24
July 2019 - 6:49 am IST

Download Our Mobile App

Flash News
Archives

Crime

child-abuse

ബാ​ല​ഭ​വ​നി​ൽ പീ​ഡ​നം ; കു​ട്ടി​ക​ൾ ഒ​ളി​ച്ചോ​ടി, വാ​ർ​ഡ​ൻ അ​റ​സ്റ്റി​ൽ

Published:21 June 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

സ്ഥാ​പ​ന​ത്തി​ൽ നി​ന്ന‌ു ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ​യാ​യി ര​ക്ഷ​പെ​ട്ടോ​ടി​യ കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ന​ട​ത്തി​യ  വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. കു​ട്ടി​ക​ളെ ചൂ​ര​ലു​കൊ​ണ്ടും അ​ല്ലാ​തെ​യും മ​ർ​ദി​ക്കാ​റു​ണ്ടെ​ന്നും ക​ഴു​ത്തി​ൽ പി​ടി​മു​റു​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. 

കൊ​ച്ചി: ബാ​ല​ഭ​വ​നി​ൽ കു​ട്ടി​ക​ൾ ക്രൂ​ര പീ​ഡ​ന​ത്തി​ന് വി​ധേ‍യ​രാ​കു​ന്നെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നു വാ​ർ​ഡ​ൻ അ​റ​സ്റ്റി​ൽ. കോ​ത​മം​ഗ​ലം തൃ​ക്കാ​രി​യൂ​ർ പ്ര​ഗ​തി ബാ​ല​ഭ​വ​നി​ലെ വാ​ർ​ഡ​ൻ തൃ​ശൂ​ർ ആ​മ്പ​ല്ലൂ​ർ വെ​ണ്ടൂ​ർ പ​ള്ളി​വ​ള​പ്പി​ൽ പി.​കെ. സു​ബ്ര​ൻ (58) ആ​ണ് കോ​ത​മം​ഗ​ലം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കു​ട്ടി​ക​ളെ ആ​ക്ര​മി​ക്ക​ൽ, ആ​യു​ധം കൊ​ണ്ടോ, അ​ല്ലാ​തെ​യോ മു​റി​വേ​ൽ​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക‌് ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 323, 324 വ​കു​പ്പു​ക​ളും ബാ​ലാ​വ​കാ​ശ നി​യ​മ​ത്തി​ലെ 75ാം വ​കു​പ്പും ചു​മ​ത്തി​യാ​ണ‌് അ​റ​സ്റ്റ്. 

സ്ഥാ​പ​ന​ത്തി​ൽ നി​ന്ന‌ു ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ​യാ​യി ര​ക്ഷ​പെ​ട്ടോ​ടി​യ കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ന​ട​ത്തി​യ  വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. കു​ട്ടി​ക​ളെ ചൂ​ര​ലു​കൊ​ണ്ടും അ​ല്ലാ​തെ​യും മ​ർ​ദി​ക്കാ​റു​ണ്ടെ​ന്നും ക​ഴു​ത്തി​ൽ പി​ടി​മു​റു​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. 

ക​ഴി​ഞ്ഞ 17നു ​രാ​ത്രി ‌സ്ഥാ​പ​ന​ത്തി​ൽ നി​ന്ന‌ു ര​ക്ഷ​പെ​ട്ട മൂ​ന്നു കു​ട്ടി​ക​ളെ പൊ​ലീ​സ‌് ക​ണ്ടെ​ത്തി ന​ട​ത്തി​പ്പു​കാ​ർ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചി​രു​ന്നു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ സ​ഹോ​ദ​ര​നും മ​റ്റു മൂ​ന്നു കു​ട്ടി​ക​ളും 19നു ​വീ​ണ്ടും ര​ക്ഷ​പെ​ട്ടോ​ടി. ഇ​വ​രെ എ​ട്ടു​മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്ന‌ാ​ണു ക​ണ്ടെ​ത്തി​യ​ത്. പേ​ടി​ച്ച​ര​ണ്ട‌ു മി​ണ്ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ കു​ട്ടി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. പൊ​ലീ​സ‌് ക​ണ്ടെ​ത്തു​മ്പോ​ൾ കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ഛർ​ദി​ച്ച‌് തീ​ർ​ത്തും അ​വ​ശ​നാ​യി​രു​ന്നു. കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച‌് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യാ​ണ‌ു മ​ജി​സ‌്ട്രേ​റ്റി​ന്‍റെ മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത‌്. കു​ട്ടി​ക​ളെ വ​ടി​കൊ​ണ്ടും അ​ല്ലാ​തെ​യും ശ​രീ​ര​മാ​സ​ക​ലം മ​ർ​ദി​ക്കാ​റു​ണ്ട‌്. കോ​ത​മം​ഗ​ലം പൊ​ലീ​സ‌് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഭ​യം​മൂ​ലം പീ​ഡ​ന​ത്തെ​ക്കു​റി​ച്ച‌് പ​റ​യാ​ൻ കു​ട്ടി​ക​ൾ ത​യാ​റാ​യി​ല്ല.  മ​ജി​സ‌്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴും ര​ക്ഷി​താ​ക്ക​ളോ​ടും ക്രൂ​ര​മ​ർ​ദ​ന​ത്തെ​ക്കു​റി​ച്ച‌ു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്താ​യ​ത്. 

കു​ട്ടി​ക​ളെ പെ​രു​മ്പാ​വൂ​ർ സ‌്നേ​ഹ​ജ്യോ​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക‌് മാ​റ്റി​യി​രു​ന്നു. കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​ന‌് കേ​സെ​ടു​ത്ത കോ​ത​മം​ഗ​ലം പൊ​ലീ​സ‌് സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​റ​സ്റ്റി​ലാ​യ സു​ബ്ര​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ ശാ​രീ‌​രി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രു​ൾ​പ്പെ​ടെ 26 ആ​ൺ​കു​ട്ടി​ക​ളാ​ണ‌ു സ്ഥാ​പ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ‌് ഇ​വ​ർ. 

മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും സം​ര​ക്ഷ​ണ​വും വാ​ഗ‌്ദാ​നം​ചെ​യ‌്ത‌് താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള കു​ട്ടി​ക​ൾ ര​ണ്ടു​ത​വ​ണ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന‌് ഇ​റ​ങ്ങി​യോ​ടി​യ​ത‌് സു​ര​ക്ഷാ വീ​ഴ‌്ച​യി​ലേ​ക്കാ​ണ‌് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത‌്.  വി​ഷു​വി​ന‌് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പീ​ഡ​ന​വി​വ​രം മ​ക​ൻ പ​റ​ഞ്ഞി​രു​ന്ന​താ​യും നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​ണ‌് വീ​ണ്ടും അ​ങ്ങോ​ട്ട‌് പ​റ​ഞ്ഞ​യ​ച്ച​തെ​ന്നും ര​ക്ഷ​പെ​ട്ടോ​ടി​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​വ‌് പ​റ​ഞ്ഞു. ഇ​ള​യ​കു​ട്ടി‍യെ മ​ർ​ദി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​മ്പ​തി​നും 12നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ‌് പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ ര​ക്ഷ​പ്പെ​ട്ട​ത‌്. കു​ട്ടി​ക​ളെ ഇ​നി സ്ഥാ​പ​ന​ത്തി​ലേ​ക്ക‌് അ​യ​യ്ക്കി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top