21
July 2019 - 12:39 pm IST

Download Our Mobile App

Flash News
Archives

Updates

kerala-co-operative-bank

സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന് ച​രി​ത്ര​നേ​ട്ടം; ടേ​ൺ​ഓ​വ​ർ 15432 കോ​ടി

Published:21 June 2019

# സ്വ​ന്തം ലേ​ഖ​ക​ൻ 

2001-06 കാ​ല​ത്തെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അ​നു​വ​ദി​ച്ചു ന​ൽ​കി​യ ക്ര​മ​ര​ഹി​ത​വും അ​ഴി​മ​തി നി​റ​ഞ്ഞ​തു​മാ​യ വാ​യ്പ​ക​ളെ തു​ട​ർ​ന്ന് അ​റ്റ​ന​ഷ്ട​ത്തി​ലാ​യ ബാ​ങ്ക് സ​മ്പൂ​ർ​ണ​മാ​യും ന​ഷ്ടം നി​ക​ത്തി ലാ​ഭം ന​ടു​ന്ന​ത് ഇ​പ്പോ​ഴാ​ണ്

തി​രു​വ​ന​ന്ത​പു​രം: 104 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന് ച​രി​ത്ര​നേ​ട്ടം. ബാ​ങ്കി​ന്‍റെ ബി​സി​ന​സ് ടേ​ൺ​ഓ​വ​ർ 15,432 കോ​ടി രൂ​പ​യി​ലെ​ത്തി​യ​താ​യി സ​ഹ​ക​ര​ണ​വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു. ബാ​ങ്കി​ന് 281.91 കോ​ടി രൂ​പ പ്ര​വ​ർ​ത്ത​ന ലാ​ഭം നേ​ടാ​നാ​യി. ഇ​ത് സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ്. 2001-06 കാ​ല​ത്തെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അ​നു​വ​ദി​ച്ചു ന​ൽ​കി​യ ക്ര​മ​ര​ഹി​ത​വും അ​ഴി​മ​തി നി​റ​ഞ്ഞ​തു​മാ​യ വാ​യ്പ​ക​ളെ തു​ട​ർ​ന്ന് അ​റ്റ​ന​ഷ്ട​ത്തി​ലാ​യ ബാ​ങ്ക് സ​മ്പൂ​ർ​ണ​മാ​യും ന​ഷ്ടം നി​ക​ത്തി ലാ​ഭം ന​ടു​ന്ന​ത് ഇ​പ്പോ​ഴാ​ണ്.

ബാ​ങ്കി​ന്‍റെ അ​റ്റ​ലാ​ഭം 72.39കോ​ടി​യാ​ണ്. നി​ര​വ​ധി ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ൾ അ​റ്റ​ന​ഷ്ട​ത്തി​ലേ​ക്കു വ​ഴി മാ​റു​മ്പോ​ഴാ​ണ് സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. സ​ഞ്ചി​ത​ന​ഷ്ടം സ​മ്പൂ​ർ​ണ​മാ​യും നി​ക​ത്താ​നാ​യ​തി​ലൂ​ടെ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ലാ​ഭ​ക്ഷ​മ​ത​യും മൂ​ല​ധ​ന പ​ര്യാ​പ്ത​ത​യു​മു​ള്ള സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്കാ​യി കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്ക് മാ​റി​ക്ക​ഴി​ഞ്ഞു​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

