Published:21 June 2019
ഇന്ന് ലോക സംഗീത ദിനമാണ്. പ്രശസ്ത ഗായിക ആശ ബോസ്ലേയ്ക്ക് മാമ്പഴം സമ്മാനിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗായകനും ഗാനരചയിതാവുമായ അനുപം റോയ്. എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ആശ ബോസ്ലേയ്ക്ക് മാമ്പഴം സമ്മാനിക്കുമെന്ന് കരുതിയിട്ടില്ല എന്നാണ് അനുപം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ തുടങ്ങിയവരും ലോക സംഗീത ദിനത്തിൽ ആശംസകൾ നേർന്നിട്ടുണ്ട്. ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 ന് സംഗീത ദിനമായി ആചരിക്കാൻ നിർദേശിച്ചത്.
1982 ൽ ഫ്രാൻസ് ഈ ദിവസം സംഗീത ദിനമായി ആചരിച്ചു. അന്നു മുതൽ ജൂൺ 21 ലോകം മുഴുവൻ സംഗീത ദിനമായി ആചരിക്കാൻ തുടങ്ങി.
Never in my wildest dreams did I see myself presenting mangoes to @ashabhosle - all thanks to @sourendrom @soumyojitdas @paponmusic #sumith and @Singer_kaushiki seen in the picture, in solidarity as I achieve this wonderful feat.