർ​ധി​​പ്പി​​ക്കു​​ന്നു.

പ്ര​​ത്യാ​​ഹാ​​രം

ക​​ണ്ണി​​ന് ഇ​​ഷ്ട​​പ്പെ​​ട്ട​​തെ​​ല്ലാം കാ​​ണു​​വാ​​നും ചെ​​വി​​ക്ക് മ​​ധു​​ര​​ശ​​ബ്ദ​​ങ്ങ​​ള്‍ ആ​​സ്വ​​ദി​​ക്കാ​​നും മൂ​​ക്കി​​ന് സു​​ഗ​​ന്ധ​​ങ്ങ​​ള്‍ ആ​​സ്വ​​ദി​​ക്കാ​​നും നാ​​വി​​ന് രു​​ചി​​ക​​ര​​മാ​​യ​​ത് തി​​ന്നാ​​നു​​മു​​ള്ള ആ​​ഗ്ര​​ഹ​​മു​​ണ്ട്. ഈ ​​താ​​ല്പ​​ര്യ​​മാ​​ണ് ആ​​ഹാ​​രം. ഇ​​ന്ദ്രി​​യ​​ങ്ങ​​ളു​​ടെ ഇ​​ത്ത​​രം ആ​​ഗ്ര​​ഹ​​ങ്ങ​​ളെ​​യും അ​​തു​​വ​​ഴി മ​​ന​​സി​​നെ​​യും നി​​യ​​ന്ത്രി​​ക്കു​​ന്ന​​താ​​ണ് പ്ര​​ത്യാ​​ഹാ​​രം.

ധാ​​ര​​ണ

ഒ​​രു വി​​ഷ​​യ​​ത്തി​​ല്‍ ത​​ന്നെ മ​​ന​​സി​​ന്‍റെ​​യും ശ​​രീ​​ര​​ത്തി​​ന്‍റെ​​യും ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്ക​​ലാ​​ണു ധാ​​ര​​ണ. ഇ​​തു മ​​നഃ​ശ​​ക്തി വ​ർ​ധി​​പ്പി​​ക്കും.

ധ്യാ​​നം

മ​​ന​​സി​​നെ​​യും ശ​​രീ​​ര​​ത്തെ​​യും ദൃ​ഢ​മാ​​ക്കി ജീ​​വാ​​ത്മാ- പ​​ര​​മാ​​ത്മാ​​ബ​​ന്ധം സ്ഥാ​​പി​​ക്ക​​ലാ​​ണു ധ്യാ​​നം.

സ​​മാ​​ധി

ജീ​​വാ​​ത്മാ​​വും പ​​ര​​മാ​​ത്മാ​​വും ഏ​​കീ​​കൃ​​ത​​മാ​​കു​​ന്ന അ​​വ​​സ്ഥ​​യാ​​ണ് സ​​മാ​​ധി.

യോ​ഗ ല​ക്ഷ​ണം

വ​​പുഃ കൃ​​ശ​​ത്വം വ​​ദ​​നേ പ്ര​​സ​​ന്ന​​ത 
നാ​​ദ​​സ്ഫു​​ട​​ത്വം ന​​യ​​നേ​​ഷ്ഠ നി​​ര്‍മ​ലേ 
അ​​രോ​​ഗ​​താ ബി​​ന്ദു ജ​​യോ​​ഗ്നി ദീ​​പ​​നം 
നാ​​ഡീ​​വി​​ശു​​ദ്ധ​​ത ഹ​​ഠ യോ​​ഗ ല​​ക്ഷ​​ണം