2018-19 സാ​മ്പ​ത്തി​ക വ​ർ​ഷം രാ​ജ്യ​ത്തെ സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ശ​രാ​ശ​രി ലാ​ഭം 31 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. റി​സ​ർ​വ് ബാ​ങ്ക് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ഒ​മ്പ​ത് ശ​ത​മാ​നം മൂ​ല​ധ​ന​പ​ര്യാ​പ്ത​ത​യാ​ണ് സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന് വേ​ണ്ട​തെ​ങ്കി​ൽ നി​ല​വി​ൽ 22. 54 ശ​ത​മാ​ന​മാ​ണ് കേ​ര​ള സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റേ​ത്. കേ​ര​ള​ത്തി​ലെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ല​യി​പ്പി​ച്ച് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത​വ​ർ ഉ​ന്ന​യി​ച്ച പ്ര​ധാ​ന വി​മ​ർ​ശ​നം ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ല​യി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്ന​താ​ണ്. ഈ ​വാ​ദ​ത്തെ​യെ​ല്ലാം നി​ഷ​ഭ​മാ​ക്കി​ക്കൊ​ണ്ടാ​ണ് 31.03.2019 ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് എ​ത്തി നി​ൽ​ക്കു​ന്ന​ത്. 210 കോ​ടി​യാ​ണ് ബാ​ങ്കി​ന്‍റെ കി​ട്ടാ​ക്ക​ട​മെ​ന്നും ഇ​ത് പി​രി​ച്ചെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ടെ​സ്റ്റി​ങ് ലാ​ബ്, സ​ഹ​ക​ര​ണ മാ​ർ​ക്ക്

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ലും ക​ൺ​സോ​ർ​ഷ്യം അ​ടി​സ്ഥാ​ന​ത്തി​ലും ത​യാ​റാ​ക്കു​ന്ന മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​മേ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വി​പു​ല​മാ​യ ഒ​രു ടെ​സ്റ്റി​ങ് ലാ​ബ് സ്ഥാ​പി​ക്കു​മെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഗു​ണ​നി​ല​വാ​രം പാ​ലി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​ഗ്മാ​ർ​ക്ക് മാ​തൃ​ക​യി​ൽ സ​ഹ​ക​ര​ണ മാ​ർ​ക്ക് ന​ൽ​കും. ഇ​തോ​ടൊ​പ്പം ഉ​ത്‌​പ​ന്ന​ങ്ങ​ൾ സ​ഹ​ക​ര​ണ ബ്രാ​ൻ​ഡി​ലൂ​ടെ സ​ഹ​ക​ര​ണ മാ​ർ​ക്ക​റ്റി​ങ് ശൃം​ഖ​ല പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​റ്റ​ഴി​ക്കു​ന്ന വി​പു​ല​മാ​യ സം​വി​ധാ​നം രൂ​പീ​ക​രി​ക്കും. 

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ത​മ്മി​ലും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ ത​മ്മി​ലും ക​ൺ​സോ​ർ​ഷ്യം രൂ​പീ​ക​രി​ച്ച് കാ​ർ​ഷി​ക അ​നു​ബ​ന്ധ ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കും. സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള സം​ഘ​ങ്ങ​ൾ​ക്ക് സ്വ​ന്തം നി​ല​യി​ൽ സ​ബ്‌​സി​ഡി​യ​റി സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കും. സം​സ്ഥാ​ന​ത്ത് സ​ങ്കീ​ർ​ണ്ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാ​ലി​ന്യ ശേ​ഖ​ര​ണ സം​സ്‌​ക​ര​ണ രം​ഗ​ത്ത് (പ്ര​ത്യേ​കി​ച്ച് ടൂ​റി​സം മേ​ഖ​ല​യി​ൽ) സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കും. 

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ആ​ധു​നി​ക നെ​ല്ല് സം​ഭ​ര​ണ സം​സ്‌​ക​ര​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി 26 പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സം​ഘ​ങ്ങ​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ക​ൺ​സോ​ർ​ഷ്യം പ​ദ്ധ​തി 2019-20 ൽ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. യു​വ​ത​ല​മു​റ​യെ സ​ഹ​ക​ര​ണ മേ​ഖ​ല​യു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കും. സം​സ്ഥാ​ന സ​ഹ​ക​ര​ണ നി​യ​മ​വും ച​ട്ട​വും നി​ല​വി​ൽ വ​ന്ന് 50 വ​ർ​ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് സ​ഹ​ക​ര​ണ നി​യ​മ​വും ച​ട്ട​വും സ​മ​ഗ്ര​മാ​യി പ​രി​ഷ്‌​ക​രി​ക്കും. സ​ഹ​ക​ര​ണ ഓ​ഡി​റ്റ് മാ​നു​വ​ൽ സ​മ്പൂ​ർ​ണ​മാ​യും പ​രി​ഷ്‌​ക​രി​ച്ച് കാ​ലോ​ചി​ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top