24
July 2019 - 6:00 am IST

Download Our Mobile App

Flash News
Archives

Bollywood

amrish-puri

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലൻ...

Published:22 June 2019

മോഹൻലാൽ നായകനായെത്തിയ കാലാപാനി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും അദ്ദേഹം സുപരിചിതനായി.

ഇന്ത്യൻ സിനിമയിൽ ഒരു കാലത്ത് വില്ലനായി നിറഞ്ഞു നിന്നിരുന്ന നടനായിരുന്നു അംരീഷ് പുരി. ബോളിവുഡ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹത്തിന്‍റെയായിരുന്നു. ഇന്ന് അംരീഷ് പുരിയെന്ന അതുല്യ പ്രതിഭയുടെ 87 ാമത് ജന്മദിനമാണ്. മരണമടഞ്ഞ് 14 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം സിനിമാപ്രേമികളുടെ മനസിൽ ജീവിക്കുകയാണ്, അദ്ദേഹമവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ.

1987 ൽ  ഹിന്ദിയിൽ പുറത്തിറങ്ങിയ മിസ്റ്റർ ഇന്ത്യഎന്ന സിനിമയിലെ മുകം‌ബോ എന്ന അദ്ദേഹത്തിന്‍റെ വേഷം അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്.1932 ജൂൺ 22 ന് പഞ്ചാബിലായിരുന്നു അദ്ദേഹം ജനിച്ചത്. ബോളിവുഡ് സിനിമകളിൽ മാത്രമല്ല, ഇന്ത്യൻ തിയെറ്റർ രംഗത്തും സജീവമായിരുന്നു അംരീഷ് പുരി. ബോളിവുഡിനു പുറമെ ഹോളിവുഡിലും സാന്നിധ്യമറിയിച്ച അംരീഷ് പുരി തെലുങ്ക്, പഞ്ചാബി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചു.

1970ൽ പുറത്തിറങ്ങിയ പ്രേം പൂജാരി എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ ഹിന്ദി സിനിമ. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ദിൽ വാലെ ദുൽഹനിയ ലേജായേഗെ(1995), പർദേശ് (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി.

കച്ചി സഡക് എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം. അദ്ദേഹത്തിന്‍റെ മരണശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഹോളിവുഡിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ലെങ്കിലും റിച്ചാഡ് അറ്റൻബരോസിന്‍റെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ഗാന്ധി (1982‍), സ്റ്റീവൻ സ്പിൽബർഗിന്‍റെ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) തുടങ്ങിയ ചിത്രങ്ങളിൽ അംരീഷ് പുരി ശ്രദ്ധേയമായ വേഷത്തിലെത്തി. മലയാളത്തിൽ ഒരു സിനിമയിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്.

മോഹൻലാൽ നായകനായെത്തിയ കാലാപാനി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും അദ്ദേഹം സുപരിചിതനായി. മണിരത്നം സംവിധാനം ചെയ്ത് മമ്മൂട്ടിയും രജനീകാന്തും പ്രധാനവേഷത്തിലെത്തിയ ദളപതി, രജനീകാന്ത് ചിത്രം ബാബ എന്നീ തമിഴ് ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങളിലെത്തി. 200 ഓളം ചിത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്.  നിരവധി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2005 ജനുവരി 12 ന് 72 ാം വയസിൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top