ഒ​​തു​​ങ്ങി​​യ ശ​​രീ​​രം, പ്ര​​സ​​ന്ന​​മാ​​യ മു​​ഖം, ശ​​ബ്ദ​​സ്ഫു​​ട​​ത, നി​​ര്‍മ​ല​​മാ​​യ ക​​ണ്ണു​​ക​​ള്‍, രോ​​ഗ​​വി​​മു​​ക്ത​​മാ​​യ ശ​​രീ​​രം, ശു​​ക്ല​​സ്ര​​വ​​ണ നി​​യ​​ന്ത്ര​​ണം, ഉ​​ജ്വ​​ല​​മാ​​യ ദ​​ഹ​​ന​​ശ​​ക്തി, നാ​​ഡീ ഞ​​ര​​മ്പു​​ക​​ളു​​ടെ പ​​രി​​ശു​​ദ്ധി ഇ​​തെ​​ല്ലാ​​മാ​​ണ് യോ​​ഗ ചെ​​യ്യു​​ന്ന​​വ​​രു​​ടെ ല​​ക്ഷ​​ണ​​ങ്ങ​​ള്‍.പ​​ത​​ഞ്ജ​​ലി​​യു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ല്‍ മാ​​ന​​സി​​ക വ്യാ​​പാ​​ര​​ങ്ങ​​ളു​​ടെ’ പൂ​​ര്‍ണ നി​​യ​​ന്ത്ര​​ണ​​മാ​​ണു യോ​​ഗ. ഇ​​തി​​നു ദീ​​ര്‍ഘ​​കാ​​ല​​ത്തെ നി​​ര​​ന്ത​​ര അ​​ഭ്യ​​സ​​നം ആ​​വ​​ശ്യ​​മാ​​ണ്. അ​​ഭ്യാ​​സ​​ത്തി​​ല്‍ കു​​റേ​ ഭാ​​ഗം കാ​​യി​​ക​​വും ഏ​​റി​​യ​​ഭാ​​ഗ​​വും മാ​​ന​​സി​​ക​​വു​​മാ​​ണ്. 

 യോ​​ഗ​​യ്ക്കു​​മാ​​ത്ര​​മു​​ള്ള പ്ര​​ത്യേ​​ക​​ത​​ക​​ള്‍

  • യോ​​ഗ ചെ​​യ്യാ​​ന്‍ മ​​റ്റു​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​മി​​ല്ല.
  • ഒ​​രാ​​ള്‍ക്ക് ത​​ന്നെ ചെ​​യ്യാം.
  • ശ​​രീ​​രോ​​ർ​ജം ഒ​​ട്ടും ന​​ഷ്ട​​മാ​​കു​​ന്നി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ യോ​​ഗ ചെ​​യ്തു ക​​ഴി​​ഞ്ഞാ​​ല്‍ ക്ഷീ​​ണ​​മ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നി​​ല്ല. ഊ​​ര്‍ജ​സ്വ​​ല​​രാ​​യി​​രി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നു.
  • ശ​​രീ​​ര​​ത്തി​​നു​​മാ​​ത്ര​​മ​​ല്ല മ​​ന​​സി​​നും ഉ​​ന്മേ​​ഷം ല​​ഭി​​ക്കു​​ന്നു.
  • ബാ​​ല്യം, കൗ​​മാ​​രം, യൗ​​വ​നം, വാ​​ർ​ധ​​ക്യം എ​​ന്നി​ങ്ങ​നെ ഏ​​തു പ്രാ​​യ​​ക്കാ​​ര്‍ക്കും അ​​ഭ്യ​​സി​​ക്കാം.
  • എ​​ല്ലാ​​യ്​​പ്പോ​​ഴും ഗു​​രു​​സാ​​ന്നി​​ധ്യം ആ​​വ​​ശ്യ​​മി​​ല്ല. അ​​തു​​കൊ​​ണ്ട് വീ​​ട്ടി​​ല്‍ വ​ച്ചും അ​​ഭ്യ​​സി​​ക്കാം.
  • ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ളെ​​യും ഗ്ര​​ന്ഥി​​ക​​ളെ​​യും ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്നു.
  • ആ​​ത്മീ​​യ​​മാ​​യ ഉ​​ണ​​ര്‍വ് ല​​ഭി​​ക്കു​​ന്നു. 
  • ശ​​രീ​​ര സൗ​​ന്ദ​​ര്യം നി​​ല​​നി​​ര്‍ത്താ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്നു.
  • സ്ത്രീ ​​പു​​രു​​ഷ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ അ​​ഭ്യ​​സി​​ക്കാം.
  • പ​​ണ​​ച്ചെ​​ല​​വി​​ല്ല
  • കു​​ട്ടി​​ക​​ളു​​ടെ പ​​ഠ​​ന​​ത്തെ സ​​ഹാ​​യി​​ക്കു​​ന്നു.

വാർത്തകൾ

Sign up for Newsletter



top